അമ്മയാണ് കുരുമുളകുകാപ്പിയുണ്ടാക്കാൻ പറഞ്ഞുതന്നത്. ഞങ്ങളിപ്പോ രാവിലെ കുടിക്കുന്ന സാദാ കാപ്പിക്കു പകരം ഇതും ഇടയ്ക്കു കുടിക്കാറുണ്ട്. നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാം.
കുരുമുളക് രണ്ട് ടേബിൾസ്പൂൺ, ഏലക്കായ അഞ്ചെണ്ണം തോലുകളഞ്ഞെടുത്തത്, ജീരകം ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ ചുക്കുപൊടി എന്നിവ ഒരുമിച്ചുപൊടിക്കുക. കുരുമുളകുകാപ്പിപ്പൊടി തയ്യാർ.
ഒരു ഗ്ലാസ് കാപ്പിക്കുവേണ്ടി ഒന്നേകാൽ ഗ്ലാസ് വെള്ളം ചൂടാക്കാൻ വയ്ക്കുക. സ്പൂണിന്റെ അറ്റത്ത് മാത്രം അല്പം കുരുമുളകുകാപ്പിപ്പൊടിയെടുത്ത് ഇടുക. ശർക്കര ഒരു കഷണം ഇടുക. അല്പനേരം തിളച്ചു കുറുകണം. കുറുകിയാൽ സാദാ കാപ്പിപ്പൊടി അളവു നോക്കി ഇടുക. തിളച്ചാൽ വാങ്ങുക. അല്പനേരം വെച്ചിട്ട് അരിച്ചെടുത്താൽ കുടിക്കാം.
കാപ്പിപ്പൊടിയും, കുരുമുളകുകാപ്പിപ്പൊടിയും ശർക്കരയും ഒക്കെ നിങ്ങളുടെ അളവനുസരിച്ച് ഇടുക. പാൽ കഴിക്കാൻ പറ്റാത്തവർക്കും, ജലദോഷം ഉള്ളവർക്കും, കഫക്കെട്ട് ഉള്ളവർക്കും ഒക്കെ നല്ലതായിരിക്കും ഈ കാപ്പി. കഫം ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്.
Wednesday, July 11, 2012
Subscribe to:
Post Comments (Atom)
9 comments:
ഒരുപാട് നന്ദി സു ചേച്ചീ... ജലദോഷം കൊണ്ട് പൊറുതി മുട്ടി ഇരിക്കുവാ ഇവിടെ... എന്‍റെതായ രീതിയില്‍ ഒരു ചുക്ക് കാപ്പിയൊക്കെ ഉണ്ടാക്കി പയറ്റുന്നുണ്ട്... ഒരു കുഞ്ഞു കഷ്ണം ചുക്കും പത്തു പന്തണ്ട് കുരുമുളകും ഒരു ഗ്രാമ്പൂവും കൂടെ ഒരുമിച്ചു ചതച്ചാല്‍ ഒരു തവണത്തെ കാപ്പിക്കുള്ളതായി... ഇതാ എന്‍റെ (സ്വന്തം) പരീക്ഷണം... കുറ്റം പറയരുതല്ലോ, നല്ല കുറവുണ്ട്... ഇനി ഇതും കൂടെ ഒന്ന് പരീക്ഷിക്കട്ടെ... :-P
സു ചേച്ചി ഈ ബ്ലോഗ് കുറച്ചു കൂടി വിപുലീകരിക്കേണ്ടിയിരിക്കുന്നു...ഇത് കുടിച്ചാ കിച് കിച് പോകുമോ?
അനശ്വര :) ഇനി ഞാൻ ജലദോഷിയാവുമ്പോൾ അതും പരീക്ഷിക്കാം. അച്ഛന്റേയും അമ്മയുടേയും വീട്ടിൽ രണ്ടു ഗ്രാമ്പൂ മരമുണ്ട്. കുറച്ച് ഗ്രാമ്പൂ കിട്ടും.
കോമാളി :) എന്താണ് ഈ വിപുലീകരണം? സമയം കിട്ടുമ്പോൾ എന്റെ ബ്ലോഗുകൾ വായിക്കാൻ കോമാളിയുടെ സുഹൃത്തുക്കളോടു പറയൂ. (അതുതന്നെ വിപുലീകരണം). ബ്ലോഗ് ഇങ്ങനെയൊക്കെ പോരേ? കിച് കിച് പോകുമായിരിക്കും. പരീക്ഷിക്കുന്നതുകൊണ്ടു കുഴപ്പമില്ല. ചേരുവകളൊന്നും കുഴപ്പക്കാരല്ലല്ലോ.
മിക്കവാറൂം ദിവസങ്ങളില്‍ രാവിലെ ഞങ്ങളും കുരുമുളക് കാപ്പി ആണ് പതിവ്.
വിപുലീകരണം എന്ന് ഉദ്ദേശിച്ചത് ബ്ലോഗിന് ഒരു ലുക്ക് ഒക്കെ വരണം... ഷെയര്‍ ബട്ടന്‍ ഒക്കെ വെക്കണം ഫെസ്ബുക്ക് ,ട്വിറ്റെര്‍ ഒക്കെ..
എന്നാലല്ലേ ഈ പോസ്റ്റ് ഒക്കെ ആളുകള്‍ കാണു ബ്ലോഗ് ടെമ്പ്ലേറ്റ് ഒന്ന് മാറ്റി അടിപൊളി ആവണം... എന്താ ഓണം സ്പെഷ്യല്‍?
ഈ കുരുമുളക് കാപ്പി ആണോ?
ശ്രീ :)
കോമാളി :) ഓണാഘോഷം കഴിഞ്ഞോ? ഒരു ലുക്കില്ലെന്നേയുള്ളൂ... എന്ന ഡയലോഗ് കേട്ടിട്ടില്ലേ? ഹിഹിഹി.
ഓണത്തിന് ഇവിടെ ഒന്നുമില്ലായിരുന്നല്ലോ? :-(
ഞാന്‍ പറഞ്ഞൂന്നേയുള്ളൂ അതൊക്കെ ചേച്ചിയുടെ ഇഷ്ട്ടം...
ഇതില്‍ ബല്ല സഹായവും വേണമെങ്കില്‍ ചോദിയ്ക്കാന്‍ മടിക്കണ്ട...പാചകക്കാര്‍ക്കു കോമാളിയുടെ സേവനം സൗജന്യമാണ്...
പാചകം തുടരട്ടെ.......
Hi Soo/Sue???
I am not an expert cook and neither do I enjoy cooking, but I love your blog and the way you write. Thanks for writing!!!
കോമാളീ :) വേണമെങ്കിൽ സഹായം ചോദിക്കും കേട്ടോ. നന്ദി. ഓണം കാര്യായിട്ട് ആഘോഷിച്ചില്ല. പിന്നെ ഓരോ തിരക്കും ആയിരുന്നു.
ശ്രീകല :)
Post a Comment