ചൌ ചൌ കിട്ടി. എളുപ്പമുള്ള എന്തെങ്കിലും ഉണ്ടാക്കാമെന്നു വിചാരിച്ചു. അതാണ് ചൌ ചൌ മോരു കറി അഥവാ മോരു കൂട്ടാൻ. എല്ലാ പച്ചക്കറികളേയും ചെയ്യുന്നതുപോലെ ആദ്യം ഇതിനേയും കുളിപ്പിക്കാൻ വെള്ളത്തിലിട്ടുവെച്ചു.
അതുകഴിഞ്ഞ് ഇതിന്റെ തോലുകളഞ്ഞ് എനിക്ക് തോന്നിയപോലെയൊക്കെ മുറിച്ചു. ഏകദേശം ഒരു കപ്പ്. അതുകഴിഞ്ഞ് ഒന്നൂടെ വെള്ളത്തിൽ ഇട്ടു കഴുകിയെടുത്ത്, കാൽ ടീസ്പൂണിലും കുറവ് മഞ്ഞളും, കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, കുറച്ച് ഉപ്പും ഇട്ട്, കുറച്ചുമാത്രം വെള്ളവും ഒഴിച്ച് വേവിച്ചെടുത്തു. വെന്തുകഴിഞ്ഞാൽ വെള്ളമില്ലെങ്കിൽ നല്ലത്. മൂന്നു നാലു ടേബിൾസ്പൂൺ തേങ്ങ, അര ടീസ്പൂൺ ജീരകം, രണ്ട് പച്ചമുളക് എന്നിവയിട്ട് മിനുസമായി അരച്ചെടുത്തു. കുരുമുളക് ഇട്ടില്ലെങ്കിൽ പച്ചമുളകിന്റെ എണ്ണം കൂട്ടുക. പച്ചമുളക് വേണ്ടെങ്കിൽ, മുളകുപൊടി ഇടുകയോ ചുവന്ന മുളക് അരയ്ക്കുകയോ ചെയ്യുക. വെന്ത കഷണം കുറച്ച് മോരും ഒഴിച്ച് തിളയ്ക്കാൻ വെച്ചു. തിളച്ച്
കുറച്ചുകഴിഞ്ഞപ്പോൾ തേങ്ങയരച്ചത് കൂട്ടി തിളപ്പിച്ചു.
വാങ്ങിവെച്ചു വറവിട്ടു. ചോറിന്റെ കൂടെ കൂട്ടി.
Monday, November 10, 2014
Tuesday, November 04, 2014
ബാർലി ദോശ
ബാർലി കൊണ്ട് ദോശ. ബാർലിപ്പൊടിയിട്ടും ബാർലി അപ്പാടെയിട്ടും ഉള്ള കുറുക്ക്/കഞ്ഞി ഒക്കെ നല്ലതാണ്. അപ്പോപ്പിന്നെ ബാർലി ദോശയും നന്നായിരിക്കുമല്ലോ എന്നു വിചാരിച്ചാണ് ബാർലി ദോശയുണ്ടാക്കാൻ തീരുമാനിച്ചത്. വളരെ എളുപ്പത്തിൽ ജോലി കഴിയും. ദോശയ്ക്ക് നല്ല സ്വാദും ഉണ്ട്.
ഒരു പാത്രത്തിൽ ബാർലി ഒരു ഗ്ലാസ്സ്, പുഴുങ്ങലരി ഒരു ഗ്ലാസ്സ്, ഉഴുന്ന് അര ഗ്ലാസ്സ് എടുക്കുക. അര റ്റീസ്പൂൺ ഉലുവയും അതിൽ ഇടുക. ഉലുവയുടെ കയ്പ് പ്രശ്നമല്ലാത്തവർ കുറച്ചും കൂടെ എടുക്കുക. കാരണം ഉലുവ ആരോഗ്യത്തിനു നല്ലതാണ്. എല്ലാം കഴുകിക്കഴിഞ്ഞ് വെള്ളത്തിൽ കുതിർക്കുക. അല്ലെങ്കിൽ ഏഴ് മണിക്കൂറെങ്കിലും കുതിർത്തശേഷം കഴുകിയെടുത്ത് മിനുസമായി അരച്ച് ഉപ്പും ചേർത്ത് വെയ്ക്കുക. ഒന്നു പുളി വന്നിട്ട് ദോശയുണ്ടാക്കുന്നതാണ് നല്ലത്. ഇവിടെ ഗ്രൈൻഡറിലാണ് അരച്ചത്.
ദോശയുണ്ടാക്കി എന്തെങ്കിലുമൊക്കെ കൂട്ടിക്കഴിക്കുക.
ബാർലി തീർന്നോ എന്നല്ലേ? ഇല്ല തീർന്നില്ല... ഇനീം ഉണ്ടല്ലോ ഉണ്ടാക്കാൻ വിഭവങ്ങൾ.
ബാർലി ദോശ വേണ്ടാത്തോർക്ക് ഇതാ...ഗുജറാത്തിയാ...തീരുമ്പോ തീരുമ്പോ വന്നോണ്ടിരിക്കും. ;)
Friday, March 28, 2014
ക്ക ങ്ങ അവിയൽ
വിഷുവൊക്കെയല്ലേ വരുന്നത്. അതുകൊണ്ട് ഒരു അവിയൽ ഉണ്ടാക്കാമെന്ന് വിചാരിച്ചു. ഇതിന്റെ പേരാണ് ക്ക ങ്ങ അവിയൽ. മിണ്ടാട്ടം ഇല്ലാഞ്ഞപ്പോ വിക്കിയതല്ല. ന്നാ...ഇതിലേക്കുള്ള വസ്തുക്കളുടെ ലിസ്റ്റ് പിടിച്ചോളീൻ.
കോവക്ക
കയ്പ്പക്ക
ചുരക്ക
മുരിങ്ങക്ക
മാങ്ങ
പീച്ചിങ്ങ
കുമ്പളങ്ങ
ഇതൊക്കെ അവിയലിനു മുറിക്കും പോലെ കുറച്ചു നീളത്തിൽ മുറിച്ച് കഴുകിയെടുത്ത്, അല്പം മഞ്ഞളും ഉപ്പുമിട്ട് വേവിച്ച്, കുറച്ച് തേങ്ങ, അല്പം ജീരകം, എരുവിനു പച്ചമുളക് എന്നിവ ചേർത്ത് ഒന്ന് ചതച്ച് കഷണങ്ങളിലേക്കിട്ട് തിളപ്പിച്ച്, നല്ല കട്ടത്തൈര് കുറച്ച് അതിൽ ഒഴിച്ച് പതപ്പിച്ച്, കറിവേപ്പില തണ്ടോടുകൂടി ഇട്ട് അതിന്റെ മുകളിൽക്കൂടെ നല്ലോണം വെളിച്ചെണ്ണ ഒഴിച്ച് വാങ്ങുക.
മാങ്ങയുള്ളതോണ്ട് തൈരിനു വല്യ പുളിയൊന്നും വേണ്ട. പുളിയുള്ള മാങ്ങയാണെങ്കിൽ.

Wednesday, March 26, 2014
ബജ്‌റ ഇഡ്ഡലി
ബജ്‌റ കൊണ്ട് ഇഡ്ഡലി. ഉണ്ടാക്കിയാലോ? അതും വല്യ പ്രയാസമൊന്നുമില്ലാത്ത കാര്യമാണ്.
ബജ്‌റയും പുഴുങ്ങലരിയും ഉഴുന്നും ഒരേ അളവിൽ എടുത്ത് വെള്ളത്തിൽ നാലു മണിക്കൂർ കുതിർക്കുക. ഉഴുന്ന് വേറെ കുതിർത്താലും എല്ലാം കൂടെ ഒരുമിച്ച് കുതിർത്താലും പ്രശ്നമില്ല. ഇവിടെ ഇഡ്ഡലി റൈസ് ആണ് കുതിർത്തത്. ഉഴുന്നിന്റെ അളവ് അല്പം കൂടെ വേണമെങ്കിൽ കൂട്ടാം.
നാലുമണിക്കൂർ കഴിഞ്ഞാൽ കഴുകിയെടുത്ത് അരയ്ക്കുക. അധികം വെള്ളമൊഴിയ്ക്കരുത്. തൊട്ടുനോക്കിയാൽ റവ ഉള്ളതുപോലെ അരഞ്ഞാൽ മതി. ഉപ്പും ഇട്ട് ഇളക്കിവയ്ക്കുക. പുളിയ്ക്കണം എന്നുള്ളവർക്ക് കുറേ മണിക്കൂറുകൾ വയ്ക്കുക. അധികം പുളി ആയാലും തീരെ പുളി ഇല്ലാഞ്ഞാലും വല്യ രസമുണ്ടാവില്ല. ഇഡ്ഡലി ഉണ്ടാക്കിയെടുക്കുക.
ഇതാണ് ബാജ്‌റ ഇഡ്ഡലി. മൈക്രോവേവിലാണുണ്ടാക്കിയത്. ഇഞ്ചിച്ചമ്മന്തിയാണ് കൂടെ കൂട്ടാൻ.

Monday, March 24, 2014
ബാജ്‌റ പുട്ട്
ബാജ്‌റ/ബജ്‌റ കൊണ്ടൊരു പുട്ട്. അതാണ് ഇത്. ഒരു വിഷമവുമില്ല ഉണ്ടാക്കാൻ.
ഇതാണ് ബജ്‌റ.
ബാജ്‌റ കുറച്ചെടുത്ത് വെള്ളത്തിൽ കുതിർക്കുക. നാലു മണിക്കൂർ കഴിഞ്ഞാൽ കഴുകി, വെള്ളം കളഞ്ഞ് ഉണങ്ങാൻ വയ്ക്കുക. തുണിയിൽ ഇട്ടാൽ മതി. അല്ലെങ്കിൽ പാത്രം അടച്ച് കമഴ്ത്തി ചാരിവെച്ചാലും മതി. ചോറ് വാർത്തുകഴിഞ്ഞ് വെക്കുന്നപോലെ. ഉണങ്ങിയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. അരിച്ചെടുക്കണമെങ്കിൽ ആവാം. ഇവിടെ അരിച്ചില്ല.
പൊടിച്ചുകഴിഞ്ഞാൽ വറുക്കുക. തണുക്കാനിടുക.
ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കുക. പുട്ടുകുറ്റിയിലിട്ട് വേവിച്ചെടുക്കുക. കറിയോ പഴമോ കൂട്ടി കഴിയ്ക്കുക.

Wednesday, February 19, 2014
കുൽഫി
കുൽഫിയുണ്ടാക്കാൻ തീരുമാനിച്ചാൽപ്പിന്നെ വേറൊന്നും നോക്കരുത്. കുൽഫി മിക്സ് മേടിക്കുക. കുൽഫിയുണ്ടാക്കുക. ഞാൻ നെസ്ലേയുടെ മിൽക്ക്മെയിഡിന്റെ പിസ്ത രുചിയുള്ള മിക്സ് വാങ്ങി. ഇതിൽ ഏലയ്ക്ക, ബദാം ഒക്കെയുണ്ട്.
കുൽഫിപ്പാത്രം പണ്ടേ വാങ്ങിയിരുന്നു. മിക്സ് വാങ്ങാതെ സ്വന്തമായിട്ട് ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇനിയുണ്ടാക്കുമ്പോൾ കൂട്ട് പറഞ്ഞുതരാം. വേണെങ്കി മതി. ഹും...
മിക്സ് അതിന്റെ പായ്ക്കറ്റിൽ പറഞ്ഞിട്ടുള്ള പോലെ പാലൊക്കെ ചേർത്ത് കലക്കിവെച്ചു.
പാത്രത്തിലാക്കി. ഫ്രീസറിൽ വെച്ചു. എടുത്തിട്ട് പുറത്തെടുക്കാൻ കുറച്ച് പാടുപെട്ടു. പുറത്തുവെച്ചാൽ അലിഞ്ഞുപോവുമോന്നു പേടിച്ച് കത്തികൊണ്ടൊക്കെ ഒരുപ്രയോഗം നടത്തി വേഗം എടുത്തു.
കുൽഫി തയ്യാർ. തിന്നാം.
കടപ്പാട് :- മിൽക്ക്മെയിഡ്, നെസ്ലേ.
Subscribe to:
Posts (Atom)