Friday, May 21, 2010

പ്ലം ഷേക്ക്

പ്ലം ഇഷ്ടമാണോ? എന്നാല്‍, പ്ലം ഷേക്ക് ഇന്നുതന്നെ ഉണ്ടാക്കി കുടിയ്ക്കുക. എളുപ്പം ഉണ്ടാക്കാം. ഇഷ്ടമല്ലെങ്കിലും ഒന്ന് പരീക്ഷിക്കുന്നതിൽ തെറ്റില്ല.

ആവശ്യമുള്ളത്:-

പ്ലം - കുറച്ച് - പത്തെണ്ണം ചെറുത്. (ഇവിടെ വലുതാണ് കിട്ടിയത്).
പാൽ - അരലിറ്റർ - ഫ്രീസറിൽ വെച്ച് കട്ടിയാക്കിയത്.
ഏലയ്ക്ക - മൂന്നെണ്ണം തോലുകളഞ്ഞ് പൊടിച്ചത്.
പഞ്ചസാര - നാലു ടീസ്പൂൺ.



പ്ലം കുരു കളഞ്ഞ് മിക്സിയിൽ അടിയ്ക്കുക. അതിൽ പാലൊഴിച്ച്, പഞ്ചസാരയും ഏലയ്ക്കപ്പൊടിയും ഇട്ട് നന്നായി അടിയ്ക്കുക. നല്ലപോലെ യോജിച്ചാൽ അരിച്ചെടുക്കുക. തണുപ്പോടെ കുടിയ്ക്കുക. കുറച്ചു വെള്ളം പോലെ ആവണമെങ്കിൽ തണുത്ത വെള്ളം ഒഴിയ്ക്കുക.



പഞ്ചസാര കൂടുതലോ കുറവോ ഉപയോഗിക്കാം.
അല്പം പുളി ഇതിനുണ്ടാവും. അതുകൊണ്ട്, പഞ്ചസാര, അളവു നോക്കി, മധുരം വരുന്നതുവരെ ഇടുന്നതാണ് നല്ലത്.
ഏതെങ്കിലും ഐസ്ക്രീം ഇതിലിട്ടും കഴിയ്ക്കാം. നന്നായിരിക്കും.

9 comments:

Mayilpeeli said...

I used to visit this site very often. why dont try 'google adsense' Google it. I like your nadan recipes and step by step photograph

സു | Su said...

DD Junction :)

Prajeesh k said...

Haiiii nice blog, now only i see this....

pls visit my blog www.keralatourist-place.blogspot.com

Prajeesh k said...

wher r u frm, im frm thalassery,

chechi i thought u also frm kannur may i know u pls....

സു | Su said...

പ്രജീഷ് :) സ്വാഗതം.

Sunu said...

Good. I like all your dishes. All got malayalam touch!!

Actually, I dont encourage like millions of people to put sugar in juices and shakes. The sugar from fruits & milk would be enough most of the times, no need of added sugar. It is better to make without sugar at home, so that kids will get used to it.

Well, if it is plum, may be it is sour and some people may not like it without sugar. That is also true....

:)

Sunu

സു | Su said...

സുനു :) നല്ല മധുരമുള്ള പൈനാപ്പിൾ കൊണ്ട് ചിലപ്പോൾ പഞ്ചസാരയില്ലാതെ ജ്യൂസുണ്ടാക്കിയിട്ടുണ്ട്. അല്ലാതെ, പഞ്ചസാര ചേർത്തില്ലെങ്കിൽ ശരിയാവില്ലെന്ന് തോന്നുമ്പോൾ എല്ലാത്തിലും ചേർക്കും.

നന്ദി.

ശ്രീ said...

ഉണ്ടാക്കി നോക്കണം

സു | Su said...

ശ്രീ :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]