Sunday, September 27, 2015

ഫസ്റ്റ് ഫുഡ് എന്ന പുസ്തകം


ഫസ്റ്റ് ഫുഡ് എന്ന ഈ പുസ്തകത്തിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന, വിവിധതരം ഭക്ഷ്യവസ്തുക്കളെക്കുറിച്ച് പറഞ്ഞിരിക്കുന്നു. പാചകക്കുറിപ്പുകളും ഉണ്ട്. ഓരോ കുറിപ്പുകളും പല വ്യക്തികൾ തയ്യാറാക്കിയിട്ടുള്ളതാണ്. പ്രാതൽ വിഭവങ്ങളും അച്ചാറുകളും കറികളും മധുരവിഭവങ്ങളും പാനീയങ്ങളും ഒക്കെയുണ്ട്. സാധാരണയായി നമ്മൾ കണ്ടും കേട്ടും പരിചയമുള്ളതിൽ നിന്നും വ്യത്യസ്തമായ പല വസ്തുക്കളെക്കുറിച്ചും വിഭവങ്ങളെക്കുറിച്ചും  മനസ്സിലാക്കാനും കാണാനും പറ്റിയൊരു പുസ്തകമാണ് ഇത്. ശ്രീ. സെബാസ്റ്റ്യൻ പോളും, ശ്രീ. വി. കെ മാധവൻ കുട്ടിയും എഴുതിയ കുറിപ്പുകളിൽ നമ്മുടെ സ്വന്തം കഞ്ഞി, പുഴുക്ക്, എരിശ്ശേരി, കപ്പ എന്നിങ്ങനെ നമുക്കു പരിചയമുള്ള കാര്യങ്ങളുമുണ്ട്. പുസ്തക - പാചക പ്രേമികൾക്ക് വാങ്ങി സൂക്ഷിക്കാവുന്നതാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് Centre for Science and Environment ആണ്.

പുസ്തകത്തിനു കടപ്പാട്:- Centre for Science and Environment
വില :- 950രൂപ

4 comments:

monu said...

950 രൂപ !!! ... അതിനോള്ളത് ഉണ്ടോ ? ...ഗവണ്മെന്റ് ആയതു കൊണ്ട് ചോദിച്ചു എന്ന് മാത്രം :)

എവിടേ നിന്നു കിട്ടും ?

പ്ലുസിൽ / F ബി ഉണ്ടോ ?

സു | Su said...

മോനു :) ഇതിലുള്ളത് പതിവുള്ള പാചകമല്ല. പലതും പല സംസ്ഥാനങ്ങളിലുള്ള പ്രത്യേകതരം ഭക്ഷണമാണ്. അവിടങ്ങളിൽ കിട്ടുന്ന വസ്തുക്കളുമാണ്. നമ്മുടെ കപ്പ, കഞ്ഞി ഒക്കെ പോലെ. പാചകം ചെയ്യാനും കഴിക്കാനും മാത്രമാണ് താല്പര്യമെങ്കിൽ ഇത് മോനുവിന് എത്രത്തോളം ഉപകാരമുണ്ടാവും എന്നറിയില്ല. വായിക്കാനും അറിയാനും സൂക്ഷിച്ചുവെക്കാനുമാണെങ്കിൽ ഇതു വാങ്ങാം. എനിക്ക് ചേട്ടൻ ഓൺലൈൻ സ്റ്റോറിൽ നിന്നു വാങ്ങിത്തന്നതാണ്. ഫ്ലിപ്കാർട്ടോ ആമസോണോ ആണ്. അവിടെ നോക്കിയാൽ കിട്ടും. കുറേ ആയി ഞങ്ങൾ വാങ്ങിയിട്ട്.

ഞാൻ ബ്ലോഗിലേ ഉള്ളൂ. ഇവിടെനിന്നുതന്നെ ആവശ്യത്തിനുള്ളതു കിട്ടുന്നുണ്ടല്ലോ. ;)

Sapna Anu B.George said...

ഈ പുസ്തകം എവിടെ കിട്ടും....എവിടെയാ സൂ.... ഒരു വിവരവും ഇല്ലല്ലോ, ഒരു ഇമെയിൽ അയച്ചാൽ മറുപടീ ഇല്ല , ഒന്നിനും, ഇല്ല.... ഒന്നു respond cheyyu su ............

Unknown said...

We welcome you to a delicious feast of exquisite dishes at #Foodlood. With a wide range of Indian cuisines to choose from, we guarantee you a sumptuous feast experience at #Foodlood
Visit us @ www.foodlood.com #foodlood.com
#Catering #food #onlinefood #Wedding #Party #fooddelivery #Packages #CorporateParty

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]