Monday, April 01, 2013
മുള്ളങ്കിച്ചപ്പാത്തി
മുള്ളങ്കി കൊണ്ടൊരു ചപ്പാത്തി. എളുപ്പം ഉണ്ടാക്കാം. മുള്ളങ്കിയോട് ഇഷ്ടമുണ്ടെങ്കിൽ ഉണ്ടാക്കാം.
മുള്ളങ്കി കഴുകി കത്തികൊണ്ട് മുകളിലൊക്കെ ഒന്ന് ഉരച്ചുകളയുക. ചീവിയെടുക്കുക.
ഒന്നേകാൽ ഗ്ലാസ് ഗോതമ്പുപൊടിയ്ക്ക് അരഗ്ലാസ് മുള്ളങ്കി ചീവിയത് ഇടാം. അതിന്റെ കൂടെ രണ്ടു പച്ചമുളകും ഒരു കഷണം ഇഞ്ചിയും ചതച്ചത്, ഉപ്പ്, മല്ലിയില മുറിച്ചിട്ടത്, എന്നിവ ചേർത്ത് വെള്ളവും ചേർത്ത് കുഴയ്ക്കുക. മുള്ളങ്കിയില നല്ലതുണ്ടെങ്കിൽ അതും അരിഞ്ഞ് ഇടാം. ജീരകവും ഇടാം. നിർബ്ബന്ധമില്ല. കുഴച്ചിട്ട് അല്പനേരം വയ്ക്കുക.
പരത്തി (കുറച്ചു കട്ടിയിൽ പരത്താം) ദോശക്കല്ലിൽ ഇട്ട് ഉണ്ടാക്കിയെടുക്കാം. ഉണ്ടാക്കുമ്പോൾ വെണ്ണയോ നെയ്യോ എണ്ണയോ പുരട്ടാം. അച്ചാറോ ചമ്മന്തിയോ കൂടെ കൂട്ടിക്കഴിക്കാം.
ഇത് മുള്ളങ്കിയുടെ കായ ആണ്.
ഉപ്പേരിയുണ്ടാക്കി. ബീൻസും കൊത്തവരയും ഒക്കെ പോലെയേ ഉള്ളൂ.
Subscribe to:
Post Comments (Atom)
6 comments:
മുള്ളങ്കി എനിയ്ക്കത്ര ഇഷ്ടമില്ല. ഇതു കൊണ്ട് ചപ്പാത്തി ഉണ്ടാക്കിയാല്‍ എങ്ങനിരിയ്ക്കുമോ ആവോ... :)
good...;) mullangi ippozha ishtathode kazhikkan pattiye
സൂച്ചി ഇതൊക്കെ ഫേസ്ബുക്കിൽ ഇടാറുണ്ടോ? ഈ ഗ്രൂപ്പിലുണ്ടോ http://on.fb.me/135ddfS
എനിക്ക് ചപ്പാത്തി തന്നെ ഇഷ്ടംല്ല. :p
Hello, puthiya post onnum idaathathenthe?
500 gram daily radish and naveen gosh 2 or 3 km walking and light food kazichal with in one month 13 kg next month 8 kg other mounth 3 to 4 kg weight reduce avoom ....my experience. ...
Post a Comment