Thursday, March 21, 2013

പീച്ചിങ്ങ കറി



പീച്ചിങ്ങ (ridge gourd)  കൊണ്ടൊരു കൂട്ടാൻ. അഥവാ കറി. എളുപ്പം കഴിയും ഉണ്ടാക്കാൻ.
പീച്ചിങ്ങ നന്നായി കഴുകുക. 


നാലെണ്ണം ( ചിത്രത്തിൽ കാണുന്ന വലുപ്പത്തിൽ ഉള്ളത്) തോലുകളഞ്ഞ് മുറിക്കുക. അല്പം തോലുണ്ടായാലും പ്രശ്നമില്ല. മുറിച്ചു വെള്ളത്തിലിടുക.

അല്പം എണ്ണ (സൺഫ്ലവർ എണ്ണയാണ് നല്ലത്) ചൂടാക്കുക. ഒരു ടേബിൾസ്പൂൺ മതി. രണ്ട് പച്ചമുളക് നടുവിൽ മുറിച്ച് ആ എണ്ണയിൽ വഴറ്റുക. വഴറ്റിക്കഴിഞ്ഞാൽ ഒരു ടീസ്പൂൺ ജീരകം ഇടുക.  ഇളക്കുക. കരിയാതെ വാങ്ങിവെക്കുക.

പച്ചമുളകും ജീരകവും തണുത്താൽ, രണ്ടു ടേബിൾസ്പൂൺ തേങ്ങയും, കുറച്ച്  വെളുത്തുള്ളിയല്ലികളും, കുറച്ച് കറിവേപ്പില, മല്ലിയില  എന്നിവയും ചേർത്ത് അരയ്ക്കുക. മിനുസം ആവേണ്ട. ചതഞ്ഞാൽ മതി. കല്ലിൽ ചതച്ചാലും മതി. (വെളുത്തുള്ളി ഇടാതെയും ഉണ്ടാക്കാം.)

രണ്ട് ഉള്ളി/സവാള (ചെറുത് മതി)  ചെറുതായി അരിഞ്ഞു വയ്ക്കുക. പീച്ചിങ്ങക്കഷണം കഴുകി വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് വയ്ക്കുക.

പാത്രത്തിൽ എണ്ണ ചൂടാക്കി കടുക് വറുക്കുക. ഉള്ളി വഴറ്റുക. തീ കുറയ്ക്കുക. തേങ്ങാക്കൂട്ട് ഇട്ട് ഇളക്കുക. ആവശ്യത്തിനു മഞ്ഞൾപ്പൊടി ഇടുക. അല്പം പുളി ഇടുക. പുളി വെള്ളത്തിലിട്ടുവെച്ചിട്ട് പിഴിഞ്ഞ് ആ വെള്ളം ഒഴിച്ചാലും മതി. പീച്ചിങ്ങ ഇട്ടിളക്കുക. ഉപ്പ് ഇടുക. ഒരു കഷണം ശർക്കരയും ഇടാം. നിർബ്ബന്ധമില്ല. അധികം എരിവ് വേണമെങ്കിൽ അല്പം മുളകുപൊടിയിടാം. അല്ലെങ്കിൽ പച്ചമുളക് അരച്ചതുണ്ടല്ലോ. നന്നായി ഇളക്കിയോജിപ്പിച്ച് ആവശ്യത്തിനു വെള്ളം ചേർക്കുക.


 വെള്ളം ഉള്ള കറി വേണമെങ്കിൽ അതിനാവശ്യമുള്ള വെള്ളം ഒഴിക്കുക. അല്ലെങ്കിൽ വേവാൻ ആവശ്യമായ വെള്ളം മാത്രം ഒഴിക്കുക. തീ കുറച്ച് അടച്ചു വേവിക്കുക. ചോറിന്റെ കൂടേം ചപ്പാത്തീന്റെ കൂടേം കഴിക്കാം.


മൊരിഞ്ഞ ചപ്പാത്തീന്റെ കൂടേം കഴിക്കാം.

6 comments:

Deepa said...

i tried this today. but dnt knw what went wrong. peechinga was so bitter when i tasted it :(

സു | Su said...

ദീപ, ഇവിടെ നന്നാവുന്നതുകൊണ്ടാണല്ലോ ബ്ലോഗിൽ പോസ്റ്റ് ഇടുന്നത്.

Deepa said...

yea i agree...but i was just thinking what might have gone wrong for me...may be peechingayude kuzhappam aayirikkum :)

ശ്രീ said...

ഇടയ്ക്ക് വീട്ടില്‍ അമ്മൂമ്മ ഉണ്ടാക്കാറുണ്ടായിരുന്നു.

Unknown said...

പീച്ചിങ്ങക്കറിയും അടമധുരവും, നമ്പൂതിരിയുടെ തട്ടുകട എന്ന സൈറ്റിൽ കട്ട്പേസ്റ്റ് ചെയ്തതായി കണ്ടു. ഫോട്ടോവിൽ കറിവേപ്പിലയെന്ന പേരുമുണ്ട്. വീട്ടുകാരോ ബന്ധുക്കളോ ആകുമെന്നു കരുതുന്നു.അവർ നിങ്ങളോടു കടപ്പാട് രേഖപ്പെടുത്തേണ്ടതായിരുന്നു. ഇതെഴുതുന്നയാൾ ബ്ലോഗർ അല്ല, നിയമവുമറിയില്ല. എന്നാലും , ഇവിടത്തെ പാചകവിധി അതേപടി അവിടെക്കണ്ടത് എന്തോ എന്നെ വിഷമിപ്പിച്ചു.

സു | Su said...

വിജി :) ആർക്കും എടുക്കാൻ അനുവാദം കൊടുത്തിട്ടില്ല. ഇനി എവിടെയെങ്കിലും കാണുമ്പോൾ അവിടെ ചോദിക്കുമെന്നു കരുതുന്നു. നന്ദി.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]