സേമിയപ്പായസം എനിക്കിഷ്ടമുള്ളൊരു പായസം ആണ്. പണ്ടൊക്കെ മുറിച്ചുമുറിച്ചുള്ള സേമിയ അല്ല കിട്ടാറുണ്ടായിരുന്നത്. നീളത്തിലായിരുന്നു. ഇപ്പോ പല തരത്തിലും കിട്ടും. പായസം മിക്സ് വരെ. പണ്ട് സേമിയപ്പായസം ഉണ്ടാക്കുമ്പോൾ ഞങ്ങളായിരുന്നു അത് മുറിച്ചിരുന്നത്. അത് കുറച്ചെടുത്ത് മുറിച്ച് മുറിച്ച് ഇടുമായിരുന്നു. പൊട്ടിച്ചിടുമ്പോൾ അപ്പുറവും ഇപ്പുറവുമൊക്കെ തെറിച്ചുപോകും കഷണങ്ങൾ. ഇപ്പോ പൊട്ടിച്ചു വച്ചത് കിട്ടും. എളുപ്പമായി ജോലി. എന്നാലും പൊട്ടിച്ചിടാത്തതാണ് എനിക്കിഷ്ടം.
സേമിയ കൊണ്ട് സാധാരണയായി പാലൊഴിച്ച് പഞ്ചസാരയുമിട്ടല്ലേ പായസം വയ്ക്കുന്നത്? തേങ്ങാപ്പാലൊഴിച്ച്, ശർക്കരയുമിട്ട് പ്രഥമൻ തന്നെ ആയാലെന്താന്ന് തോന്നിയപ്പോൾ അങ്ങനെ ചെയ്തു.
കഷണങ്ങൾ ആയിട്ടുള്ള സേമിയ ആണ് കിട്ടിയത്. തേങ്ങാപ്പാലും വാങ്ങി. ഒക്കെ എളുപ്പം.
വേണ്ടത് എന്തൊക്കെയാണെന്ന് പറയാം. പായസം ഉണ്ടാക്കുന്നത് എളുപ്പമാണ്.
സേമിയ/വെർമിസെല്ലി - നൂറ് ഗ്രാം.
അണ്ടിപ്പരിപ്പും മുന്തിരിയും കുറച്ച്
നെയ്യ് - കുറച്ച്. സേമിയ വറുക്കാനും, അണ്ടിപ്പരിപ്പും മുന്തിരിയും വറവിടാനും ആവശ്യമുള്ളത്.
ശർക്കര - ചിത്രത്തിലെ ശർക്കര പോലെയുള്ളത് പത്ത് ആണി. കല്ലൊക്കെ ഉള്ളതാണെങ്കിൽ അത് അടുപ്പത്ത് വെച്ച് ഉരുക്കി അരിച്ചെടുത്താൽ നല്ലത്. പായസത്തിൽ കല്ലുകടി ഒഴിവാക്കാം.
തേങ്ങാപ്പാൽ - സാധാരണ പാലിന്റെ കട്ടിയിൽ 300 എം എൽ.
വെള്ളം ഒരു ലിറ്റർ. ചൂടുള്ളതാണ് നല്ലത്.
സേമിയ അല്പം നെയ്യൊഴിച്ച് വറുക്കുക. അധികം ചുവക്കേണ്ട കാര്യമൊന്നുമില്ല.
വറുത്തുകഴിഞ്ഞാൽ അതിലേക്ക് വെള്ളം ഒഴിച്ച് വേവിക്കുക.
വെന്തുകൊണ്ടിരിക്കുന്നു.
വെന്തോന്ന് നോക്കിയിട്ട് ശർക്കര ചേർക്കുക.
ശർക്കരയും കുറച്ചുനേരത്തോളം വേവണം. വെള്ളം ഉണ്ടാവും മിക്കവാറും. ഇല്ലെങ്കിൽ കുറച്ചുകൂടെ ഒഴിക്കാം. ശർക്കര ഇടുമ്പോൾ.
ശർക്കരയും വെന്തുയോജിച്ചാൽ തേങ്ങാപ്പാൽ ചേർക്കുക. ഇവിടെ തേങ്ങാപ്പാൽ കുറച്ചും കൂടെ ചേർത്തിരുന്നു. അതിന്റെ സ്വാദ് മുന്നിൽ നിൽക്കും.
ഇഷ്ടമാണെങ്കിൽ കുറച്ചും കൂടെ തേങ്ങാപ്പാൽ ചേർക്കാം.
തേങ്ങാപ്പാല് ചേർത്തശേഷവും കുറച്ചുനേരം വേവിക്കുക.
ആയാൽ വാങ്ങിവച്ച് അണ്ടിപ്പരിപ്പും മുന്തിരിയും നെയ്യിൽ വറുത്ത് ഇടുക.
നല്ലപോലെ തണുത്താലാണ് ഏറ്റവും സ്വാദ് തോന്നുന്നത്. വെള്ളം പാകം നോക്കിയിട്ട് ചേർക്കണം. സേമിയ ആയതുകൊണ്ട് തണുക്കുമ്പോൾ കട്ടിയാവും. ഏലയ്ക്കപ്പൊടിയും ഇടാം. തേങ്ങ പിഴിഞ്ഞിട്ട് പാലെടുക്കുകയാണെങ്കിൽ ആദ്യം വെള്ളം അധികമുള്ള പാലൊഴിച്ച് വേവിക്കുക. പിന്നെ കുറച്ച് കട്ടിയുള്ളത്. പിന്നെ വാങ്ങിവച്ചതിനുശേഷം ആദ്യം പിഴിഞ്ഞുവച്ച കട്ടിയുള്ള, കുറച്ചുമാത്രമുള്ള പാൽ ചേർക്കുക.
കൊട്ടത്തേങ്ങയും ചെറുതായി മുറിച്ച് വറവിടാം.
Monday, March 22, 2010
Friday, March 19, 2010
തേൻകുഴൽ
തേനുമായിട്ട് വല്യ ബന്ധമൊന്നുമില്ലെങ്കിലും ഈ പലഹാരത്തിന്റെ പേരു തേൻകുഴൽ എന്നാണ്. അനിയത്തിക്കുട്ടിയുടെ വീട്ടിൽ പോയപ്പോൾ അവിടെയിരിക്കുന്നു തേൻകുഴൽ. തിന്നുന്ന ജോലിയല്ലേ പിന്നെ ഉള്ളൂ. അവിടത്തെ അമ്മ പാചകനിപുണയാണ്. അവിടിരുന്ന് തിന്നുനിറച്ചതിന്റെ രുചി നാവിൽ ഉള്ളതുകൊണ്ട് ഞാനും തേൻകുഴൽ തന്നെ ഉണ്ടാക്കാംന്ന് വെച്ചു. തിന്നണംന്ന് വിചാരം ഉണ്ടെങ്കിൽ ഉണ്ടാക്കാനും എളുപ്പം.
ഇതിനാവശ്യമുള്ളത് വീട്ടിൽത്തന്നെ മിക്കവാറും ഉള്ളതുതന്നെയാവും. പറയാം. ഏറ്റവും ആദ്യം ചെയ്യേണ്ടത് കുറച്ച് ഉഴുന്ന് വെള്ളത്തിൽ കുതിർത്തുവയ്ക്കണം. കുതിർക്കുന്നതിനുമുമ്പ് അളവെടുത്തില്ല. കുതിർന്ന് അരച്ചെടുത്താൽ ഉള്ള അളവേ എടുത്തുള്ളൂ. ഇതിനു വേണ്ടി ഉഴുന്ന് എടുത്തശേഷം, ബാക്കിയുള്ളത് കൊണ്ട് വേറെ എന്തെങ്കിലുമുണ്ടാക്കാം. രണ്ടോ മൂന്നോ മണിക്കൂർ കുതിർന്നാൽ മിനുസമായി വെണ്ണപോലെ അരയ്ക്കണം.
അരിപ്പൊടി - മുന്നൂറ് -300 - ഗ്രാം എടുത്തു.
അരച്ചെടുത്ത ഉഴുന്ന് - 12 ടേബിൾസ്പൂൺ.
ജീരകം - ഒരു ടീസ്പൂൺ
എള്ള് - ഒരു ടീസ്പൂൺ.
എള്ളും ജീരകവും കുറയ്ക്കണമെങ്കിൽ കുറയ്ക്കാം.
കായം പൊടി - കുറച്ച് ഇടണം
പിന്നെ ഉപ്പ്
മുളകുപൊടി - കാൽടീസ്പൂൺ - അധികം വേണമെങ്കിൽ നിങ്ങൾക്ക് ചേർക്കാം. തീരെ വേണ്ടെങ്കിൽ ഒഴിവാക്കാം.
അരിപ്പൊടിയിലേക്ക് ഉഴുന്നരച്ചതും ബാക്കിയുള്ളതും ഒക്കെക്കൂട്ടി കുഴയ്ക്കുക. ചപ്പാത്തിയ്ക്ക് കുഴയ്ക്കുന്നതുപോലെ ആവും. നല്ല കട്ടിയായിപ്പോവരുത്. അങ്ങനെ ആയാൽ ഉഴുന്ന് കുറച്ചും കൂടെ കൂട്ടണം. ഉഴുന്നരച്ചതിൽ ഉള്ള വെള്ളം മതിയാവും കൂട്ടിന്. ഇവിടെ അതുമതിയായി. വേറെ വെള്ളം കൂട്ടിയില്ല. ഉഴുന്നിൽ വെള്ളം കൂട്ടി അരയ്ക്കണം എന്നു വിചാരിച്ചിട്ട് ഒരുപാട് വെള്ളം ചേർക്കരുത്. അത് മിനുസമായി അരയാൻ പാകത്തിനുള്ള വെള്ളം മതി.
എല്ലാം യോജിപ്പിച്ച് അഞ്ചുമിനുട്ട് വയ്ക്കാം. നിർബന്ധമൊന്നുമില്ല. കുഴയ്ക്കുമ്പോൾ കുറച്ച് വെളിച്ചെണ്ണയും ചേർക്കാം. വെളിച്ചെണ്ണ വല്യൊരു ചീനച്ചട്ടിയിലോ ഉരുളിയിലോ ചൂടാവാൻ വയ്ക്കുക.
പിന്നെ നാഴിയെടുത്ത്/പ്രെസ്സ് എടുത്ത് (മുകളിൽ ഉള്ള ചില്ലാണ് ഇടേണ്ടത്. അങ്ങനെ ഒറ്റയ്ക്കുള്ള ഒരു ചില്ലും ഉണ്ടാവും. അതെടുത്താലും മതി. അപ്പോ വേഗം തീരില്ല) അതിൽ നിറച്ച് ചൂടായ വെളിച്ചെണ്ണയിലേക്ക് നേരിട്ട് പിഴിയുക. കുറേ വട്ടത്തിൽ വട്ടത്തിൽ പിഴിയരുത്. കുറച്ച് പിഴിഞ്ഞ് നിർത്തുക. അല്ലെങ്കിൽ ഒട്ടിപ്പിടിക്കുന്നിടത്ത് ശരിക്കും വേവില്ല. പിന്നെ തിരിച്ചും മറിച്ചുമൊക്കെ ഇട്ട് എടുത്തുവയ്ക്കുക. എണ്ണ നന്നായി ചൂടായാൽ തീ കുറയ്ക്കണം. പിന്നെ അടുത്തത് പിഴിഞ്ഞുകഴിഞ്ഞിട്ട് തീ കൂട്ടിയാൽ മതി. തീ കുറയ്ക്കുകയും കൂട്ടുകയും ചെയ്യേണ്ടിവരും.
വെറുതെയൊന്ന് നോക്കാൻവേണ്ടി പ്ലേറ്റിലേക്കു പിഴിഞ്ഞുനോക്കി. അതാണിത്.
ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് എണ്ണയിലേക്കാണ് പിഴിയുന്നത് എന്ന കാര്യമാണ്. അപകടങ്ങളൊന്നും ഇല്ലാതെ സൂക്ഷിക്കുക. തീ കുറച്ച്, കൈ മുകളില്‍പ്പിടിച്ച് പിഴിയുക. പിഴിയുന്നതിനിടയ്ക്ക് എണ്ണപ്പാത്രമൊന്നും തട്ടിപ്പോകാതെ സൂക്ഷിക്കുക.
പിഴിഞ്ഞുകോരിയെടുത്ത് എണ്ണയൊക്കെ പോയാൽ, തണുത്താൽ, പാത്രത്തിലോ കുപ്പിയിലോ ഇട്ട് അടച്ചുവയ്ക്കുക. അല്ലെങ്കിൽ അപ്പോത്തന്നെ തിന്നുക.
ഇതിൽ വ്യത്യാസം വേണമെങ്കിൽ കുറച്ച് കടലമാവ് ചേർക്കാം. പക്ഷേ ഉഴുന്നും അരിയും പോലെയല്ല കടലമാവ്. ആരോഗ്യത്തിനു അത്ര നല്ലതല്ല. അരിപ്പൊടിയ്ക്കു പകരം പുഴുങ്ങലരി വെള്ളത്തിലിട്ട് അരച്ചും എടുക്കാം. അപ്പോപ്പിന്നെ എന്തായാലും മുറുക്കത്തിനുവേണ്ടി കടലമാവ് കൂട്ടേണ്ടിവരും. ഉഴുന്നിലും അരിയിലും വെള്ളം ആയിരിക്കുമല്ലോ.
ചില്ല് വ്യത്യാസം ഉണ്ടെങ്കിൽ കുറച്ചുംകൂടെ വലുപ്പം ഉണ്ടാവും. മുറുക്കിന്റെ ചില്ല് പോലുള്ള ഒരു ചില്ലുണ്ട്. അതിൽ പിഴിഞ്ഞാലും കുറച്ച് വലുപ്പക്കൂടുതൽ ഉണ്ടാവുമായിരിക്കും.

Monday, March 15, 2010
ചേമ്പ് പുളിങ്കറി
പുളിങ്കറി എന്നാൽ പുളി ചേർത്തുവയ്ക്കുന്ന കറി. പുളിശ്ശേരിയിൽ മോരും പുളിങ്കറിയിൽ പുളിയും. ഒരു സാദാ കറി. ഇവിടെ പുളിങ്കറി വച്ചത് ചേമ്പുകൊണ്ടാണ്. എന്തൊക്കെ വേണംന്ന് പറയാം.
ചേമ്പ് - ചിത്രത്തിൽ ഉള്ളതിന്റെ പകുതി. (ചിത്രം കാണാത്തവർക്ക്, ഒരു വല്യ ചേമ്പിന്റെ പകുതി) - തോലുകളഞ്ഞ് കഷണങ്ങളാക്കിയത്. കഴുകിയെടുക്കുക.
തേങ്ങ ചിരവിയത് നാലു ടേബിൾസ്പൂൺ, അര ടീസ്പൂൺ ജീരകവും ചേർത്ത് നന്നായി അരച്ചത്. (കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ ആയിപ്പോയാൽ വല്യ കുഴപ്പമില്ല).
നെല്ലിക്കാവലുപ്പത്തിൽ പുളിയെടുത്ത്, കാൽ ഗ്ലാസ്സ് വെള്ളത്തിൽ ഇട്ടുവച്ച് കുറച്ചുകഴിഞ്ഞാൽ ആ വെള്ളം മാത്രം എടുക്കുക. പുളി ചൂടുവെള്ളത്തിലിട്ടാൽ വേഗം പിഴിഞ്ഞ് വെള്ളം എടുക്കാൻ പറ്റും.
മുളകുപൊടി - കാൽ ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീസ്പൂണിലും അല്പം കുറച്ച്
ഉപ്പ്
വറവിടാൻ - കടുക് മുളക് കറിവേപ്പില
ചേമ്പ് കഷണങ്ങൾ ഉപ്പും മഞ്ഞൾപ്പൊടി, മുളകുപൊടി എന്നിവയും ഇട്ട് ആവശ്യത്തിനുമാത്രം വെള്ളം ചേർത്ത് നല്ലോണം വേവിക്കണം. വെന്താൽ അതിൽ പുളി വെള്ളം ചേർത്ത് കുറച്ചുനേരം തിളപ്പിക്കണം. തേങ്ങ ചേർക്കുമ്പോഴോ പുളി ചേർക്കുമ്പോഴോ കറിയിൽ ആവശ്യമുള്ളത്ര വെള്ളവും ചേർക്കണം. വെന്തു കഴിഞ്ഞാൽ വെള്ളം കുറവാണെങ്കിൽ ചേർത്താൽ മതി. പുളി വെന്താൽ തേങ്ങ ചേർക്കുക. അതും തിളച്ചാൽ വാങ്ങിവെച്ച് വറവിടുക.
വ്യത്യാസം വരുത്തണമെങ്കിൽ, കഷണം വേവിക്കുമ്പോൾ, കുറച്ച് പച്ചമുളക് ചീന്തിയിടാം . പിന്നെ തുവരപ്പരിപ്പും ഇടാം. ശരിക്കുള്ള പുളിങ്കറി അങ്ങനെയാണ്.
ചേമ്പിനു കൊഴുപ്പുള്ളതുകൊണ്ട് പരിപ്പ് ഒഴിവാക്കിയെന്നേ ഉള്ളൂ. വല്യ ചേമ്പ് കിട്ടിയതുകൊണ്ട് അതെടുത്തു. ചെറിയ ചേമ്പ് ആയാലും മതി.

Subscribe to:
Posts (Atom)