സേമിയ അഥവാ വെർമിസെല്ലി ഇഷ്ടമാണോ? ആണെങ്കിൽപ്പിന്നെ വേറൊന്നും നോക്കാനില്ല. സേമിയ ഊത്തപ്പം ഉണ്ടാക്കുക തന്നെ. വളരെ എളുപ്പമുള്ളൊരു കാര്യം. ഇതിനുവേണ്ടതെല്ലാം വീട്ടിൽത്തന്നെ ഉണ്ടാവും.
സേമിയ - ഒരു വലിയ ഗ്ലാസ്സിൽ നിറച്ചും എടുക്കുക. അല്ലെങ്കിൽ നൂറു ഗ്രാം എടുക്കുക. വറുത്ത സേമിയ ആണെടുത്തത്. അവിടെ വറുത്ത സേമിയ ഇല്ലെങ്കിൽ സേമിയ എടുത്ത് അല്പം നെയ്യൊഴിച്ച് വറുക്കുക.
അരിപ്പൊടി - സേമിയ എടുത്ത ഗ്ലാസ്സിൽ ഒന്നേ കാൽ ഗ്ലാസ്. അല്ലെങ്കിൽ നൂറ്റമ്പത് ഗ്രാം. ഇവിടെ പുട്ടുപൊടിയാണെടുത്തത്. പുട്ടിനുവേണ്ടി വറുത്ത അരിപ്പൊടി. സാദാ അരിപ്പൊടി ആയാലും മതി.
വലിയ ഉള്ളി/സവാള - ഒന്ന്. ചെറുതായി അരിയുക.
പച്ചമുളക് - മൂന്ന്. വട്ടത്തിൽ, ചെറുതായി അരിയുക.
മല്ലിയില - കുറച്ച്, ചെറുതായി അരിയുക.
കറിവേപ്പില - കുറച്ച്, ചെറുതായി അരിയുക.
ഇഞ്ചി - ഒരു കഷണം, ചെറുതായി മുറിച്ചെടുക്കുക.
ജീരകം - കാൽ ടീസ്പൂൺ.
കായം (പൊടി) - കുറച്ച്.
തൈര് - ഒരു ഗ്ലാസ്.
തേങ്ങ - തേങ്ങാക്കഷണങ്ങൾ ചെറുതായി അരിഞ്ഞത് കുറച്ച്.
കുരുമുളകുപൊടി - അല്പം.
തക്കാളി - ഒന്ന്.
ഉപ്പ്.
നെയ്യ്/വെളിച്ചെണ്ണ.
എല്ലാം കൂടെ ഒരുമിച്ച് ചേർക്കുക. യോജിപ്പിക്കുക. അല്പം വെള്ളം ചേർത്താലേ ശരിയാവൂ. വെള്ളം ചേർത്ത് ഒഴുകിനടക്കാത്ത പാകത്തിൽ, കുറച്ചു കട്ടിയിൽ കലക്കിവയ്ക്കുക. വെളുത്തുള്ളിയുടെ സ്വാദ് ഇഷ്ടമുള്ളവർക്ക് അതും കൂട്ടാം.
കുറച്ചുനേരം വച്ചാലും കുഴപ്പമില്ല. അപ്പോത്തന്നെ ഉണ്ടാക്കിയാലും കുഴപ്പമില്ല.
ദോശക്കല്ല് ചൂടാക്കി മാവൊഴിക്കുക.
വെളിച്ചെണ്ണയോ നെയ്യോ മുകളിൽ പുരട്ടുക.
വെന്തുവന്നാൽ മറിച്ചിടുക.
തീ അധികം കൂട്ടിവയ്ക്കേണ്ട. ഉള്ളിൽ നല്ലപോലെ വേവണം.
വെന്താൽ എടുത്തുവയ്ക്കുക.
തിന്നുക. ചമ്മന്തി, ചമ്മന്തിപ്പൊടി, സ്റ്റ്യൂ, എന്നിങ്ങനെ എന്തുവേണമെങ്കിലും കൂട്ടിക്കഴിക്കാം. പുളീഞ്ചി വരെ കൂട്ടിക്കഴിക്കാം. അല്ല പിന്നെ!
Subscribe to:
Post Comments (Atom)
6 comments:
enthayalum ennu evening pareekshikkum. thanks chechi...
അഞ്ജു :) ഉണ്ടാക്കിക്കഴിക്കൂ.
വായിക്കുന്നുണ്ട് കെട്ടോ!! ബ്ലോഗിന്റെ ആദ്യകാലം മുതലേ വല്ലതുമുണ്ടാക്കണേ ഇവിടെ കേറി നോക്കിയിട്ടെ പലപ്പൊഴും ചെയ്യാറുള്ളൂ!!
ആശംസകള്!!
ഞാൻ ഗന്ധർവ്വൻ :)നന്ദി.
കാഴ്ചയിലും മോശമല്ലല്ലോ
:)
ശ്രീ :)
Post a Comment