പൂളക്കിഴങ്ങ്, കിഴങ്ങ്, കപ്പ, കപ്പക്കിഴങ്ങ് ...എന്തുപേരിട്ടുവിളിച്ചാലും ഇതിന്റെ സ്വാദൊന്ന് വേറെ തന്നെ. പുഴുങ്ങിയും പുഴുക്കുവെച്ചും വെറുതേ വേവിച്ചും...അങ്ങനെ പലതരത്തിലുണ്ടാക്കാം. അതുകൊണ്ട് കപ്പയും/കിഴങ്ങും ചെറുപയറും പുഴുക്ക് അല്ലെങ്കിൽ കറിയാണ് ഇവിടെയുണ്ടാക്കിയത്.
കിഴങ്ങ് ഒന്ന് - ഇടത്തരം.
ചെറുപയർ - നൂറ് ഗ്രാം.
പച്ചമുളക് - മൂന്ന്
തേങ്ങ വലിയ തേങ്ങയുടെ അരമുറി.
വറവിടാൻ കറിവേപ്പില, ചുവന്ന മുളക്, കടുക്, വെളിച്ചെണ്ണ
ഉപ്പ്
മഞ്ഞൾപ്പൊടി.
ആദ്യം ചെറുപയർ കുറച്ചുനേരം വെള്ളത്തിലിട്ട് വെക്കുക. പിന്നെ ആവശ്യത്തിനു വെള്ളമൊഴിച്ച് വേവിക്കുക.
തേങ്ങയും പച്ചമുളകും ചതച്ചുവെയ്ക്കുക. അധികം അരയേണ്ട കാര്യമില്ല.
കിഴങ്ങ് മൂന്നാലു കഷണമാക്കി മുറിച്ച്, തോലുകളഞ്ഞ് കഴുകി, മുറിച്ച്, വീണ്ടും കഴുകി വെള്ളമൊഴിച്ച് വേവിക്കുക. വെന്താൽ വെള്ളം ഊറ്റിക്കളഞ്ഞ് എടുക്കുക. അടുപ്പത്ത് വീണ്ടും വെച്ച് ആവശ്യത്തിനു ഉപ്പും മഞ്ഞളും വെള്ളവും ഒഴിച്ച് ഒന്ന് വേവിക്കാൻ വയ്ക്കുക. ഒന്ന് തിളച്ചാൽ വെന്ത ചെറുപയർ ഇടുക. മഞ്ഞൾ വെന്ത് യോജിക്കുന്നതുവരെ ചെറിയ തീയിൽ തിളപ്പിക്കുക. തേങ്ങയരച്ചത് ചേർക്കുക. തിളച്ചാൽ വാങ്ങിവെക്കുക.
വറവിടുക.
വെള്ളം കുറേയുണ്ടെങ്കിൽ കറിയാവും. വെള്ളമില്ലെങ്കിൽ, പുഴുക്ക്. ഉപ്പുമാവിനൊപ്പം ഏറ്റവും ചേരും. ദോശയ്ക്കും ചപ്പാത്തിയ്ക്കും ചോറിനൊപ്പവും ആവാം. വെറുതേ തിന്നാലും കുഴപ്പമില്ല. മഞ്ഞൾ ഇട്ടു വേവിക്കുമ്പോൾ പച്ചമുളകിനു പകരം, മുളകുപൊടി ആവശ്യത്തിനു ഇടാം. ഇഷ്ടമാണെങ്കിൽ, ചെറിയ ഉള്ളി കുറച്ചെണ്ണം വറത്തിടുകയും ചെയ്യാം. കൂടുതൽ സ്വാദുണ്ടാവും.
Subscribe to:
Post Comments (Atom)
5 comments:
രുചി ഓര്‍ത്ത് ഓര്‍ത്ത് ഞാനും 'കപ്പല്‍ മുതലാളി'യായി.. ആവൂ..
വെറുതേ തിന്നാലും കുഴപ്പമില്ല.
എന്നാ പിന്നെ അങ്ങനെ ആകാം.
കുറച്ചിങ്ങു എടുത്തോ ......
ആചാര്യൻ :) രുചിയോർത്ത് കപ്പൽമുതലാളി ആയി മടിപിടിച്ച് ഇരിക്കാതെ കപ്പ വാങ്ങിത്തിന്നൂ.
പാവപ്പെട്ടവൻ :) ഇത്രേം മുന്നിൽ വെച്ചിട്ട് ഇനിയും കുറച്ചിങ്ങ് എടുത്തോന്നോ? നിങ്ങളാര്, ബകനോ? ;)
കൊള്ളാം... ഈ ആഴ്ച വാങ്ങിക്കൊണ്ടു വന്ന കപ്പ നല്ലതാണോ എന്ന് നോക്കട്ടെ... നല്ലതാണെങ്കില്‍ ഒരു കൈ നോക്കിക്കളയാം... ഇവിടെ നല്ല കപ്പ കിട്ടാന്‍ ഇത്തിരി വിഷമം ആണ്...
അനശ്വര :)
Post a Comment