Friday, November 02, 2012

ചാമ ദോശ


ചാമ പണ്ടുകാലത്ത് ആൾക്കാർ ഇഷ്ടം‌പോലെ കഴിച്ചിരുന്ന ഒന്നാണ്. ചാമച്ചോറും ചാമക്കഞ്ഞിയും പണ്ടുകാലത്ത് ഉണ്ടാക്കിക്കഴിച്ചിരുന്നു എന്ന് പലരിൽ നിന്നും കേട്ടും പലയിടത്തുനിന്നും വായിച്ചും അറിഞ്ഞു. എന്നാൽ‌പ്പിന്നെ ചാമ തന്നെ ആയ്ക്കോട്ടെ എന്നുവിചാരിച്ചു. ഞാൻ ചാമകൊണ്ട് ദോശയുണ്ടാക്കാൻ തീരുമാനിച്ചു.



ഇത്  ചാമ നന്നായി വൃത്തിയാക്കുന്നതിനുമുമ്പേയുള്ളതാണ്. ഇതിൽ പുല്ലും പൊടിയും കല്ലും ഒക്കെയുണ്ടാവും.



ഇത് വൃത്തിയാക്കിയ ചാമ.

സാമൈ എന്നും തമിഴിലും, സാവക്കി എന്നു കന്നടയിലും , Little Millet എന്നു ഇംഗ്ലീഷിലും ചാമ അറിയപ്പെടുന്നു എന്നാണു ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. Panicum Sumatrence എന്നാണിതിന്റെ ശാസ്ത്രീയനാമം.

ചാമകൊണ്ടു ദോശയുണ്ടാക്കാ‍ൻ വല്യ എളുപ്പമാണ്.  ചാമ ഒരു ഗ്ലാസ്, പുഴുങ്ങലരി ഒരു ഗ്ലാസ്, ഉഴുന്ന് കാൽ ഗ്ലാസ്, ഉലുവ ഒരു ടീസ്പൂൺ എന്നിവ വെള്ളത്തിൽ നാലഞ്ചുമണിക്കൂർ കുതിർത്തു വയ്ക്കണം. കഴുകി മിനുസമായിട്ട് അരയ്ക്കണം. ഉപ്പും ചേർത്തു വയ്ക്കണം. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർത്താൽ മതി. തലേദിവസം അരച്ച് പിറ്റേന്ന് ദോശയുണ്ടാക്കുന്നതാണ് ഇവിടെ പതിവ്. പുളിച്ചത് ഇഷ്ടമില്ലാത്തവർക്ക് അരച്ചപാടേ ദോശയുണ്ടാക്കാം. ഉഴുന്നു കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. അരിയില്ലാതെയും, ചാമ  ദോശയുണ്ടാക്കാം. എനിക്കത്ര ഇഷ്ടമായില്ല.



ചാമദോശയും ചമ്മന്തിയും.

 പഴഞ്ചൊല്ല് :- ചാമച്ചോറുണ്ടു ചെടിച്ചവനുണ്ടോ, ചെന്നേടത്തെ ചാമപ്പുത്തരിയ്ക്കു കൊതി?

2 comments:

ശ്രീ said...

ഓ... ചാമ കൊണ്ട് ദോശയുണ്ടാക്കാമല്ലേ?

Unknown said...

"Quinoa" enna dhanyathekurichu parayamo ?

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]