Tuesday, January 03, 2012

കുടവൻ ഇല ചമ്മന്തി




കുടകൻ അഥവാ കുടവൻ ( Indian Pennywort) ഒരു ഔഷധസസ്യം ആണ്. മണ്ഡൂകപർണി, സരസ്വതി, ബ്രഹ്മി എന്നൊക്കെ പല ഭാഷകളിലുമായി പല പേരുകളിൽ അറിയപ്പെടുന്നു.

വീട്ടിൽ വളർത്താൻ എളുപ്പമുള്ളൊരു ചെടിയാണ് ഇത്. കുടവൻ ഇല കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാം. ജ്യൂസ്, ചമ്മന്തികൾ ഒക്കെ. ഞാനുണ്ടാക്കിയത് ഒരു ചമ്മന്തിയാണ്. അഥവാ അരച്ചുകലക്കി.





കുടവനില പറിച്ച് കുറച്ചുനേരം വെള്ളത്തിലിട്ടുവെച്ചു. മണ്ണും പൊടിയുമൊക്കെ പോകണമല്ലോ.




കഴുകിയെടുത്ത്, തേങ്ങ, പച്ചമുളക്, ഉപ്പ്, മല്ലിയില, തൈര് എന്നിവ ചേർത്ത് അരച്ചെടുത്തു. കലക്കുചമ്മന്തിയിൽ വറവിടാറാണു പതിവ്.

ഇഞ്ചി, കറിവേപ്പില, പുളി എന്നിവയൊക്കെ ചേർത്തും അരയ്ക്കാം. തൈരു ചേർക്കുന്നില്ലെങ്കിൽ, ശർക്കരയും ഒരു കഷണം ഇടാം.

6 comments:

Anaswara said...

സു ചേച്ചീ... ഓര്‍മ്മയ്ക്കും ബുദ്ധിക്കും ബ്രഹ്മ്മി... അത് തന്നെയാണോ ഇത്...???

ആത്മ/പിയ said...

Happy New Year!

സു | Su said...

അനശ്വര :) ഇതു നമ്മൾ ബ്രഹ്മി എന്നു പറയുന്നതല്ല. തെലുങ്കിലോ, കൊങ്കിണിയിലോ മറ്റോ ആണ് ഇതിനു ബ്രഹ്മി എന്നു പേർ. കുടവന്റെ ശാസ്ത്രീയനാമം Centella asiatica എന്നാണ്. ബ്രഹ്മിയുടേത് Bacopa Monnieri എന്നാണ്. അത്രയ്ക്കൊക്കെയേ എനിക്കറിയൂ.

ശ്രീ :)

ആത്മേച്ചീ :)

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

കുടങ്ങൽ, മുത്തിൾ, മണ്ഡൂകപർണ്ണി എന്നൊകെ പേരുള്ളതാണ് ഈ ചെടി. ഇതിന്റെ ഇല മോരുകറി ഉണ്ടാക്കാൻ അമ്മ ഉപയോഗിച്ചിരുന്നു. എനിക്കു വളരെ ഇഷ്ടമായ ഒരു കറി

ബ്രഹ്മിയെ കുറിച്ചും ഇതിനെ കുറിച്ചും പണ്ട് സൂചിപ്പിച്ചത്

സു | Su said...

പണിക്കർ ജീ :) വിവരങ്ങൾക്ക് നന്ദി. ഇനി കുറച്ചും കൂടെ ഇലയുണ്ടാകുമ്പോൾ മോരുകറി വെച്ചു നോക്കും. കുഞ്ഞുകുഞ്ഞു ഇലയേ ഇപ്പോ ബാക്കി ഉള്ളൂ.

Siji vyloppilly said...

Interesting!! njan aadyaayittanu e chedi kanunnathu. Brahmi (budhi mulakkunna) kondu chutney ente Ammamma undaakki thararundaayirunnu. Athukondaanu budhi kuranjnjathennu thonnunnu.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]