മധുരമുള്ള മാങ്ങകൊണ്ടൊരു ഇരട്ടിമധുരം. അതാണീ മാങ്ങാമധുരം. പഴുത്ത്, മധുരിക്കുന്ന, എന്നാല്‍ അല്പം പുളിയ്ക്കുന്ന മാങ്ങ ഇഷ്ടമില്ലാത്തവര്‍ ഉണ്ടോ? ഇനിയും കൂടുതല്‍ മധുരം ആവട്ടെ എന്നുവിചാരിക്കുന്നുണ്ടാവും അല്ലേ? ഇപ്പോഴാണെങ്കില്‍ ഇഷ്ടം പോലെ മാങ്ങകള്‍. വീട്ടിലില്ലെങ്കിലെന്താ വാങ്ങാന്‍ കിട്ടുമല്ലോ. പുളിയുള്ള മാങ്ങയാണെങ്കിലും ഇതിനുപറ്റും.
മാങ്ങ കുറേ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, മാങ്ങയല്ലേ, പാവമല്ലേ കുറച്ചും കൂടെ മധുരം കൊടുത്തേക്കാംന്ന്. അങ്ങനെയാണ് ഇതുണ്ടാക്കുന്നത്.
മാങ്ങയെടുത്ത് കഴുകി, തോലുകളയണം.
അത് കൈകൊണ്ട് പിഴിഞ്ഞോ കഷണങ്ങളാക്കി മിക്സിയില്‍ അടിച്ചോ, അതിന്റെ സത്ത്/ചാറെടുക്കണം. കുറച്ച് വെള്ളം ചേര്ക്കുകയൊക്കെ ചെയ്യാം. തണുത്ത വെള്ളം ചേര്‍ക്കൂ.
അതുകഴിഞ്ഞ് അളവ് ഏകദേശം കണക്കാക്കി അതിലേക്ക് ശര്‍ക്കര/വെല്ലം പൊടിച്ച് ഇടുക. കുറച്ച് ഏലയ്ക്ക പൊടിച്ചതും ഇടുക. തോലുകളഞ്ഞ് പൊടിച്ചിട്ടാല്‍ മതി. നന്നായി ഇളക്കി യോജിപ്പിക്കുക.
തയ്യാറായി.
ഇനി സ്വാദ് നോക്കുക. തീര്‍ക്കുക.
എത്ര മാങ്ങയുണ്ടോ അത്രയും ഗ്ലാസ്സ് ഇത് ഉണ്ടാക്കാം. അല്ലെങ്കില്‍ അധികം വെള്ളം പോലെ ഇഷ്ടമല്ലെങ്കില്‍ വെള്ളമൊഴിക്കരുത്. ഒരുപ്രാവശ്യം നോക്കിയാല്‍ എല്ലാ കണക്കും മനസ്സിലാവും.
എത്ര മാങ്ങയുണ്ടോ അത്രയും ഗ്ലാസ്സ് ഇത് ഉണ്ടാക്കാം. അല്ലെങ്കില്‍ അധികം വെള്ളം പോലെ ഇഷ്ടമല്ലെങ്കില്‍ വെള്ളമൊഴിക്കരുത്. ഒരുപ്രാവശ്യം നോക്കിയാല്‍ എല്ലാ കണക്കും മനസ്സിലാവും.
എന്റെ കസിന്റെ വീട്ടില്‍ പോയപ്പോള്‍ അവള് തന്നതാണ് ചില്ലുപാത്രം. നല്ല ഭംഗിയില്ലേ? നിങ്ങളുടെയൊക്കെ വീട്ടില്‍ വരുമ്പോള്‍ ഇതുപോലെ എന്തെങ്കിലും തരട്ടെ എന്നു കരുതി പറഞ്ഞു എന്നേയുള്ളൂ. ;)
6 comments:
su, :)
ശാലിനീ :)
കൊള്ളാമല്ലോ സൂവേച്ചീ...
[രണ്ടു പാത്രം വാങ്ങി സ്റ്റോക്ക് ചെയ്തേക്കാം ല്ലേ? എങ്ങാനും ആ വഴി വന്നാലോ? ;)]
ഇതു നമ്മുടെ അമൃത ടിവി സൂപ്പര്‍ സ്റ്റാര്‍ ബ്ലോഗ്ഗില്‍ ഉള്ള സു ചേച്ചി ആണോ?
നമ്മുടെ നന്ദു ഏട്ടന്റെ സു ചേച്ചി?
visit jksam.wordpress.com
I lost my blogger account and cannot login any more.
Post a Comment