കയ്പ്പക്ക അഥവാ പാവയ്ക്ക ഇഷ്ടമുള്ളവർ മാത്രം ഇതുണ്ടാക്കിയാൽ മതി എന്നാണ് എന്റെ അഭിപ്രായം. കുറച്ച് കയ്പ്പൊക്കെ ഉണ്ടാവും കൂട്ടാന്. ഇത് വളരെ എളുപ്പമുള്ള ഒരു കൂട്ടാനാണ്.
കയ്പ്പക്ക - ഒന്ന്.
മാങ്ങ - ഒന്ന്. അധികം പുളിയില്ലാത്തതാവും നല്ലത്.
ജീരകം - കാൽ ടീസ്പൂൺ.
തേങ്ങ - മൂന്ന്/ നാലു ടേബിൾസ്പൂൺ.
മുളകുപൊടി - അര ടീസ്പൂൺ.
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂൺ.
ഉപ്പ്.
വറവിടാൻ, വെളിച്ചെണ്ണയും, കടുകും, മുളകും, കറിവേപ്പിലയും.
കയ്പ്പക്കയും മാങ്ങയും കഷണങ്ങളാക്കി മഞ്ഞൾപ്പൊടി, ഉപ്പ്, മുളകുപൊടി എന്നിവയിട്ട് വേവിക്കുക. ആദ്യം കയ്പ്പക്ക വേവിച്ച് പിന്നെ മാങ്ങയിട്ടാൽ നല്ലത്. കയ്പ്പയ്ക്ക് കുറച്ച് വേവുണ്ട്. മാങ്ങയ്ക്ക് അത്രയില്ലല്ലോ. ഒരുമിച്ച് വെച്ചാലും കുഴപ്പമില്ല. തേങ്ങ, ജീരകം ഇട്ട് അരയ്ക്കുക. കയ്പ്പക്കയും മാങ്ങയും വെന്താൽ അതിലേക്ക് തേങ്ങ കൂട്ടുക. തിളപ്പിക്കുക. വാങ്ങിവയ്ക്കുക. വറവിടുക.
മാങ്ങയ്ക്ക് പുളി തീരെയില്ലെങ്കിൽ, കൂട്ടാനു പുളിയുള്ളതാണ് നിങ്ങൾക്കിഷ്ടമെങ്കിൽ കുറച്ച് മോരു ചേർക്കുക. എരിവ് നിങ്ങളുടെ പാകത്തിനു ചേർക്കുക.
Subscribe to:
Post Comments (Atom)
6 comments:
Hi..
Nhan ivide kanda palathum pareekshichu..tto... pavaykka athra ishtmalla...athondu try cheyyan oru vishamam.. :):)...kooduthal manga vibhavangal pratheekshikkunnu...
OffTopic: Nhan cheruthayi oru blog okek thudangi tto... kure spellign mistake okke und.. correct cheythondirikkuva.. office time nte idayil ayathu kondu delay varunnu...
അയ്യേ കയ്പ്പക്ക ഇഷ്ട്ടമല്ല എന്നാലും ഒന്ന് ട്രൈ ചെയ്യാം..
മഞ്ജു :) ബ്ലോഗ് തുടങ്ങി അല്ലേ? നന്നായി.
കോമാളി :) കുറേ ആയല്ലോ കണ്ടിട്ട്?
ഇത് എനിയ്ക്കും ഇഷ്ടമാണ്
വിഭവങ്ങള്‍ അത്യുഗ്രന്‍...പണ്ടത്തെ കാര്യങ്ങള്‍ എന്തായി.. ഈ റെസിപ്പികള്‍ പുസ്തക രൂപത്തില്‍ വല്ലതും ഇറങ്ങിയിട്ടുണ്ടോ.
പണ്ടത്തെ എന്നതു കൊണ്ട് ഉദ്യേശിച്ചത് കുറച്ചു നാളുകള്‍ സജീവമായിക്കണ്ട ആ കോപ്പി റൈറ്റ് വയലേഷന്‍ പ്രശ്നമാണ്
Post a Comment