പെരക്ക് പച്ചടിപോലെയുള്ള ഒരു വിഭവമാണ്. പെരക്കിനു കഷണങ്ങൾ വേവിയ്ക്കില്ല. പച്ചടിയ്ക്കു വേവിയ്ക്കും. പുളിയില്ലാത്ത കറി വെയ്ക്കുമ്പോൾ പച്ചടിയോ പെരക്കോ സലാഡോ ഒക്കെ ഉണ്ടാക്കുന്നതു നല്ലതാണ്.
കൂട്ടുപെരക്കിനു വേണ്ടത് ഇവയൊക്കെയാണ്:-
ഒരു തക്കാളി.
ഒരു വലിയ മാങ്ങ.
ഒരു വലിയ ഉള്ളി (സവാള).
രണ്ടു പച്ചമുളക്.
അര ടീസ്പൂൺ മുളകുപൊടി.
കാൽ ടീസ്പൂൺ കടുക്.
അഞ്ചു ടേബിൾസ്പൂൺ തേങ്ങ.
കാൽ കപ്പ് തൈര്.
ഉപ്പ്.
തക്കാളിയും മാങ്ങയും ഉള്ളിയും വളരെച്ചെറുതാക്കി മുറിച്ചെടുക്കുക.മാങ്ങയുടെ തോലു കളയണം. പച്ചമുളകും ചെറുതാക്കി വട്ടത്തിൽ മുറിയ്ക്കുക.
തേങ്ങയിൽ കടുകുമിട്ട് അരയ്ക്കുക. അരയ്ക്കുമ്പോൾ പച്ചവെള്ളം ചേർക്കാതെ, മോരും വെള്ളം ചേർത്ത് അരയ്ക്കുക.
തക്കാളി, ഉള്ളി, മാങ്ങ, ഉപ്പ്, മുളകുപൊടി, പച്ചമുളക് എന്നിവ യോജിപ്പിച്ച്, തേങ്ങയരച്ചതും യോജിപ്പിച്ച്, തൈരും ചേർത്ത് യോജിപ്പിക്കുക.
മുളകുപൊടി നിങ്ങളുടെ ഇഷ്ടംപോലെ കൂട്ടിയോ കുറച്ചോ ഉപയോഗിക്കുക. നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ പുളി അധികം ഇല്ലാത്ത തൈര് ഉപയോഗിക്കുക.
മുളകുപൊടിയ്ക്കു പകരം, ചുവന്ന മുളക്, തേങ്ങയുടെ കൂടെ അരച്ചും ചേർക്കാം.
Subscribe to:
Post Comments (Atom)
2 comments:
ശരി, നോക്കട്ടെ
ശ്രീ :)
Post a Comment