Thursday, October 29, 2009
ഓട്സ് പുട്ട്
ഓട്സ് ആരോഗ്യത്തിനു നല്ലതാണെന്ന് പറയാറുണ്ട്. ഓട്സ് കൊണ്ട് കഞ്ഞിയുണ്ടാക്കിക്കുടിക്കുകയാണ് വേണ്ടത്. മധുരമിട്ടും, മധുരമിടാതെയും. അങ്ങനെയൊക്കെയാണ് ഇവിടെ സ്ഥിരം ചെയ്യാറുള്ളത്. വീട്ടുകാർ മിക്കവരും ദിവസവും ഓട്സ് കഴിക്കുന്നവരാണ്. ഓട്സ് കഞ്ഞിയല്ലാതെ, ആരും ഓട്സ് കൊണ്ട് വേറെയൊന്നും ഉണ്ടാക്കാറില്ല. ഇവിടെ പായസം ഉണ്ടാക്കിയിട്ടുണ്ട്. ഓട്സ് കൊണ്ട് പുട്ടുണ്ടാക്കിയാൽ എന്തായെന്ന് തോന്നിയതുകൊണ്ട് ഒന്ന് പരീക്ഷിച്ചേക്കാംന്ന് കരുതി. ഓട്സിന്റെ സ്വാദ് ഇഷ്ടപ്പെടുന്നവർക്ക് ഈ പുട്ടും ഇഷ്ടമാവും.
ഓട്സ് കുറച്ചെടുത്ത് പൊടിക്കണം. കരിഞ്ഞുപോവാതെ വറുക്കണം. പുട്ടിനു അരിപ്പൊടി വറുക്കുന്നതുപോലെത്തന്നെ. പക്ഷേ അത്രയും നേരം വേണ്ട.
വറുത്ത പൊടി തണുക്കാനിടുക.
തണുത്ത പൊടിയിൽ ആവശ്യത്തിനു ഉപ്പിടുക. ഉപ്പു കുറച്ചുകുറഞ്ഞാൽ സാരമില്ല. പുട്ട്, കറിയും കൂട്ടി കഴിക്കുമ്പോൾ കുഴപ്പമുണ്ടാവില്ല. അധികമാവരുത്.
അതിലേക്ക് കുറച്ചുകുറച്ചായി വെള്ളം ചേർത്ത് പുട്ടുണ്ടാക്കാൻ പാകത്തിൽ കുഴയ്ക്കണം. കുഴയ്ക്കാൻ കുറച്ചു വിഷമം ഉണ്ടാവും. കൈയിൽ പറ്റിപ്പിടിക്കും. ഒന്ന് വെള്ളം കൂട്ടി കുഴച്ചുകഴിഞ്ഞ്, പൊടി മുഴുവൻ വെള്ളം നനഞ്ഞാൽ, അത് എടുത്ത് മിക്സിയുടെ ഏതെങ്കിലും ഒരു പാത്രത്തിൽ ഇട്ട് ഒന്ന് തിരിക്കുക. അധികം പ്രാവശ്യം തിരിക്കരുത്. ഒരു പ്രാവശ്യം മതി. ഇപ്പോ നല്ല പാകത്തിനുള്ള പൊടി ആയിട്ട് കിട്ടും. വെള്ളം ചേർക്കുമ്പോൾ വളരെ ശ്രദ്ധിക്കണം.
തേങ്ങയും പൊടിയും തേങ്ങയും പൊടിയും ആയി, പുട്ടുകുറ്റിയിലേക്ക് നിറയ്ക്കുക. ഉണ്ടാക്കിയെടുക്കുക. കുഴച്ച പൊടിയിൽ തേങ്ങ കുറച്ചിട്ട് കുഴയ്ക്കുകയും ചെയ്യാം.
ഓട്സ് ആയതുകൊണ്ടും ആവിയിൽ വേവിക്കുന്നതായതുകൊണ്ടും ആരോഗ്യത്തിന് കുഴപ്പമില്ലാത്തൊരു പലഹാരമാണ് ഇതെന്ന് കരുതാം. തേങ്ങയും ഉപ്പും മാത്രമല്ലേ ചേരുന്നുള്ളൂ. ചെറുപയർ കറിയുണ്ടാക്കിയാൽ ഇതിനു കൂട്ടിക്കഴിക്കാൻ നല്ലത്. പഴം ആയാലും മതി.
Subscribe to:
Post Comments (Atom)
15 comments:
സംഗതി കൊള്ളാം. ഞാനും ദിവസവും രാത്രി ഒരു ഗ്ലാസ് ഓട്സ് കഴിക്കുന്നുണ്ട്.
ഈ പുട്ട് ഉണ്ടാക്കുന്നതിൽ ഒരു പ്രശ്നം ഞാൻ കാണുന്നു. ഒരു നേരത്തെ പുട്ട് ഉണ്ടാക്കാൻ ധാരാളം ഓട്ട്സ് വേണ്ടേ. അത്രത്തോളം ദിവസേന വാങ്ങി ഉപയോഗിക്കാൻ മുതലാകുമോ. നല്ല വിലയുണ്ട് ഈ സാധനത്തിനു. അരിയും പയറും വാങ്ങുമ്പോലെയല്ലിത്. പേരെടുത്ത കമ്പനികൾ ഭംഗിയുള്ള പാക്കറ്റുകളിലാക്കി മോഹവിലക്കാണു ഇത് വിതരണം ചെയ്യുന്നത്.
വല്ലപ്പോഴും ഉണ്ടാക്കി കഴിക്കാനാണോ ഉദ്ദേശിച്ചിരിക്കുന്നത്. എന്നാലും 100 രൂപക്ക് കിട്ടുന്ന ഒരു പാക്കറ്റ് വേണം വീട്ടിലെ ഞങ്ങൾക്ക് ഒരു നേരത്തേക്ക്.
കുറേ നാളായി വിജാരിക്കുന്നു, സൂര്യഗായത്രിയെ സന്ദർശിക്കണമെന്നു. ഇന്നു അതു നടന്നു.
ഒരു കൈ നോക്കി കളയാം !
സുചേച്ചി പ്രതല്സില് കുറച്ച് കൂടി വിഭവങ്ങള്‍ ചേര്‍ക്കാമോ?
അങ്കിൾ :) ഇടയ്ക്കെപ്പോഴെങ്കിലും ഓട്സ് പുട്ടുണ്ടാക്കി നോക്കാം എന്നേ ഉദ്ദേശിച്ചുള്ളൂ. വിലയുണ്ട്. ഒരു കിലോയ്ക്ക് 100 - 125 രൂപയുണ്ട്. വന്നുവായിച്ചതിൽ സന്തോഷം.
നീമ :) ശ്രമിക്കാം.
ഓട്ട്സ് ഇവിടേയും ഉപയോഗിക്കുന്നുണ്ട്. അങ്കിള്‍ പറഞ്ഞതു് പ്രശ്നം തന്നെയാണ്. എന്നാലും ഒരു പ്രാവശ്യം ഉണ്ടാക്കിനോക്കാം.
എഴുത്തുകാരിച്ചേച്ചീ :) ഒരു പ്രാവശ്യം നോക്കൂ.
ഓട്സ് കൊണ്ട് പുട്ടോ? കൊള്ളാമല്ലോ...
ശ്രീ :)
ഇതൊരു പുതിയ സംഭവമാണല്ലേ.
Monuvendi vaangiya oats angane thanne irikkunnu... avanu athinte taste athrakkangu pidichilla... athu kondu enthu cheyyanam ennu oru pidiyumillathe irikkukayaayirunnu... 'kariveppila' vaayichathodu koodi aa prashanathinu parihaaramaayi... athu kondu paayasam undaakano, puttu undaakkano ennoru confusion maathrame ini ullu...
പ്രിയപ്പെട്ട സൂ ചേച്ചീ... ചേച്ചിയുടെ 'കറിവേപ്പില'യില്‍ നിന്നും പാചകം ചെയ്തു തുടങ്ങിയതില്‍ പിന്നെ ഞാനും പാചകം ആസ്വദിച്ചു തുടങ്ങിയിരിക്കുന്നു... അതിനു ഞാന്‍ എന്നും ചേച്ചിയോട് കടപ്പെട്ടിരിക്കുന്നു... ചേച്ചിയുടെ പാചകവിധികളില്‍ എന്റെതായ ചെറിയ വ്യത്യാസങ്ങള്‍ ഞാനും വരുത്താറുണ്ട്... അതെല്ലാം ചേര്‍ത്ത് മലയാള മനോരമയില്‍ ഒരു ബ്ലോഗ് തുടങ്ങിയാലോ എന്ന് ആലോചിക്കുകയാണ് ഞാന്‍ ഇപ്പോള്‍... എന്താണ് ചേച്ചിയുടെ അഭിപ്രായം...? ഒരു മറുപടി വേഗം തന്നെ കിട്ടിയാല്‍ എനിക്കത് മുന്നോട്ടു കൊണ്ടുപോകാമായിരുന്നു... ചേച്ചിക്ക് താല്‍പ്പര്യം ഇല്ലെങ്കില്‍ ഞാന്‍ ഇവിടെ വച്ച് ഇതിനൊരു ഫുള്‍ സ്റ്റോപ്പ് ഇടാം... ബ്ലോഗിന്റെ കാര്യമാണ് ഉദ്ദേശിച്ചത്... അല്ലാതെ 'കറിവേപ്പില' വെറുതേ കളയാന്‍ ഞാന്‍ എന്തായാലും ഉദ്ദേശിക്കുന്നില്ല... എന്റെ പാചക പരീക്ഷണങ്ങള്‍ ഞാന്‍ തുടരും...ചേച്ചിയുടെ ആശിര്‍വാദങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്... അനശ്വര.
യരലവ :)
അനശ്വര,
അനശ്വര ബ്ലോഗ് തുടങ്ങണോ വേണ്ടയോ എന്നു തീരുമാനിക്കേണ്ട കാര്യം എനിക്കില്ല. എന്റെ ബ്ലോഗിൽ നിന്നും പാചകക്കുറിപ്പുകളോ ചിത്രങ്ങളോ എടുക്കാൻ പാടുള്ളതല്ല.
OK ... As you wish... ഞാന്‍ ഇത് ഇവിടെ ഉപേക്ഷിക്കുന്നു... ബ്ലോഗ് തുടങ്ങുന്ന കാര്യം ആണ് കേട്ടോ... അല്ലാതെ 'കറിവേപ്പില' വെറുതേ കളയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് ഞാന്‍ മുന്‍പേ പറഞ്ഞിരുന്നു... I just love 'Kariveppila'... & I will continue my experiments with it in my kitchen... Thank you... Really, thank you so much Su chechi... for making me enjoy the joy of cooking through 'Kariveppila'... സസ്നേഹം, അനശ്വര.
ഒരു കാര്യം കൂടി... ചേച്ചിക്ക് ഈ അനിയത്തിക്കുട്ടിയോടു പരിഭവം ഒന്നും ഇല്ല എന്ന് ഞാന്‍ വിശ്വസിച്ചോട്ടെ...
pazham kanji kudichirunna malayali ennanu ee otsu kanan thudangiyathu
pazham kanjiyum alpam thairum oru pachamulakum undankil malayaliyude ennathe break fast ready
ithinde ruchiyounnum ee otsinu tharuvan pattillya
jose payyappilly
ഓട്ട്സ് പുട്ട് .....!!സാധാപുട്ട് എനിക്കിഷ്ടമല്ല...ഓട്സ് കൊണ്ടാകുമ്പൊ ചിലപ്പൊ അടിപൊളി ആയിരിക്കും...പരീക്ഷിച്ചിട്ട് പറയാട്ടൊ...
Post a Comment