അരിയും, മറ്റു വസ്തുക്കളും, ആട്ടുകല്ലില്‍ അരച്ച്, ദോശയും ഇഡ്ഡലിയും ഉണ്ടാക്കിയെടുത്ത്, അമ്മിക്കല്ലില്‍ അരച്ച ചമ്മന്തിയും കൂട്ടി കഴിക്കുന്ന ഒരു കാലമുണ്ടായിരുന്നു എന്നെഴുതാന്‍ സമയമായോ? ഇന്നും ഇതൊക്കെയുള്ള വീടുകള്‍ ഉണ്ട് എന്നെഴുതണോ?
കറന്റ് പോകുന്ന സമയത്ത്, ആട്ടുകല്ലും, അമ്മിക്കല്ലും ഉപയോഗിക്കാറുണ്ടായിരുന്നു. ഇന്ന് അതും ഇല്ല. സമയം ലാഭിക്കുക എന്നത് മാത്രമാവും കാരണം എന്ന് തോന്നുന്നു, ആധുനിക ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന്.
ചിരവ പോലും മാറിയിരിക്കുന്നു. ചിരവിയെടുത്ത തേങ്ങയും, മേശമേല്‍ വെച്ച്, ചിരവിയെടുക്കുന്ന ഉപകരണവും വന്നെത്തിയിട്ട് കാലം കുറേയായി. കല്യാണവീടുകളില്‍, രാവ് പകലോളം, തേങ്ങ ചിരവുന്ന ജോലി ഇന്നില്ല. ഗ്രൈന്‍ഡറിനു മുകളില്‍ പിടിപ്പിച്ചിരിക്കുന്ന തേങ്ങ ചിരവല്‍ യന്ത്രത്തില്‍ പിടിച്ചുകൊടുക്കുകയേ വേണ്ടൂ.

മിക്സിയും ഗ്രൈന്‍ഡറും പല പല രൂപത്തിലാണ് കിട്ടാനുള്ളത്. അതുകൊണ്ട്, ആട്ടുകല്ലും, അമ്മിക്കല്ലും, ചില വീടുകളില്‍ ഇല്ലേയില്ല.
കല്ച്ചട്ടികളും, മണ്‍ചട്ടികളും, സ്റ്റീല്‍പ്പാത്രങ്ങള്‍ക്കും, നോണ്‍-സ്റ്റിക്ക് പാത്രങ്ങള്‍ക്കും വഴിമാറിയിരിക്കുന്നു.
അരച്ചും പൊടിച്ചുമെടുത്ത്, ദോശയും, ഇഡ്ഡലിയും, പുട്ടും, അപ്പവും ഉണ്ടാക്കുന്നിടത്ത്, ഒക്കെ പായ്ക്കറ്റുകളില്‍, വാങ്ങി, പെട്ടെന്ന് തയ്യാറാക്കുന്നു.

ഇന്ന് മിക്കതും ഡിസൈനര്‍ അടുക്കളകളാണ്. അവിടെ ആധുനിക ഉപകരണങ്ങള്‍ക്കേ പ്രവേശനമുള്ളൂ.
അങ്ങനെയുള്ള വസ്തുക്കളും ഉപകരണങ്ങളും ഉണ്ടായിരുന്നു, ഉപയോഗിച്ചിരുന്നു, എന്ന് നമ്മള് അറിയുമ്പോള്‍, വരും തലമുറ, ഇതൊക്കെ വെറും ചിത്രങ്ങളിലൂടേയും, മറ്റുള്ളവരുടെ വാക്കുകളിലൂടേയും മാത്രം അറിയുന്നു.
അതുകൊണ്ട്, അവയൊക്കെ പുരാവസ്തുക്കളായി മാറ്റി പ്രതിഷ്ഠിക്കുന്നതിനുമുമ്പ് ഒരു നിമിഷം.
അമ്മിക്കല്ലും ആട്ടുകല്ലും, സിമന്റില്‍ ഉറപ്പിച്ചുവെച്ചിരിക്കുകയാണ്. ആരും കടത്തിക്കൊണ്ടുപോവുമെന്ന് പേടിക്കേണ്ടല്ലോ. ;)
എന്നാലും ഇനിയും ബാക്കിയുണ്ട് എന്ന് കാണിക്കാന്‍, ഇന്നും നമ്മോടൊപ്പം ചിലത്കൂടെ. ചെറിയ രൂപത്തില്‍.
9 comments:
സു വിന്റെ പുരാവസ്തുശേഖരം കൊള്ളാം.
ഉള്കൊള്ളിക്കാന് ഇനിയും ഉണ്ട് ധാരാളം. :)
-സുല്‍
എല്ലാ മാരകായുധങ്ങളും വീട്ടിലുണ്ടല്ലെ..! ഇനി എന്തൊക്കെ കേസും പുലിവാലുകളുമുണ്ടാകുമൊ എന്തൊ!?
“തൊറപ്പ“ എവിടെ!???..:)
പണ്ടു കാലത്ത് (അതായത് ഈ ഇലക്ട്റോണിക് വിപ്ലവത്തിനു മുമ്പ്) 24 മണിക്കൂറും വീട്ടിനുള്ളില്‍ മാത്രം ചിലവഴിച്ചിരുന്ന വീട്ടമ്മമാര്‍ ആരോഗ്യവതികള്‍ ആയിരുന്നു... ഇപ്പോഴോ?
ഏതായാലും ഇനി "തേങ്ങാ ചിരവിക്കഴിഞ്ഞിട്ടു് ബ്ലോഗെഴുതാന്‍ നേരമില്ല" എന്ന പരാതി വേണ്ടല്ലോ!
:-)
സൂ ചേച്ചി...
ബ്ലോഗ്ഗ് ആക്ട് പ്രകാരം ഈ വക സാധനങ്ങള്‍ ബ്ലോഗ്ഗില്‍ സൂക്ഷിക്കുന്നതും..അതിന്റെ പ്രവര്‍ത്തന രഹസ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് കൈമാറുന്നതും ബ്ലോപിസീ മുനൂറ്റി ഇരുപത്തഞ്ചാഅയിരത്തി രണ്ടായിരത്തി ഒന്പത്തിമുപ്പത് പ്രകാരം അഭിനന്ദനാര്‍ഹമാണ്
ആയത് കൊണ്ട് അതിന്റെ കോപ്പികള്‍ ഞാന്‍ സ്വന്തമാക്കുന്നു...
എതിര്‍ത്താല്‍ വീണ്ടും കേസ്സ് കുത്തി പൊക്കും...
ഇനിയും ഇത്തരം പ്രവര്ത്തികളുമായ് വന്നാല്‍ യാതൊരു വിട്ട്വീഴ്ചയുമില്ലാതെ കമന്റ്റ് എഴുതുന്നതാണ്...ഇതൊരു മുന്നറിയിപ്പായി കരുതുക...
നന്മകള് നേരുന്നു
സുല്‍ :) ഇനിയും ഉണ്ട്. അതൊക്കെ ആരു പൊടിതട്ടിയെടുക്കും? ;)
പ്രയാസി :) എല്ലാം ഉണ്ട്.
ജിഹേഷ് :) ഇന്നത്തെ വീട്ടമ്മമാര്‍ ആരോഗ്യവതികള്‍ അല്ലെന്ന് ജിഹേഷിനോടാരു പറഞ്ഞു? ;)
ബാബു :) അപ്പോള്‍, ബാബുവാണ് വീട്ടില്‍ തേങ്ങ ചിരവുന്നത്. അല്ലേ? ഹി ഹി. വീട്ടുജോലി, വീട്ടുജോലി. ബ്ലോഗ്, ബ്ലോഗ്. അത്രയേ ഞാന്‍ വിചാരിക്കൂ.
മന്‍സൂര്‍ :)കോപ്പികള്‍ സ്വന്തമാക്കരുത്.
സൂ, ഇന്നാണ് ഈ പോസ്റ്റ് കണ്ടത്.
ആ അമ്മിക്കല്ലില്‍ വച്ചരച്ച ചമ്മന്തി എന്നു വായിച്ചപ്പോഴേ വായില്‍ വെള്ളം നിറഞ്ഞു.
എന്നെങ്കിലും വീടുവയ്ക്കുമ്പോള്‍ തീര്‍ച്ചയായും ഒരു അരകല്ലും, ചിരവയും വാങ്ങും. ആട്ടുകല്ലില്‍ അരിഅരയ്ക്കാനുള്ള ആരോഗ്യം ഇല്ലാത്തതുകൊണ്ട് അതുവെണ്ട.
സൂ ഇപ്പോഴും ഇതൊക്കെ ഉപയോഗിക്കുന്നുണ്ടെന്നു തോന്നുന്നല്ലോ.
റാഗിപുട്ടും ഇപ്പോഴാണ് കണ്ടത്.
ശാലിനീ,
ചിരവ ഉപയോഗിക്കുന്നുണ്ട്. ബാക്കിയൊക്കെ കണക്കുതന്നെ.
പത്തായപ്പുര കണ്ടു. കൊള്ളാം.
ഈ വേഡ്. വെരി ഒന്നു മാറ്റാമോ?
Post a Comment