ഒന്നും വയ്യെന്നു വിചാരിച്ചിരിക്കുകയായിരുന്നു. ഒരു മ്ലാനത. അപ്പോഴാണ് പാട്ട് കേട്ടത്. അല്ല പരസ്യം കേട്ടത്. മധുരം കഴിക്കണം ഇന്നൊന്നാംതീയ്യതിയായ് എന്ന പരസ്യം. ഇന്ന് കർക്കടകം ഒന്നല്ലേ. അപ്പോ മധുരം തന്നെ ആവാംന്ന് വിചാരിച്ചു. അല്ലെങ്കിലും അല്പം മധുരത്തിന്റെ ആവശ്യമുണ്ടായിരുന്നു. അങ്ങനെയാണ് ഈ പായസം ഉണ്ടാക്കാൻ തീരുമാനിച്ചത്.
പായസം എന്നൊക്കെപ്പറയാമെങ്കിലും ഇത് വല്യ ഒരു പായസമൊന്നുമല്ല. ഉണ്ടാക്കാനും കഴിക്കാനും എളുപ്പം. ആർക്കും ഉണ്ടാക്കിയെടുക്കാം.
സൂചി റവ വേണം - കാൽ ലിറ്റർ വെള്ളം കൊള്ളുന്ന ഗ്ലാസ്സിൽ അര ഗ്ലാസ്സ്.
ശർക്കര - 6 ആണി. (കൂട്ടുകയോ കുറയ്ക്കുകയോ നിങ്ങളുടെ ഇഷ്ടം പോലെ.
ചെറുപഴം - 2. അല്പം പുളിയുള്ളതായാലും കുഴപ്പമില്ല. ഇനി നേന്ത്രപ്പഴം ആയാലും പ്രശ്നമില്ല.
തേങ്ങ - അരമുറി ചിരവിയത്.
ആദ്യം തന്നെ കുറച്ചു വല്യ പാത്രത്തിൽ റവ അളന്നെടുത്ത ഗ്ലാസ്സിന് ഏഴെട്ട് ഗ്ലാസ്സ് വെള്ളം അടുപ്പത്ത് വയ്ക്കുക.
അതു തിളച്ചാൽ തീ കുറച്ച്, റവ കുറച്ചുകുറച്ചായിട്ട് വെള്ളത്തിലേക്കിട്ട് ഇളക്കിക്കൊണ്ടിരിക്കണം.
പിന്നെ റവ വെന്തോട്ടെ. ഇടയ്ക്ക് ഇളക്കണം. ഇല്ലെങ്കിൽ കരിഞ്ഞുപിടിക്കാൻ സാദ്ധ്യതയുണ്ട്.
വെന്താൽ, ശർക്കരയിടുക. ഇളക്കുക. അതു തിളച്ചു യോജിച്ചോട്ടെ. തീ കുറേ കൂട്ടിവയ്ക്കരുത്. ഒക്കെക്കൂടെ വെള്ളം വറ്റിപ്പോവുകയേ ഉള്ളൂ.
ശരക്കരയും ഇളകി വെന്ത് യോജിച്ചാൽ തേങ്ങയിട്ടിളക്കുക. പിന്നെ കുറച്ചുനേരം വെച്ചാൽ മതി. വാങ്ങിവെച്ച് പഴം മുറിച്ചിടുക. സൂചിറവപ്പായസം തയ്യാർ.
തണുത്താൽ കട്ടിയാവും. അങ്ങനെ ആവേണ്ടെങ്കിൽ, കുറച്ചു വെള്ളം തിളപ്പിച്ച്, ശർക്കരയിടുമ്പോൾ ചേർക്കുക. റവ് വെന്ത് കഴിയുമ്പോൾ വെള്ളം കുറവാണെന്നു തോന്നിയാലും വെള്ളമൊഴിക്കാം. പക്ഷേ തിളപ്പിച്ച വെള്ളമായാൽ നല്ലത്. പുളിയുള്ള പഴം ആയാൽ മധുരത്തിനിടയ്ക്ക് അല്പം പുളിയും വരും. ഇനി അണ്ടിപ്പരിപ്പ്, മുന്തിരി ഒക്കെ വറവിടണമെങ്കിൽ അങ്ങനെ ആവാം. തേങ്ങയ്ക്കു പകരം തേങ്ങാപ്പാൽ ഒഴിക്കണമെങ്കിൽ അതും ആവാം. റവ വറുത്തില്ല ഞാൻ. വറുത്താലും ഇല്ലെങ്കിലും കുഴപ്പമില്ല.
Subscribe to:
Post Comments (Atom)
8 comments:
ammachi enikku pal kanji vachu tharum...ithu ithu vare vachu thannilla..innu poyi parayanam...ammachi vannittundu naattil ninnu :$
suu, paayasam vachillenkilum paayasam kandu vayaru niranju. ithra easy aanu alle ithundaakkan. verum rava kondu undaakkaan pattumo ithu?
o.t: enikkenthaa ithil keyman kondu type cheyyaan pattaathathu?:(
sneham, thaara.
ഇതിന്റെ തലക്കെട്ട് ആദ്യം വായിച്ചത്..
സൂചിപ്പറവപ്പായസം എന്ന്...
ഒന്നൂടേ നോക്കിയപ്പോ...
സൂ..ചിറവപ്പായസം എന്നായി...
ഈ കര്‍ക്കടകത്തില്‍ ഒരു ലോഡ് ചെമ്പരത്തിപ്പൂവും ചെവീല് വച്ച് എന്‍ എച് വഴി ഓടിക്കൊണ്ടീരിക്കുവാ...
പായ പോലും കിട്ടാനില്ലാ..പിന്നേണ് പായസം..
ഒന്നും വയ്യെന്ന് കരുതിയിരിക്കുമ്പോള്‍ പായസം വച്ചിരിക്കുന്നു. സൂവിനെ സമ്മതിച്ചുതന്നിരിക്കുന്നു. നല്ലോണം മൂഡുള്ളപ്പോള്‍ പായസം വച്ചുനോക്കണം. :-)
എനിയ്ക്ക് തോന്നിയത് ദാ സാന്റോസ് എഴുതി വച്ചിരിയ്ക്കുന്നു.
ഞാനും ആദ്യമോര്‍ത്തത് സൂവേച്ചി സ്വന്തം പേരു കൂട്ടി ഓരോ വിഭവങ്ങള്‍ക്ക് പേരിടാന്‍ ആരംഭിച്ചു എന്നാണ്. ;)
എന്തായാലും ‘പഞ്ഞക്കര്‍ക്കിടകം’ ആയിട്ട് “സൂ-ചിറവ-പായസം” എങ്കിലും കിട്ടീല്ലോ. സന്തോഷം. :)
മേരിക്കുട്ടീ :) ഇവിടേയും പാൽക്കഞ്ഞി വയ്ക്കാറുണ്ട്. അമ്മച്ചി ഉണ്ടെങ്കിൽ ഇതു പരീക്ഷിക്കൂ.
താര :) ഏതു റവ കൊണ്ടും ഉണ്ടാക്കാം.
സാൻഡോസ് :) ഓട്ടമാണെന്ന് മനസ്സിലായി. ഓടുന്നതു തന്നെയാണ് നല്ലത്.
ബിന്ദൂ :) മൂഡ് അങ്ങനെയേ ഉണ്ടാവൂ എന്നു കണ്ടുപിടിച്ചു. അപ്പോപ്പിന്നെ വെറുതേയിരുന്നിട്ട് കാര്യമില്ലല്ലോ.
ശ്രീ :) സാൻഡോസിന്റെ കൂട്ടുപിടിക്കണ്ട. ഒരു മുങ്ങുമുങ്ങിയാൽ പൊങ്ങില്ല.
valare nallathe
മിന്നാമിന്നി :) നന്ദി.
Post a Comment