വേണ്ടത്:-
നേന്ത്രക്കായ - ഒന്ന്, നാലാക്കി, ചീന്തി അധികം വലുപ്പവും, അധികം ചെറുപ്പവും അല്ലാതെ കഷണങ്ങളാക്കിയത്. തൊലി കളയേണ്ട കാര്യമില്ല.
അധികം വലുപ്പമില്ലാത്ത ഒരു തേങ്ങയുടെ അര മുറി ചിരവിയത്.
ജീരകം, കുറച്ച്. കാല്‍ ടീസ്പൂണ്‍ മുഴുവന്‍ വേണ്ട.
(തേങ്ങയും ജീരകവും ചേര്‍ത്ത് മിനുസമായി അരച്ചുവെയ്ക്കുക.)
മഞ്ഞള്‍പ്പൊടി, മുളകുപൊടി, ഉപ്പ് ആവശ്യത്തിന്
നല്ല പുളിയുള്ള മോര്, കാല്‍ ലിറ്റര്‍.
വറവിടാന്‍, കടുകും, കറിവേപ്പിലയും, ചുവന്ന മുളകും.
നേന്ത്രക്കായ, ഉപ്പും, മഞ്ഞളും മുളകുപൊടിയുമിട്ട് വേവിക്കുക. വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക. തേങ്ങയും ജീരകവും, നന്നായി അരച്ച് വെച്ചത്, അതില്‍ ചേര്‍ക്കുക. അതും നന്നായി തിളച്ചാല്‍, വാങ്ങിവെച്ച്, വറവിടുക. വറവിട്ട ഉടനെ ഇളക്കിമറിച്ചുവയ്ക്കരുത്. അല്‍പ്പം കഴിഞ്ഞശേഷം ഇളക്കുക. എല്ലാ കറികളും.
മറ്റു കാര്യങ്ങള്‍:-
മുളകുപൊടിയ്ക്കുപകരം, പച്ചമുളക്, തേങ്ങയുടെ കൂടെച്ചേര്‍ത്ത് അരച്ച് ചേര്‍ക്കാം. കുരുമുളകുപൊടി ചേര്‍ക്കുകയും ചെയ്യാം.
തേങ്ങ ചേര്‍ത്ത് നന്നായി വെന്തതിനുശേഷം, തൈര്‍ ഒഴിച്ച് ഒന്നു പതപ്പിച്ച് വാങ്ങിവെക്കുകയും ചെയ്യാം.
മോരു കുറവോ കൂടുതലോ ഉപയോഗിക്കാം, നിങ്ങളുടെ ഇഷ്ടം പോലെ. പക്ഷെ, വെള്ളം അധികം ചേര്‍ക്കാത്തതാണ് നല്ലത്.
ഉലുവ വറുത്തുപൊടിച്ച് ചേര്‍ക്കാം വേണമെങ്കില്‍.
ശരിക്കുള്ള കാളനില്‍ വേവാനുള്ള വെള്ളമേ പാടുള്ളൂ. ഇത് അങ്ങനെ വേണമെന്നില്ല. എന്നാലും കുറേ വേണ്ട.
10 comments:
ഉലുവ വറത്തുപൊടിച്ചു ചേര്‍ക്കുന്നതിനേക്കാള്‍ നല്ലത് കടു വറക്കുമ്പോള്‍ അതില്‍ ഉലുവ പൊടിക്കാതെ ഇടുന്നതാണ്...!
ഇത്തിരി ചോറും കൂടെ കിട്ടിയിരുന്നെങ്കില്‍ :)
‘വെന്താല്‍, മോരു ചേര്‍ത്ത് തിളപ്പിക്കുക.‘ തിളച്ചാല്‍ പിന്നെ മോര് പിരിയില്ലേ ? അറിയാഞ്ഞിട്ട് ചോദിച്ചതാ..
സൂവേച്ചി
:)))
ഉപാസന
എന്തായാലും ഇത് സാധാരണ മോര് കറിയല്ലല്ലോ. അതുകൊണ്ട് ഇതൊന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം.
കുഞ്ഞന്റ് ടിപ്ന് നന്ദി.
പിന്നെ കുട്ടന്‍ മേനന്‍ പറഞ്ഞത് ശരിയല്ലേ.
കുഞ്ഞന്‍ :) ഉലുവ മാത്രം വേറെ കടിക്കില്ലേ?
വല്യമ്മായീ :) ഇപ്പോ ശര്യാക്കാം.
കുട്ടന്‍മേനോന്‍ :) നല്ല പുളിയുള്ള മോര്, നന്നായി, കടകോലുകൊണ്ടോ, മിക്സിയിലോ കലക്കിയെടുത്ത്, വേവിച്ച കഷണങ്ങളിലേക്ക് ചേര്‍ത്ത്, നന്നായി തിളപ്പിച്ചാല്‍, പിരിയുകയൊന്നുമില്ല. പുളിയില്ലാത്ത, പാലുപോലെ ഇരിക്കുന്നതേ പിരിയൂ. പിന്നെ, തൈര്‍, തിളപ്പിക്കാന്‍ നിന്നാല്‍, വേറെ വേറെ നില്‍ക്കും.
സുനില്‍ :)
മറ്റൊരാള്‍ :)
സത്യം പറയട്ടെ ഇന്നു കാലത്തോര്‍ത്തതേയുള്ളു മലയാളത്തില്‍ പാചക ബ്ലോഗുകള്‍ ഒന്നും കാണാനില്ലല്ലോ എന്നു. ദാ കിട്ടിയല്ലോ ലിങ്ക് :). ആശംസകള്‍
എന്നെപോലുള്ള ഗല്‍ഫുകര്ക് ഈ ബ്ലോഗ് ഉപകാരം തന്നെ . വരട്ടെ പുതിയ ഐറ്റംസ് ,
കൊതിപ്പിക്കരുത്.! കണ്ണൂരിനു ഞാന്‍ പ്ളെയിന്‍ പിടിക്കും..!
ജ്യോതി :)
ചെറുശോല :)
ഏവൂരാനേ :) ആ പ്ലെയിന്‍ വന്നിട്ടുവേണം, എനിക്കും പ്ലെയിനിലൊന്ന് കയറാന്‍.
Post a Comment