അപ്പം അഥവാ പാലപ്പം പോലെ ഒരു വിഭവമാണ് ഗോതമ്പ് അപ്പം. അരിപ്പൊടികൊണ്ട് പാലപ്പം ഉണ്ടാക്കുന്നതുപോലെത്തന്നെ ഗോതമ്പുപൊടി കൊണ്ട് ഉണ്ടാക്കുന്ന അപ്പം.
വേണ്ടതെന്തൊക്കെയാണെന്നു വെച്ചാൽ :-
തേങ്ങാവെള്ളം - കുറച്ചു വല്യ ഒരു ഗ്ലാസ്സ് നിറയെ.
പഞ്ചസാര - രണ്ട് ടീസ്പൂൺ.
ഗോതമ്പുപൊടി - രണ്ട് ഗ്ലാസ്സ്.
തേങ്ങ ചിരവിയത് - അര മുറിത്തേങ്ങ. മിനുസമായിട്ട് അരയ്ക്കുക.
യീസ്റ്റ് - ആറ് മണി.
ഉപ്പ്
റവ/ അരിപ്പൊടി - ഒരു ടേബിൾസ്പൂൺ.
തേങ്ങാവെള്ളത്തിൽ പഞ്ചസാരയിട്ട് ഒരു പത്ത് മണിക്കൂറെങ്കിലും വയ്ക്കണം.
അപ്പം ഉണ്ടാക്കുന്നതിന്റെ തലേദിവസം തന്നെ, ഗോതമ്പുപൊടിയിൽ, പുളിപ്പിച്ച തേങ്ങാവെള്ളം, ഉപ്പ്, തേങ്ങ അരച്ചത്, എന്നിവയൊഴിച്ച് ആവശ്യത്തിനു വെള്ളവും ചേർത്ത് അപ്പത്തിന്റെ മാവിന്റെ രീതിയിൽ കുഴച്ചുവയ്ക്കുക.
ഉണ്ടാക്കുന്നതിനു മുമ്പ് അതിൽ റവയോ അരിപ്പൊടിയോ, അടുപ്പത്ത് തിളയ്ക്കുന്ന വെള്ളത്തിലിട്ട് കുറുക്കി ഇതിൽ ചേർക്കുക.
അപ്പച്ചട്ടി ചൂടായാൽ കുറച്ച് കോരിയൊഴിച്ച് അപ്പമുണ്ടാക്കിയെടുക്കുക. കറിയും കൂട്ടി കഴിക്കുക. ചമ്മന്തി കൂട്ടിയാലും മതി.
കൂട്ടിൽ തേങ്ങാപ്പാലും വേണമെങ്കിൽ ചേർക്കാം.
Subscribe to:
Post Comments (Atom)
5 comments:
ഹായ് ഇത് കണ്ടിട്ട് കൊതി തോന്നുന്നു :)
ശ്രീ :) എപ്പോഴെങ്കിലും പരീക്ഷിക്കൂ.
സൂ ഇങ്ങനെയാണോ പാലപ്പവും ഉണ്ടാക്കുന്നത്? തേങ്ങാവെള്ളത്തില്‍ പഞ്ചസാരയും യീസ്റ്റും ചേര്‍ത്തതും റവ കുറുക്കിയതും അരിപ്പൊടിയും ഉപ്പും കലക്കിവെച്ചിട്ട് രാവിലെ തേങ്ങാപ്പാല്‍ ചേര്‍ത്ത് ചുടുകയാണ് ഞാന്‍ ചെയ്യുന്നത്. ഇനി ഈ രീതി ഒന്നു നോക്കാം. ഗോതമ്പ് അപ്പവും നോക്കണം. :-)
കൊള്ളാം ഇതൊക്കെ കഴിച്ചാൽ ഞാൻ നോക്കട്ടെ ഒരു പരിക്ഷണം
ബിന്ദൂ :) അതെ. തേങ്ങ അരിയുടെ കൂടെ ചേർത്ത് അരയ്ക്കും. തേങ്ങാപ്പാലൊഴിച്ചാലും മതി.
അനൂപ് :) പരീക്ഷിക്കൂ.
Post a Comment