Sunday, March 29, 2009

വഴുതനങ്ങ പച്ചടി

നീണ്ട വയലറ്റ് വഴുതനങ്ങ രണ്ടെണ്ണം - (ഉണ്ട വഴുതനങ്ങയും ഉപയോഗിക്കാം).
പച്ചമുളക് രണ്ടെണ്ണം,
മുളകുപൊടി കാൽ ടീസ്പൂണിലും കുറവ്,
കടുക് കാൽ ടീസ്പൂൺ,
ചിരവിയ തേങ്ങ മൂന്ന് ടേബിൾസ്പൂൺ,
തൈർ - കാൽ ലിറ്ററിലും അല്പം കുറവ്,
ഉപ്പ്,

വറവിടാൻ ആവശ്യമായതൊക്കെ - കടുക്, മുളക്, കറിവേപ്പില, വെളിച്ചെണ്ണ.

വഴുതനങ്ങ വളരെ ചെറുതായിട്ട് കഷണങ്ങളാക്കണം. കഴുകിയെടുക്കണം. പച്ചമുളക് ചീന്തിയിട്ടതും, മുളകുപൊടിയും, ഉപ്പും, വേവാൻ മാത്രം വെള്ളവുമൊഴിച്ച് വേവിച്ച് വാങ്ങിവെക്കുക. തണുക്കണം അത്. തണുത്താൽ, തേങ്ങ, കടുകും കൂട്ടി മിനുസത്തിൽ അരച്ച് ഇതിലേക്ക് ചേർക്കുക. അരയ്ക്കുമ്പോൾ മോരുവെള്ളം ഉപയോഗിക്കണമെന്ന് ഇതുവരെയുള്ള പച്ചടിപ്പോസ്റ്റിലൊക്കെ പറഞ്ഞിട്ടുണ്ടല്ലോ. തേങ്ങ വേവിച്ചു ചേർക്കാത്തതുകൊണ്ടാണ് അങ്ങനെ ചെയ്യാൻ പറയുന്നത്. വെള്ളം ഒഴിക്കേണ്ടല്ലോ വെറുതെ. തേങ്ങ ചേർത്ത് കുറച്ച് തൈരും ചേർത്ത് ഇളക്കി യോജിപ്പിച്ച് വറവിടുക.





ഇവിടെ ചുവന്ന(പഴുത്ത) പച്ചമുളകായിരുന്നു ഉള്ളത്. പച്ചമുളക് കഷണങ്ങളാക്കിയും ഇടാം. പക്ഷെ എരിവ് കൂടും. അല്ലെങ്കിൽ മുളകുപൊടി വേണ്ടെന്ന് വെച്ചാൽ മതി.

7 comments:

സുപ്രിയ said...

ഈ പച്ചടി മതിയല്ലോ ഒരുകലം ചോറുണ്ണാന്‍....
ഇതു ഞാന്‍ മുമ്പേ ഉണ്ടാക്കാറുണ്ട്. താങ്ക്സ്....

ശ്ശോ.. ഈ വേഡ് വെരിഫിക്കേഷന്‍... ഒരു കമന്റിടാന്‍ നോക്കിയിട്ടു എന്തൊരു പാട്...

പാവപ്പെട്ടവൻ said...

ഇത് ഒന്ന് പഴകുക കൂടി ചെയ്താല്‍ രുചി കൂടും .
ഇവനെയും ചേര്‍ത്തൊരു പഴങ്ങഞ്ഞി കുടി.....ഹൌ
ഇഷ്ടടമായി നന്ദി

ഏ.ആര്‍. നജീം said...

ഹോ..! രണ്ട് പപ്പടവും അല്പം അച്ചാറും കൂടി ഉണ്ടെങ്കില്‍ സംഗതി കുശാല്‍.....

പകല്‍കിനാവന്‍ | daYdreaMer said...

കൊതിയാകുന്നേ... !!

മേരിക്കുട്ടി(Marykutty) said...

ഇവിടെ നല്ല മുഴുത്ത വഴുതനങ്ങ കിട്ടും...അമ്മച്ചിക്ക് വല്യ ഇഷ്ടമാണ്....ഇനി അമ്മച്ചി വരുമ്പോള്‍, ഞാന്‍ ഇത് പരീക്ഷിക്കും!

ശ്രീ said...

ഹായ്...
:)

സു | Su said...

സുപ്രിയ :)

പാവപ്പെട്ടവൻ :)

നജീം :)

ശ്രീ :)

പകൽകിനാവൻ :)

മേരിക്കുട്ടീ :)

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]