Wednesday, February 19, 2014
കുൽഫി
കുൽഫിയുണ്ടാക്കാൻ തീരുമാനിച്ചാൽപ്പിന്നെ വേറൊന്നും നോക്കരുത്. കുൽഫി മിക്സ് മേടിക്കുക. കുൽഫിയുണ്ടാക്കുക. ഞാൻ നെസ്ലേയുടെ മിൽക്ക്മെയിഡിന്റെ പിസ്ത രുചിയുള്ള മിക്സ് വാങ്ങി. ഇതിൽ ഏലയ്ക്ക, ബദാം ഒക്കെയുണ്ട്.
കുൽഫിപ്പാത്രം പണ്ടേ വാങ്ങിയിരുന്നു. മിക്സ് വാങ്ങാതെ സ്വന്തമായിട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇനിയുണ്ടാക്കുമ്പോൾ കൂട്ട് പറഞ്ഞുതരാം. വേണെങ്കി മതി. ഹും...
മിക്സ് അതിന്റെ പായ്ക്കറ്റിൽ പറഞ്ഞിട്ടുള്ള പോലെ പാലൊക്കെ ചേർത്ത് കലക്കിവെച്ചു.
പാത്രത്തിലാക്കി. ഫ്രീസറിൽ വെച്ചു. എടുത്തിട്ട് പുറത്തെടുക്കാൻ കുറച്ച് പാടുപെട്ടു. പുറത്തുവെച്ചാൽ അലിഞ്ഞുപോവുമോന്നു പേടിച്ച് കത്തികൊണ്ടൊക്കെ ഒരുപ്രയോഗം നടത്തി വേഗം എടുത്തു.
കുൽഫി തയ്യാർ. തിന്നാം.
കടപ്പാട് :- മിൽക്ക്മെയിഡ്, നെസ്ലേ.
Subscribe to:
Post Comments (Atom)
2 comments:
ഞാന്‍ ഇന്നാളുകളില്‍ ഓര്‍ത്തിരുന്നു. സു വിന്റെ കറിവേപ്പില മിസ്സ് ചെയ്യുന്നു എന്ന്. മനസ്സ് തണുത്തു. നല്ല മധുരം.
സുകന്യേച്ചീ :)
Post a Comment