കയ്പ്പക്കച്ചമ്മന്തി
ഇത് കയ്പ്പക്ക അഥവാ പാവയ്ക്ക ഇഷ്ടമുള്ളവർക്കുള്ളൊരു ചമ്മന്തിയാണ്. കയ്പ്പക്ക ഇഷ്ടമില്ലാത്തവരും ഇത് കഴിച്ചുനോക്കിയാൽ ഇഷ്ടപ്പെടുമായിരിക്കും.
വേണ്ട വസ്തുക്കൾ :-
കയ്പ്പക്ക
കറിവേപ്പില
ഉപ്പ്
കായം പൊടി/ കഷണമായാലും മതി.
ചുവന്ന/ഉണക്ക/വറ്റൽ മുളക്
വെളിച്ചെണ്ണ
ശർക്കര
ചെറുതോ വലുതോ ഉള്ളി
കയ്പ്പക്ക ഒന്നെടുത്ത് കഴുകി, കുരുവൊക്കെ കളഞ്ഞ്, ചെറുതായി മുറിക്കുക.
പത്ത് പന്ത്രണ്ട് കറിവേപ്പിലയും,
അഞ്ചാറ് ചെറിയ ഉള്ളിയും,
നാലു ചുവന്ന/വറ്റൽ മുളകും
എടുത്ത്
എല്ലാം കൂടെ ചീനച്ചട്ടിയിലിട്ട് വെളിച്ചെണ്ണയൊഴിച്ച് നന്നായി വഴറ്റി മൊരിച്ചെടുക്കുക. കയ്പ്പക്കയുടെ പച്ചനിറം മാറണം.
എന്നിട്ട്, കുറച്ച് ഉപ്പും, കായം പൊടിയും, അല്പം പുളിയും, ഒരാണി ശരക്കര പൊടിച്ചതും, വഴറ്റിവെച്ചതും ഒക്കെക്കൂടെ മിക്സിയിലിട്ട് അരച്ചെടുക്കുക.
ഒട്ടും വെള്ളമൊഴിക്കരുത്. വഴറ്റിയ വെളിച്ചെണ്ണയിൽ അരയുന്നില്ലെങ്കിൽ അല്പം കൂടെ വെളിച്ചെണ്ണ ഒഴിക്കാം.
ചെറിയ ഉള്ളികൾക്കു പകരം വലിയ ഉള്ളി/ സവാള അരിഞ്ഞിട്ടാലും മതി. ചെറിയ ഉള്ളി മുറിച്ചിടണം എന്നൊന്നുമില്ല. തൊലി കളഞ്ഞ് അപ്പാടെ ഇട്ടാൽ മതി. കയ്പ്പക്ക എണ്ണയിൽ ഒന്നു വാടിയശേഷം മറ്റു വസ്തുക്കൾ ചേർത്താലും മതി.
എരിവും കയ്പ്പും പുളിയും മധുരവും ഒക്കെച്ചേർന്ന കയ്പ്പക്കച്ചമ്മന്തി തയ്യാറായി.
വെളുത്തുള്ളി ഇഷ്ടമുണ്ടെങ്കിൽ/കഴിക്കാറുണ്ടെങ്കിൽ അതും കുറച്ച് ചേർക്കാം.
നാലു വറ്റൽ മുളകിൽ നല്ല എരിവുണ്ടാവും ചമ്മന്തി. അതുകൊണ്ട് എരിവിഷ്ടമില്ലാത്തവർക്ക് മുളക് കുറയ്ക്കണമെങ്കിൽ കുറയ്ക്കുക. കറുത്ത ശർക്കരയ്ക്ക് നല്ല മധുരമുള്ളതുകൊണ്ട് ഞാൻ പകുതിശർക്കരയേ ഇട്ടുള്ളൂ.
Subscribe to:
Post Comments (Atom)
8 comments:
സുവേച്ചീ, mushroom items ഒന്നുമില്ലേ? ഇതു വരെ ഒന്നും കണ്ടതായി ഓര്‍ക്കുന്നില്ല. Bachelors-നു ഉണ്ടാക്കാന്‍ പറ്റിയ വല്ലോമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു താ ഒന്നു try ചെയ്തു നോക്കാമായിരുന്നു. :)
വായിൽ കപ്പലോടുന്നേ.........
ധൂമകേതൂ :) അത് ഞങ്ങൾ കഴിക്കില്ല. അതുകൊണ്ടാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്നത് ചിലതൊക്കെ ഉണ്ട് ബ്ലോഗിൽ. ഇനിയും ഉണ്ടാക്കിയിടാം.
ലക്ഷ്മീ :)
HAVE A KAIPPAKKA KOTHIYAN AT HOME SO I WILL MAKE IT FOR HIM :-)
THANKS CHECHI.
പാച്ചിക്കുട്ടീ :) ഉണ്ടാക്കിനോക്കൂ എന്നാൽ.
സു നന്നായിരിക്കുന്നു ഈ ചെറു കഥകളും പിന്നെ സ്വാദിഷ്ടമായ കറിവേപ്പില ബ്ലോഗും. കറിവേപ്പിലയില്‍ നിന്ന് കുറെ കുറിപ്പുകള്‍ തട്ടിയെടുത്ത് പരീക്ഷിക്കണം
ശ്ശെടാ... ഇതു കൊണ്ട് ഇങ്ങനേം ഒരൈറ്റം ഉണ്ടാക്കാമായിരുന്നോ? ഒന്ന് പരീക്ഷിച്ചു നോക്കണം.
പണ്ട് പാവയ്ക്ക കാണുന്നതേ ഇഷ്ടമല്ലായിരുന്നു. ഇപ്പോ അങ്ങനെ അനിഷ്ടമൊന്നുമില്ല :)
അപ്പഴേയ്... ക്രിസ്തുമസ് സ്പെഷ്യല്‍സ് എന്തെങ്കിലും ഉണ്ടോ? :)
സുകന്യ :) നന്ദി. പരീക്ഷിക്കുന്നതിൽ സന്തോഷം.
ശ്രീ :) ക്രിസ്മസ് സ്പെഷൽ നോക്കട്ടെ.
Post a Comment