Monday, May 19, 2008

കൊണ്ടാട്ടമുളക്

മുളക് കൊണ്ടാട്ടം, തൈരുമുളക്, കൊണ്ടാട്ടമുളക് ഇങ്ങനെയൊക്കെപ്പേരുള്ള ഒന്നിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടില്ലേ? കണ്ടിട്ടില്ലേ? തിന്നിട്ടില്ലേ? കടയില്‍ നിന്ന് വാങ്ങി, അതു മുഴുവന്‍ ഉപ്പാണെന്ന് പറഞ്ഞിട്ടില്ലേ? ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് സ്വാദുള്ള കൊണ്ടാട്ടമുളക് കഴിക്കാന്‍ പറ്റിയ അവസരം ഇപ്പോഴുണ്ട്. വേനല്‍ക്കാലത്ത് ചൂട് ചൂട് എന്ന് പറയാതെ, മുളക് ഉണക്കുക.
പച്ചമുളക് വാങ്ങുക. കഴുകുക. അതിന്റെ തണ്ട് കളയേണ്ട കാര്യമൊന്നുമില്ല.

കഴുകിയിട്ട്, ഒരു കത്തിയോ, പപ്പടം കുത്തിയോ എടുത്ത് നടുവില്‍ തുളയ്ക്കുക. ഇങ്ങനെ തുളയ്ക്കുകയൊന്നും വേണ്ട. കത്തികൊണ്ട് ഒന്ന് വരഞ്ഞാലും മതി.
ആവശ്യത്തിനു ഉപ്പിട്ടിളക്കുക. ഒരു ദിവസം നല്ല വെയിലില്‍ വയ്ക്കുക. നല്ല വെയില്‍ ഇല്ലെങ്കില്‍ ഇപ്പരിപാടിയ്ക്ക് നില്‍ക്കരുത്. മുളക് കേടായിപ്പോവും. വെയിലത്തുവെച്ച് എടുത്തിട്ട്, നല്ല മോരിലോ, തൈരിലോ ഇടുക. കുറച്ച് ഉപ്പ് വേണമെങ്കില്‍ തൈരിലും ഇടാം. കുറേ ആവരുത്.
പിറ്റേ ദിവസം തൈരില്‍/ മോരില്‍ നിന്നെടുത്ത് വീണ്ടും വെയിലത്തിടുക. ആ തൈരു കളയരുത്. പ്ലാസ്റ്റിക് ഷീറ്റില്‍ ഇട്ടാല്‍ മതി. എന്തെങ്കിലും ഒരു പ്ലാസ്റ്റിക് കവര്‍ മതി. എന്നിട്ട് അന്നും വെയിലത്തുനിന്നെടുത്ത് അതേ മോരില്‍/തൈരില്‍ ഇടുക. പിറ്റേ ദിവസം വീണ്ടും വെയിലത്തുവയ്ക്കുക. പിന്നെ തൈരില്‍ ഇടേണ്ട. നന്നായി ഉണങ്ങുന്നതുവരെ ദിവസവും വെയിലത്തുവയ്ക്കുക. ഉണക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ഉണങ്ങുന്നതിനിടയില്‍ വെയിലത്തുവയ്ക്കാന്‍ മറന്നുപോയാല്‍ മുളക് കേടാകും. പറഞ്ഞില്ലെന്ന് വേണ്ട.
ഉണങ്ങിയാല്‍ നന്നായി അടച്ചുസൂക്ഷിക്കുക. ആവശ്യം പോലെ വറുത്തു കൂട്ടുക.

12 comments:

ബൈജു സുല്‍ത്താന്‍ said...

വളരെ പ്രതീക്ഷയോടെയാണ്‌ താങ്കളുടെ കുറിപ്പുകള്‍ക്കായി കാത്തിരിക്കുന്നത്. ഏറെ സന്തോഷമുണ്ട്...എല്ലാം വായിക്കുന്നുണ്ട്...പ്രിന്റ് ചെയ്ത് വീട്ടില്‍ കൊണ്ടുപോയി ഇതു പോലെയൊക്കെ "ശ്രമിക്കാറുണ്ട്".

നന്ദു said...

സൂ ഈ ഈർക്കിലി (കാന്താരി)മുളകിനെക്കാൾ ഉണ്ടമുളകും, തൊണ്ടൻ മുളകും (തിരോന്തരത്തു പറയുന്ന പേരാണേ!)അല്ലെ കൂടുതൽ അനുയോജ്യം?.
(തൊണ്ടൻ മുളക് ഇളം പച്ച നിറത്തിൽ, സാമ്പാറിലൊക്കെ ഇടുന്നതാ).

ഉണ്ട മുളകായാൽ (മോരു മുളകെന്നും പറയും) ഒരു ചെറിയ മണം ഒക്കെയുണ്ട് ജന്മനാ!.

ജിജ സുബ്രഹ്മണ്യൻ said...

സൂ ചേച്ചീ..ഇതു കണ്ടിട്ടു കൊതിയാവുന്നൂ..വായില്‍ കപ്പലോടിക്കാ‍ാന്‍ വെള്ളം..വീട്ടില്‍ അമ്മ പണ്ട് ഇതൊക്കെ ഉണ്ടാക്കുമായിരുന്നു..ഞാന്‍ പൊതുവെ ഒരു മടിച്ചിക്കാളി ആയതിനാല്‍ എല്ലാം വാങ്ങും.എന്നിട്ട് വറുക്കും..പക്ഷേ വാങ്ങുന്ന കൊണ്ടാട്ടത്തിനു ഉപ്പു കൂടുതലാ..ഇതു ഞാനും ഒന്നു ഉണ്ടാക്കി നോക്കട്ടെ..

Finla said...
This comment has been removed by the author.
Finla said...

I was trying the typng, but it was in english and i deleted i.
Wanted to say curd whillies look delicious

അനിലൻ said...

അനിയത്തിയുടെ വീട്ടിലുണ്ട് നല്ല നെയ്മണമുള്ള ചുള്ളന്‍ മുളക്. കഴിഞ്ഞ അവധി കഴിഞ്ഞു വരുമ്പോ അമ്മ ഉണ്ടാക്കി തന്നയച്ചു. പറഞ്ഞിട്ടെന്താ കാര്യം. വറുത്തത് ചോദിക്കരുത്, പറയരുത് തിന്നരുതെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. :)

rahim teekay said...

സൂ, നല്ല പോസ്റ്റ്.

ഇത്ര ലളിതമായിട്ട് നമുക്കുണ്ടാക്കാവുന്നതല്ലേ
കടയില്‍ നിന്ന് പായ്ക്കറ്റില്‍ വാങ്ങുന്നതെന്ന് ചിന്തിക്കുന്നത് എല്ലാവര്‍ക്കും നന്ന്.

കടയില്‍ നിന്നുവാങ്ങുന്ന കൊണ്ടാട്ടത്തിന് ചിലപ്പോള്‍ ഉപ്പ് വളരെയധികമാകാറുണ്ട്.
ചില തമിഴ് സ്റ്റൈല്‍ അച്ചാറുപോലെ...

ശ്രീ നന്ദു പറഞ്ഞതുതന്നെ എനിക്കും തോന്നുന്നു.
സാധാരണയായി ഉണ്ടമുളക് അല്ലേ 'കൊണ്ടാട്ടം മുളക്' ആയി അറിയപ്പെടുന്നത്??

Mayilpeeli said...

Su , I have a suggestion. Why dont you create a content file that contain all recipes and keep it in your home page . Now it is very difficult see what you have already done. Best wishes for your good work

ശ്രീ said...

എനിയ്ക്കും ഇഷ്ടമാണ് ഈ മുളകു കൊണ്ടാട്ടം.
:)

Linq said...

Hey Su,

This is Alpesh from Linq.in. I loved your blog and I thought I would let you know that your blog has got the Award for Best Languages Blog of week on 2008-05-11

Check it out here http://news.linq.in/index.php?bg=4855

Linq tracks posts from Indian blogs and lists them in order of recent interest. We offer syndication opportunities and many tools for bloggers to use in there web sites such as the widget below:

http://news.linq.in/blogger_tools.php

ശാലിനി said...

സൂ എവിടെ പോയി? കുറേ നാളായല്ലോ പോസ്റ്റൊന്നും ഇല്ലല്ലോ ഇവിടെ?

സു | Su said...

ബൈജു സുല്‍ത്താന്‍ :) ശ്രമിച്ച് ശ്രമിച്ച് കുറേക്കഴിഞ്ഞാല്‍ ശരിയാവും.

നന്ദുവേട്ടാ :) ഈ മുളകേ കിട്ടിയുള്ളൂ തല്‍ക്കാലം. എരിവും ഉണ്ട്. അപ്പോ ഇതുതന്നെ നല്ലതെന്ന് കരുതി. വെയില്‍ പോകുന്നതിനുമുമ്പ് വേണമല്ലോ.

കാന്താരിക്കുട്ടീ :) എനിക്ക് വല്യ ഇഷ്ടമാണ്. അതുകൊണ്ട് ഉണ്ടാക്കുന്നു. വാങ്ങുന്നതിനു ഉപ്പു കൂടുതലാണ്.

ഹാപ്പി കുക്ക് :) നന്ദി.

അനിലന്‍ :) അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ ചെയ്യാവൂ.

റഹീം :) ഈ മുളകുകൊണ്ടും ഉണ്ടാക്കാം. ഉണ്ടമുളക് എപ്പോഴും കിട്ടിയെന്ന് വരില്ലല്ലോ.

ദേവി :) അങ്ങനെ ചെയ്യാന്‍ ശ്രമിക്കാം.

ശ്രീ :)

ശാലിനീ :) പോയി വന്നു. ആരെങ്കിലും അന്വേഷിക്കാന്‍ ഉണ്ടാവുകയെന്നത് സന്തോഷമാണ്.

Alpesh :) thanks.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]