Tuesday, May 19, 2009

അവിൽ‌പ്രഥമൻ

അവിൽ/അവൽ ‌പ്രഥമൻ കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ മധുരപ്രിയരാണെങ്കിൽ നിങ്ങൾക്ക് ഉണ്ടാക്കിക്കുടിച്ചുനോക്കാം. അത്രയ്ക്കു ജോലിയൊന്നുമില്ല. തേങ്ങാപ്പാൽ വേണം. വീട്ടിലുണ്ടാക്കുന്നതിലും എളുപ്പം കടയിൽ നിന്നു കിട്ടുന്നതാണെങ്കിൽ അതുമാവാം.




നാടൻ അവിൽ - 100 ഗ്രാം
ശർക്കര നല്ല മധുരമുള്ളത് - 6 ആണി.
വറുത്തിടാൻ, കൊട്ടത്തേങ്ങ, അണ്ടിപ്പരിപ്പ്, മുന്തിരി - കുറച്ച്
നെയ്യ് - വറവിനാവശ്യമായത്.
തേങ്ങാപ്പാൽ (അധികം കട്ടിയില്ലാത്തത്) - മുന്നൂറ് എം എൽ.

കട്ടിയുള്ള തേങ്ങാപ്പാൽ - 50 എം എൽ.

അവിലിൽ നെല്ലും ഉമിയും കല്ലുമൊക്കെയുണ്ടെങ്കിൽ അതൊക്കെ ആദ്യം കളയുക. പോകാത്തത്, കഴുകുമ്പോൾ പോയ്ക്കോളും. നിങ്ങൾക്ക് അവിലിന് നല്ല വേവ് ആവശ്യമുണ്ടെങ്കിൽ ആദ്യം അവിൽ കഴുകി അല്പം വെള്ളത്തിൽ വേവിക്കുക. വെന്താൽ ശർക്കയിടുക.


അല്ലെങ്കിൽ ശർക്കര ആദ്യം വെള്ളമൊഴിച്ച് അടുപ്പത്തുവയ്ക്കുക.



ഉരുകിയാൽ, കഴുകിവെച്ചിരിക്കുന്ന അവിൽ അതിലിട്ടു വേവിക്കുക. അപ്പോൾ കുറച്ചും കൂടെ വെള്ളമൊഴിക്കണം.



ശർക്കരയും അവിലും യോജിച്ചാൽ, വെന്താൽ, കട്ടിയില്ലാത്ത തേങ്ങാപ്പാൽ ഒഴിച്ച് തിളപ്പിക്കുക. തിളച്ച് യോജിച്ചാൽ, കട്ടിയുള്ള തേങ്ങാപ്പാലും ഒഴിച്ച് ഒന്നു തിള വന്നാൽ വാങ്ങിവെച്ച്, വറവിടുക.



കൊട്ടത്തേങ്ങ വേറെ വറക്കുക. അണ്ടിപ്പരിപ്പു വറുത്ത്, മുന്തിരിയും അതിലേക്കിട്ട് വറക്കുക.

ചുക്കുപൊടിയും കുറച്ച് ഇടാം.

ആദ്യം ആവശ്യത്തിനു വെള്ളം ഒഴിച്ചില്ലെങ്കിൽ, തണുക്കുമ്പോൾ കട്ടിയാവും പായസം. മധുരം അധികം വേണ്ടെങ്കിൽ ശർക്കയിടുമ്പോൾ കുറയ്ക്കുക. പിന്നെ വെന്തു കഴിഞ്ഞാൽ മധുരം നോക്കിയിട്ട് പോരെങ്കിൽ വീണ്ടും ഇട്ടാൽ മതി.

12 comments:

ശ്രീ said...

കഴിച്ചിട്ടില്ല, ഇതുവരെ. കണ്ടിട്ട് തന്നെ നല്ല മധുരം ഉള്ളതു പോലെ തോന്നുന്നു.

Bindhu Unny said...

ഇത് വളരെ ഈസിയാണല്ലോ. ഉണ്ടാക്കി നോക്കണം. :-)

മേരിക്കുട്ടി(Marykutty) said...

നല്ല സുന്ദരന്‍ ശര്ക്കര..
അവല്‍ ഒരു പായ്കറ്റ്‌ ഇരുപ്പുണ്ട്‌..ഒന്ന് ഉണ്ടാക്കി നോക്കുക തന്നെ!

സു | Su said...

ശ്രീ :) ഇവിടെ പായസമെന്നാൽ മധുരം നല്ലോണം വേണമെന്നാണ്.

ബിന്ദു :) അതേ. എളുപ്പം.

മേരിക്കുട്ടീ :) നോക്കൂ.

ഉറുമ്പ്‌ /ANT said...

ശർക്കര കൈപ്പല്ലേ?
ന്നാലും കുഴപ്പമില്ല. ശർക്കരേടെ കയ്പ്പ് എനിക്കു വല്യ ഇഷ്ടമാ.
ഒന്നു ശ്രമിച്ചു നോക്കാം

വീകെ said...

ഇതൊരു പുതിയ പായസമാണ്.
കഴിക്കണമെന്നുണ്ട്..
പക്ഷെ....!!‘ഷുഗർ..’

സു | Su said...

ഉറുമ്പ് :)

വീ. കെ. :)

ഹരിശ്രീ said...

സൂ വേച്ചീ,

അവില്‍ പായസം ആദ്യമായി കേള്‍ക്കയാണ്...

:)

ഹന്‍ല്ലലത്ത് Hanllalath said...

ആദ്യമായാണ്‌ ഇങ്ങനെ ഒരു സാധനം... :)
വളരെ ഈസിയായി ഉണ്ടാക്കാമല്ലോ ...
ഇനി നാട്ടിലെത്തട്ടെ...
ബൂലോകത്തെ ഓര്‍മ്മ ഉള്ള എല്ലാ പരീക്ഷണങ്ങളും വീട്ടില്‍ നടക്കും.. :)

ജ്യോതിര്‍മയി /ज्योतिर्मयी said...

സൂ ജി :)

അവില്‍ വറുക്കണോ? അഥവാ ഒന്നു ചൂടാക്കിയെടുക്കണോ?
(പശുവിന്‍പാലും പഞ്ചസാരയും ചേര്‍ത്ത്, പഞ്ചസാരപ്പായസം പോലെ ഒരിയ്ക്കല്‍ ഉണ്ടാക്കിയിട്ടുണ്ട്)

വിജയലക്ഷ്മി said...

അവില്‍ പ്രദമന്‍ ഞാനും കഴിച്ചു നല്ല രുചി !

സു | Su said...

ഹരിശ്രീ :) എന്റെ കസിനാണ് പറഞ്ഞുതന്നത്.

ഹൻല്ലാലത്ത് :)

ജ്യോതി ജീ :) വറുക്കേണ്ട ആവശ്യമൊന്നുമില്ല. കഴുകിയിട്ടാൽ മതി.

വിജയലക്ഷ്മിച്ചേച്ചീ :) ഉണ്ടാക്കിക്കഴിച്ചുനോക്കൂ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]