ബജ്‌റ കൊണ്ട് ഇഡ്ഡലി. ഉണ്ടാക്കിയാലോ? അതും വല്യ പ്രയാസമൊന്നുമില്ലാത്ത കാര്യമാണ്.
ബജ്‌റയും പുഴുങ്ങലരിയും ഉഴുന്നും ഒരേ അളവിൽ എടുത്ത് വെള്ളത്തിൽ നാലു മണിക്കൂർ കുതിർക്കുക. ഉഴുന്ന് വേറെ കുതിർത്താലും എല്ലാം കൂടെ ഒരുമിച്ച് കുതിർത്താലും പ്രശ്നമില്ല. ഇവിടെ ഇഡ്ഡലി റൈസ് ആണ് കുതിർത്തത്. ഉഴുന്നിന്റെ അളവ് അല്പം കൂടെ വേണമെങ്കിൽ കൂട്ടാം.
നാലുമണിക്കൂർ കഴിഞ്ഞാൽ കഴുകിയെടുത്ത് അരയ്ക്കുക. അധികം വെള്ളമൊഴിയ്ക്കരുത്. തൊട്ടുനോക്കിയാൽ റവ ഉള്ളതുപോലെ അരഞ്ഞാൽ മതി. ഉപ്പും ഇട്ട് ഇളക്കിവയ്ക്കുക. പുളിയ്ക്കണം എന്നുള്ളവർക്ക് കുറേ മണിക്കൂറുകൾ വയ്ക്കുക. അധികം പുളി ആയാലും തീരെ പുളി ഇല്ലാഞ്ഞാലും വല്യ രസമുണ്ടാവില്ല. ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.
ഇതാണ് ബാജ്‌റ ഇഡ്ഡലി. മൈക്രോവേവിലാണുണ്ടാക്കിയത്. ഇഞ്ചിച്ചമ്മന്തിയാണ് കൂടെ കൂട്ടാൻ.
Wednesday, March 26, 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment