അതെങ്കില്‍ അത്. അമ്മ പറഞ്ഞു, അത്രയ്ക്ക് മൂത്തിട്ടൊന്നുമില്ല, എന്നാലും വേണമെങ്കില്‍ വറുക്കാം. വേണ്ടതുകൊണ്ടാണല്ലോ വേരിലും കായ്ക്കുന്നത്.
അങ്ങനെ എല്ലാരും കൂടെ വെട്ടിക്കീറി.
അങ്ങനെ എല്ലാരും കൂടെ വെട്ടിക്കീറി.
ചുളയെടുത്ത് വേറെയിട്ടു.
ചുളയുടെ മുകളിലും താഴെയും കുറച്ച് കളഞ്ഞ്, കുരുകളഞ്ഞ് മുറിച്ചു. നീളവും വീതിയുമൊക്കെ കൃത്യം കൃത്യം ആവണം. അല്ലെങ്കില്‍ വറവ് ഒരുപോലെ ആകില്ല. എന്നാലും ടേപ്പ് വെച്ച് അളക്കുകയൊന്നും വേണ്ട.
അരിഞ്ഞു പകുതിയായപ്പോ അമ്മ അടുപ്പത്ത് ഉരുളി വെച്ചു. വെളിച്ചെണ്ണയൊഴിച്ചു ചൂടാക്കാന്‍ വെച്ചു.
വലിയ ചീനച്ചട്ടി ഉണ്ടെങ്കിലും അതിലും കുറച്ചുകൂടെ ഇട്ടുവറുക്കാന്‍ ഉരുളിയല്ലേ സൌകര്യം.
ഉപ്പും പുരട്ടി, ചൂടായ വെളിച്ചെണ്ണയിലേക്കിട്ടു.
ഉപ്പും പുരട്ടി, ചൂടായ വെളിച്ചെണ്ണയിലേക്കിട്ടു.
കുറേ മൊരിഞ്ഞപ്പോള്‍ തിരിച്ചും മറിച്ചുമിട്ടു.
പാകമായപ്പോള്‍ എടുത്തും വച്ചു.
ഇനി തിന്നാന്‍ ആരുണ്ടെന്ന് ചോദിക്കേണ്ടല്ലോ. വേറെ അരിഞ്ഞുവെച്ചിരിക്കുന്ന, ചുളയുടെ മുകളിലുള്ള മൂക്ക് എന്നു പറയുന്ന ഭാഗവും വറുക്കും.
അങ്ങനെ അമ്മയുടെ അടുക്കളയില്‍ നിന്ന് കറിവേപ്പിലയിലേക്ക് ചക്ക വറുത്തിട്ടു.
8 comments:
അമ്മച്ചീയാണേ ഇതെന്റെ വീട്ടിലെ ചക്കയാണു.. കഴിഞ്ഞ തവണ നാട്ടീപോയെപ്പം , ഇതേ കളര്‍ ഇതേ വലിപ്പം , ഇതേ വരിക്കച്ചക്ക, പോരാത്തതിനു കായ്ച്ചതു വേരിലും .. അമ്മച്ചിയറിഞ്ഞാ ചക്കക്കു മഹസ്സര്‍ എഴുതും..
കണ്ണിനു രുചി അറിയാന്‍ കാഴിഞ്ഞിരുന്നെങ്കില്‍.....
ഗുണാളന്‍ :) അതെയതെ. അവിടുത്തെ ചക്ക തന്നെ.
കാഴ്ചക്കാരന്‍ :) അതും ശരിയാ.
ചാത്തനേറ്: കറും മുറും കറും മുറും കറും മുറും -- തീര്‍ന്നു
അടുത്ത പ്ലേറ്റ് പോരട്ടേ
സൂ, ആ ഫോട്ടോകളെല്ലാം നന്നായിട്ടുണ്ട്. ചക്കച്ചുള വറുത്തതുമുഴുവന്‍ ഒറ്റയടിക്ക് തീര്‍ന്നു, ഇനിയും വേണം.
ആരാണിത്ര നന്നായിട്ടരിഞ്ഞതും പാകത്തിന് വറുത്തതും!
veruthe kothippichu....
കുട്ടിച്ചാത്താ :) ചാത്തനേറ് ചക്ക വറുത്തതുകൊണ്ടാണോ?
ശാലിനീ :)
ക്രാക്ക് വേര്‍ഡ്സ് :)
കൊതിപ്പിയ്ക്കാനായിട്ട് ഓരോന്നു പോസ്റ്റും... ഉം...
;)
Post a Comment