മാങ്ങാക്കാലം. മാങ്ങയിഷ്ടമുള്ളവർക്ക്, മുരിങ്ങക്കോൽ/മുരിങ്ങാക്കായ് ഇഷ്ടമുള്ളവർക്ക് ഒരു കൂട്ടാൻ. അമ്മ പറഞ്ഞു, മാങ്ങയും മുരിങ്ങക്കോലും, മോരും ഇട്ട് ഒരു കൂട്ടാനൊന്നും വച്ചിട്ടില്ലെന്ന്. അവിയലിൽ, മാങ്ങയും മോരും മുരിങ്ങയും ഇടുമെങ്കിൽ അതുമാത്രമൊരു കൂട്ടാൻ എന്തുകൊണ്ടായിക്കൂടെന്ന് ഞാൻ. വെച്ചുനോക്കിയപ്പോൾ നന്നായിട്ടുണ്ട്.
മാങ്ങ, അധികം പച്ചയും, അധികം പഴുത്തതുമല്ലാത്തത്. രണ്ടെണ്ണം, കഴുകി തോലുകളഞ്ഞ് മുറിച്ചത്.
മുരിങ്ങാക്കോൽ - രണ്ടെണ്ണം കഴുകി മുറിച്ചത്
ചിരവിയ തേങ്ങ - നാലു ടേബിൾസ്പൂൺ.
ജീരകം - കാൽ ടീസ്പൂൺ.(ഇഷ്ടമല്ലെങ്കിൽ തീരെ കുറയ്ക്കുക).
മോര് - കാൽ ലിറ്റർ. മാങ്ങയ്ക്കു പുളിയുണ്ടെങ്കിൽ അധികം പുളിച്ചത് വേണ്ട. മാങ്ങയ്ക്ക് മധുരമാണെങ്കിൽ കുറച്ച് പുളി ആയ്ക്കോട്ടെ.
മഞ്ഞൾപ്പൊടിയും മുളകുപൊടിയും ഉപ്പും പാകം നോക്കി ഇടുക.
മുളകുപൊടി ഇടുന്നില്ലെങ്കിൽ, തേങ്ങയുടെ കൂടെ ചുവന്ന മുളക് അരയ്ക്കുക.
തേങ്ങയും ജീരകവും ആവശ്യത്തിനു വെള്ളം കൂട്ടി അരയ്ക്കുക.
മുരിങ്ങാക്കോൽ, മാങ്ങ എന്നിവ ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടിയുമിട്ട് വേവിക്കുക. വേവാനുള്ള വെള്ളം ഒഴിച്ചാൽ മതി. ഞാൻ കുക്കറിലാണ് വേവിച്ചത്. എന്നിട്ട് കൽച്ചട്ടിയിലിട്ടു. വെന്തുടഞ്ഞുപോകരുത്.
അതിലേക്ക് മോരൊഴിച്ച് തിളപ്പിക്കുക.
തേങ്ങയരച്ചത് ഇട്ട് തിളപ്പിക്കുക.
ആവശ്യത്തിനു വെള്ളവും ചേർക്കുക. തിളപ്പിക്കുക.
കുറച്ച് കറിവേപ്പില ഇടുക.
വറവിടുക.
മുരിങ്ങക്കായ് മാങ്ങാ മോരുകൂട്ടാൻ തയ്യാർ.
Subscribe to:
Post Comments (Atom)
15 comments:
അമ്മയോട് പറയണം, ഇതൊന്ന് പരീക്ഷിച്ചു നോക്കാന്‍...
:)
ഈ കല്ച്ചട്ടിയില് വെക്കുന്ന കറിക്ക് പ്രത്യേക സ്വാദ് ആണെന്ന് കേട്ടിട്ടുണ്ട്. ഇതെവിടെ വാങ്ങിക്കാന്‍ കിട്ടുമെന്ന് സുചേച്ചിക്ക് അറിയുമോ?
ഇങ്ങനെ വയ്ക്കുമ്പോൾ മുരിങ്ങാക്കോലിനു പകരം കയ്പക്കാ ഇട്ടു വയയ്ക്കുന്നത് എന്റെ ഒരു ഫേവറിറ്റ് കറിയാണ്... ഇതും കാണുമ്പോളും കൊതി ആകുന്നു...
കൊതി ആയിട്ട് വയ്യ...ശ്രീയേട്ടൻ പറഞ്ഞ പോലെ അമ്മേനോട് ഒന്നു പറഞ്ഞ് നോക്കട്ടെ....:D
ശ്രീ, വേറിട്ട ശബ്ദം : എല്ലാത്തിനും അമ്മയെ ബുദ്ധിമുട്ടിക്കാതെ... കിച്ചനിലോട്ട് കേറന്നേ :)
വായിലൊരു പുളി... :)
ഈയിടെയായി തീരെ വിശപ്പില്ലെന്നേ... സത്യം.
:)) evide njangal ippo divasavam 1 kilo pazhutha mangayaa thinnu theerkkunne..
ശ്രീ :) അവിടെയും പരീക്ഷിച്ചുനോക്കാം.
നിലാവ് :) ഉത്സവച്ചന്തകളിൽനിന്നാണ് കൽച്ചട്ടി വാങ്ങാറുള്ളത്. ഇപ്പോ ഉത്സവങ്ങളൊക്കെ ഒരുവിധം തീർന്നു. ഇനി അടുത്ത കൊല്ലമാവണം. കടകളിലും കിട്ടാനൊക്കെയുണ്ടാവും. ഇനി പോകുമ്പോൾ ചോദിച്ചുനോക്കാം.
കാൽവിൻ :) കയ്പ്പക്കയിടുമെന്ന് അമ്മയും പറഞ്ഞു. കയ്പ്പക്ക എനിക്കിഷ്ടമായതുകൊണ്ട് ഉടനെത്തന്നെ വെച്ചുകൂട്ടും.
വേറിട്ട ശബ്ദം :) അമ്മയോട് പറയണോ?
ഹൻല്ലലത്ത് :)
ആർപീആർ :) ഈ കൂട്ടാൻ കണ്ടിട്ട് ഒഴിഞ്ഞുമാറുന്നതൊന്നും അല്ലല്ലോ അല്ലേ?
മേരിക്കുട്ടീ :) മാങ്ങ അധികം തിന്നു മത്സരിക്കേണ്ട. ഷുഗർ കൂടും.
മാങ്ങയും പരിപ്പും ചേര്‍ത്ത് ആന്ധ്രാ സ്റ്റൈലില്‍ ഒരു കറി വച്ചു - ‘മാമിക്കായ പപ്പ്’. പുളിച്ചിട്ട് വയ്യായിരുന്നു. പുളി കുറയ്ക്കാന്‍ ഉണ്ണി അതിന്റെ കൂടെ തൈരൊഴിച്ച് കഴിച്ചൂന്ന് പറയുമ്പോള്‍ ആ പുളിയുടെ കട്ടി മനസ്സിലാവുമല്ലോ. ഞാന്‍ പിന്നെ ബാക്കിയുള്ളതില്‍ നിറയെ തേങ്ങ അരച്ച് ചേര്‍ത്തു.
ഈ കുറിപ്പില്‍ പുളിയില്ലാത്ത മാങ്ങ എന്ന് കണ്ടപ്പോള്‍ എനിക്കീ കാര്യം ഓര്‍മ്മ വന്നു. :-)
moru curry vekkumpol moru thilappikkan paadilla ennanu,thilappichal athu pirinju pokum.but ee curry-l moru ozhichu thilappichu ennu parayunnu
ബിന്ദൂ :) പുളി അധികം ഉണ്ടായാൽ കഴിക്കാൻ പാടുപെടും. അച്ചാറാണെങ്കിൽ പുളിയുണ്ടെങ്കിൽ സാരമില്ല. പക്ഷെ ബാക്കിയെല്ലാം വയ്ക്കുമ്പോൾ പുളിയുടെ കാര്യം നോക്കിയിട്ട് വയ്ക്കുന്നതാവും നല്ലത്.
ശ്രീജമാത്യു :)ഞങ്ങളുടെ വീട്ടിൽ മിക്കപ്പോഴും ഉണ്ടാക്കുന്ന ഒന്നാണ് മോരുകറികൾ. അത് മോരൊഴിച്ച് തിളപ്പിച്ച് തന്നെയാണ് തേങ്ങ ചേർക്കുന്നത്. പുളിയുള്ള മോര് പിരിഞ്ഞൊന്നും പോവില്ല. പുളിക്കാത്ത തൈരാണെങ്കിൽ ഒടുവിൽ ചേർക്കാം.
thanks
ഉണ്ടാക്കി.
നന്ദി
കൈപ്പള്ളി :) ഉണ്ടാക്കിയതിനും ഇവിടെവന്നുപറഞ്ഞതിനും നന്ദി.
Post a Comment