മലയാളം | ഇംഗ്ലീഷ് | ഹിന്ദി | കന്നട |
കൂവപ്പൊടി | Arrowroot powder | -- | -- |
കായം | Asafoetida | ഹിംഗ് | ഹിംഗു/ഇംഗു |
തുളസി | Basil | തുൾസി | തുൾസി |
കടല | Bengal Gram | ചന | കഡ്ലേ കാളു |
അണ്ടിപ്പരിപ്പ് | Cashewnut | കാജൂ | ഗോഡംബി |
അയമോദകം | Celery | അജ്വയൻ | അജ്വാസ് |
വെള്ളക്കടല | Chik peas (Chana ) | കാബൂളി ചന | കാബൂളി കഡ്ലേ(കട്ലേ) |
മുളക് | Chilly | മിർച്ച് | മെണസിന കായ് |
കറുവപ്പട്ട | Cinnamon | ദാൽചീനി | ദാൽചീനി |
ഗ്രാമ്പൂ | Clove | ലോംഗ് (ലവംഗ്) | ലവംഗ |
തേങ്ങ | Coconut | നാരിയൽ | തെങ്ങിൻകായ് |
മല്ലി | Coriander | ധനിയാ | കൊത്തംബരി |
ജീരകം | Cumin | ജീരാ | ജീരിഗെ |
കറിവേപ്പില | Curryleaves | കടി പത്തി | കറിബേവു |
കൊട്ടത്തേങ്ങ | Dry copra | കൊപ്രാ | കൊബ്രെ |
ചുക്ക് | Dry ginger | -- | ഒണ ശുണ്ഠി/ശുണ്ടി/ശുംഠി |
പെരുംജീരകം | Fennel | സോംഫ് കലൗംജി | ബഡേസൊപ്പു |
ഉലുവ | Fenugreek | മേത്തി | മെന്തെ (മെംതെ) |
വെളുത്തുള്ളി | Garlic | ലഹ്സുൻ (ലസുൻ) | ബെള്ളുള്ളി |
നെയ്യ് | Ghee | ഘീ | തുപ്പ |
ഇഞ്ചി | Ginger | അദ്രക് | ശുണ്ടി |
കടലപ്പരിപ്പ് | Gram Dal | ചന ദാൽ | കഡ്ലേ ബേളെ |
പച്ചപ്പട്ടാണി | Greenpeas | മട്ടർ | പുട്ടാണി |
നിലക്കടല | Groundnut | മൂംഗ്ഫലി | ശേംഗാ |
തേന്‍ | Honey | മധു/ ഷഹീദ് | ജേനു തുപ്പ |
ശര്‍ക്കര | Jaggery | ഗുഡ് | ബെല്ല |
വന്‍പയര്‍ | Lobo | -- | അലസന്തി |
പുതിന | Mint | പുദിനാ | പുദിന |
ചെറുപയര്‍ | Moong Bean | മൂംഗ് | ഹെസറു കാളെ |
ചെറുപരിപ്പ് | Moong Dal | മൂംഗ് ദാൽ | ഹസറു ബേളെ |
കടുക് | Mustard | സർസോം/ റായ് | സാസ്വി |
ജാതിക്ക | Nutmeg | ജാ ഫൽ | ജാതിക്കായ് |
കുരുമുളക് | Pepper | കാലിമിർച്ച് | കരിമെണസ് |
കശകശ | Poppyseed | ഖസ്ഖസ് | കസ്കസ് |
പഞ്ഞപ്പുല്ല് | Ragi | റാഗി | റാഗി |
അരി | Rice | ചാവൽ | അക്കി |
അവൽ | Rice Flake | പോഹ | അവലക്കി |
കുങ്കുമപ്പൂവ് | Saffron | കേസർ | കേസരീ |
ചൌവ്വരി | Sago | സാബൂദന | സാബൂദാനെ |
എള്ള് | Sesame | തിൽ | എള്ളു |
പഞ്ചസാര | Sugar | ചീനി | സക്രി |
പുളി | Tamarind | ഇമ്ലി | ഹുണിസെ കായ് |
തുവരപ്പരിപ്പ് | Tuar Dal | തുവർ ദാൽ | തൊഗരേ ബേളെ |
മഞ്ഞള്‍ | Turmeric | ഹൽദി | അർസിന |
ഉഴുന്ന് | Udad Dal (Black gram) | ഉഡിദ് ദാൽ | ഉദ്ദിൻ ബേളെ |
സേമിയ | Vermicelli | സേവയാം | ശാവഗേ (ശേവ്ഗി) |
ഗോതമ്പ് | Wheat | ഗേഹു | ഗോധി |
. | . | . | . |
ഇതിൽ ചിലതൊക്കെ എനിക്കു സംശയം ഉണ്ട്. തിരുത്തലുകളും മറ്റു ഭാഷകളും പിറകെ വരും, വരുമായിരിക്കും (എനിക്കു തോന്നണ്ടേ.). എല്ലാവരും അതുവരെ ക്ഷമിച്ചേക്കുമല്ലോ. ഫയർഫോക്സ് 3 യിൽ കൂടുതൽ വ്യക്തമായി കാണുംട്ടോ.
11 comments:
ദേ സത്യം തലക്കെട്ടു കണ്ടു
ഞാൻ കരുതി സു സിനിമാ നിരൂപണവും എഴുതാൻ പോണന്ന്!
ഇനീയും എറ്റംസു ചേർക്കാനുണ്ടല്ലോ?
വരട്ടെ!
ഇതു വളരെ നല്ല കാര്യം...ഇനിയും ഇതുപോലുള്ളവ പോസ്റ്റ് ചെയ്യൂ..
തെരിഞ്ചിതാ?
കൂവപ്പൊടി ഹിന്ദിക്കാരും കന്നടക്കാരും ഉപയോഗിക്കുന്നില്ല.
(ചുമ്മാ)
നന്നായി സു.
തെലുങ്ക് പേരുകൾ ഇത്തിരി സമയം തന്നാൽ ഞാൻ സഹായിക്കാം. (എന്റെ അയൽക്കാരി എന്നെ സഹായിക്കുമെന്ന പ്രതീക്ഷയിൽ) :)
koLLaam..
maashE.. ee pEril~ bLOgil thanne matoru pOst vannittuNTallO..!!?
ഇച്ചിരി പണിയെടുത്തല്ലോ സൂ ചേച്ചീ..
കൊള്ളാട്ടോ! നല്ല വിവരംസ്
കൊള്ളാം മാഷെ തമിഴും തെലുങ്കും ഒറിയായും
ഒക്കെ കൂടിയായാല്‍ നന്നായിരുന്നു
അല്ല എന്റെ പേര്
കന്നടയില്‍ എങ്ങനെ പറയും
കരീം മാഷേ :) നിരൂപണമൊക്കെ എഴുതിയിട്ടുണ്ട്. ഇനിയും ഐറ്റംസ് വരും.
ശിവ :) ശ്രമിക്കുന്നുണ്ടേ.
അനിൽ :) ചോദിച്ചറിഞ്ഞിട്ട് വയ്ക്കും. അനിലിന് അറിയാമെങ്കിൽ പറഞ്ഞുതരൂ.
ആഷ :) നന്ദി.
പൊറാടത്ത് :)
നിഷാദ് :) ഇതൊക്കെ ചെയ്യുന്നതിൽ അല്ലേ സന്തോഷം.
അനൂപ് :) അനൂപിന്റെ പേരു എങ്ങനെ പറയും എന്നു ആരോടെങ്കിലും ചോദിച്ചിട്ടു പറയാം. തമിഴും തെലുങ്കും ഒറിയയും ബംഗാളിയും, ഗുജറാത്തിയും ഒക്കെ വരും കേട്ടോ.
തമിഴ്, തെലുഗ്, ഒറിയ എല്ലാം ഇവിടെ ഉണ്ട്.. ദേ അങ്ങോട്ടും ഒന്നു നോക്കിയെ..
http://indianfood.indianetzone.com/1/glossary_food_items.htm
മുനീര്‍ :) ലിങ്കിനു നന്ദി.
നല്ല കാര്യമാണ്
Post a Comment