“സ്വാതന്ത്ര്യം തന്നെയമൃതം
സ്വാതന്ത്ര്യം തന്നെ ജീവിതം.
പാരതന്ത്ര്യം മാനികൾക്കോ
മൃതിയേക്കാൾ ഭയാനകം.”
വന്ദേമാതരം!
വന്ദേമാതരം!
വന്ദേമാതരം!
സ്വാതന്ത്ര്യദിനാശംസകൾ!
-----------------------------
കാരറ്റും പാലക്കും ചേർത്തുണ്ടാക്കുന്ന നെയ്ച്ചോറ് ആണിത്.
വേണ്ടത്:-
കാരറ്റ് - ഒന്ന് വലുത് - ചീകിയെടുക്കുക.
പാലക് - ചെറിയ ഒരു കെട്ട്- ചെറുതായി മുറിച്ചെടുക്കുക.
ബസുമതിയരി - ഒരു വല്യ ഗ്ലാസ്സ് (100 ഗ്രാമെങ്കിലും വേണം).
ഇഞ്ചിവെളുത്തുള്ളിപ്പേസ്റ്റ് - ഒരു ടീസ്പൂൺ.
ഏലയ്ക്ക - മൂന്നെണ്ണം പൊടിച്ചത്.
ഉണക്കമുന്തിരി കുറച്ച്.
കുറച്ച് നെയ്യ്.
വലിയ ഉള്ളി അഥവാ സവാള - ഒന്ന് വലുത് - മുറിച്ചെടുത്തത്.
ഉപ്പ്.
അരി കഴുകിയെടുത്ത് ഉപ്പും ഇട്ട് വേവിക്കുക.
ഒരു പാത്രത്തിൽ നെയ്യ് ചൂടാക്കി ഉള്ളി ചുവന്നുവരുന്നതുവരെ ചൂടാക്കണം. അതു കഴിഞ്ഞ് കാരറ്റ് ഇട്ട് വഴറ്റുക, പാലക് ചീരയിട്ടു വഴറ്റുക, ഇഞ്ചി വെളുത്തുള്ളിപ്പേസ്റ്റ് ഇട്ട് വഴറ്റുക. ഒക്കെ വഴറ്റി വെന്താൽ ഏലയ്ക്കപ്പൊടിയിടുക. ഒരു നുള്ള് ഉപ്പ് ഈ കൂട്ടിലേക്ക് ചേർക്കുക. വളരെക്കുറച്ചുമതി. ചോറിൽ ഉപ്പിട്ടതല്ലേ. ചോറ് ഇട്ടിളക്കുക. ഗരം മസാലപ്പൊടി ചേർക്കാൻ ഇഷ്ടമുള്ളവർക്ക് കുറച്ച് അതും ചേർക്കാം.
ഉണക്കമുന്തിരി കുറച്ച് നെയ്യിൽ വറുത്തെടുത്ത് ചേർക്കുക. അണ്ടിപ്പരിപ്പും ഉണ്ടെങ്കിൽ വറുത്ത് ചേർക്കാം.
Subscribe to:
Post Comments (Atom)
8 comments:
സു സൂപ്പര്‍.....!!!!!
സ്വാതന്ത്ര്യ ദിനാശംസകള്‍..
സംഭവം കലക്കി..അടിപൊളി..
സമ്മതിക്കാതെ വയ്യ, ശരിക്കും അടിപൊളി.
പാലക് ചീര ഇവിടെ കണ്ടിട്ടില്ല. തൃശ്ശൂരു കിട്ടുമായിരിക്കും.
കുഞ്ഞുമ്മൻ :) നന്ദി.
സ്മിത :) നന്ദി. നാട്ടിൽ ഓണാഘോഷത്തിനുള്ള പുറപ്പാടാണല്ലേ?
എഴുത്തുകാരിച്ചേച്ചീ :) നന്ദി. സൂപ്പർ മാർക്കറ്റുകളിൽ കിട്ടാൻ സാദ്ധ്യതയുണ്ട്.
ചേച്ചീ,
ഇത് സൂപ്പര്‍.
പിന്നെ ഇഞ്ചിക്കറി റെസിപ്പി ഒന്ന് പറഞ്ഞു തരാമോ. ഓണം പാചകത്തില്‍ കണ്ടില്ല.
ശ്രീനന്ദ :) ക്രിസ്തുമസ്സിനും ഓണത്തിനുമൊക്കെയാണല്ലോ ഇങ്ങോട്ട് കാണുന്നത്! അച്ചാർ എന്ന ലേബലിൽ ഉണ്ട് അത്.
ഇതു കൊള്ളാമല്ലോ. സ്വാതന്ത്ര്യ ദിന സ്പെഷ്യല്‍ ആണല്ലേ... :)
good
Post a Comment