ചൌ ചൌ കിട്ടി. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കാമെന്നു വിചാരിച്ചു. അതാണ് ചൌ ചൌ മോരു കറി അഥവാ മോരു കൂട്ടാൻ. എല്ലാ പച്ചക്കറികളേയും ചെയ്യുന്നതുപോലെ ആദ്യം ഇതിനേയും കുളിപ്പിക്കാൻ വെള്ളത്തിലിട്ടുവെച്ചു.
അതുകഴിഞ്ഞ് ഇതിന്റെ തോലുകളഞ്ഞ് എനിക്ക് തോന്നിയപോലെയൊക്കെ മുറിച്ചു. ഏകദേശം ഒരു കപ്പ്. അതുകഴിഞ്ഞ് ഒന്നൂടെ വെള്ളത്തിൽ ഇട്ടു കഴുകിയെടുത്ത്, കാൽ ടീസ്പൂണിലും കുറവ് മഞ്ഞളും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ച് ഉപ്പും ഇട്ട്, കുറച്ചുമാത്രം വെള്ളവും ഒഴിച്ച് വേവിച്ചെടുത്തു. വെന്തുകഴിഞ്ഞാൽ വെള്ളമില്ലെങ്കിൽ നല്ലത്. മൂന്നു നാലു ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് എന്നിവയിട്ട് മിനുസമായി അരച്ചെടുത്തു. കുരുമുളക് ഇട്ടില്ലെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. പച്ചമുളക് വേണ്ടെങ്കിൽ, മുളകുപൊടി ഇടുകയോ ചുവന്ന മുളക് അരയ്ക്കുകയോ ചെയ്യുക. വെന്ത കഷണം കുറച്ച് മോരും ഒഴിച്ച് തിളയ്ക്കാൻ വെച്ചു. തിളച്ച്
കുറച്ചുകഴിഞ്ഞപ്പോൾ തേങ്ങയരച്ചത് കൂട്ടി തിളപ്പിച്ചു.
വാങ്ങിവെച്ചു വറവിട്ടു. ചോറിന്റെ കൂടെ കൂട്ടി.
Subscribe to:
Post Comments (Atom)
2 comments:
:)
എന്താണു ക്രിസ്തുമസ് സ്പെഷ്യൽ?
ചൌ ചൌ പരിപ്പുകറി വെക്കാറുണ്ട്. ഇനി മോരൂട്ടാനൊന്നു പരീക്ഷിക്കണം.
Post a Comment