നവര അരി കണ്ടിട്ടുണ്ടോ? ഇത് ആയുർവേദത്തിലൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ട് പുട്ട് ഉണ്ടാക്കാമെന്നു വെച്ചു. പുട്ടുണ്ടാക്കാൻ ഒരു പ്രയാസവുമില്ല. അരിയൊന്ന് വൃത്തിയാക്കിയെടുക്കുക. അഞ്ചാറ് മണിക്കൂർ വെള്ളത്തിൽ കുതിർത്തു വയ്ക്കുക. ഞാൻ കുറച്ച് അരിയേ കുതിർത്ത് വെച്ചുള്ളൂ. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ വെള്ളം കളഞ്ഞ് എടുത്തു. പാത്രം അടച്ച് കമഴ്ത്തി ചെരിച്ചുവെച്ചു. അല്ലെങ്കിൽ തുണിയിൽ നിരത്തിയിട്ടാലും മതി. വെള്ളം മുഴുവൻ പോയാൽ പുട്ടിന്റെ പാകത്തിൽ പൊടിക്കുക. പൊടി അധികം മിനുസമല്ലാതെ.
പൊടിച്ചു കഴിഞ്ഞ് വറുത്തു.
ഉപ്പും അല്പം വെള്ളവും ചേർത്ത് കുഴച്ചു. തേങ്ങയുമിട്ട്, ചിരട്ടപ്പുട്ടുകുറ്റിയിൽ ഇട്ട് വേവിച്ചെടുത്തു.
കൂടെ കൂട്ടാൻ കടലക്കറിയുണ്ടാക്കി.
1 comment:
ശ്ശൊ! ഈ പുട്ടിന്റെ ഒരു കാര്യമേ... എന്തു കൊണ്ടുണ്ടാക്കിയാലും സംഭവം കലക്കും :)
Post a Comment