സേമിയപ്പായസം ഇഷ്ടമല്ലേ? സേമിയ ഉപ്പുമാവ് ഇഷ്ടമാണോ? ഈ ബ്ലോഗിൽ ഉണ്ടാക്കിയിട്ടിട്ടുണ്ട്.
ഇനി സേമിയ ഇഡ്ഡലി ആയിക്കോട്ടെ. എളുപ്പമാണ്. സ്വാദും ഉണ്ട്. നല്ലൊരു ചമ്മന്തിയും ഉണ്ടെങ്കിൽ ഉഷാർ.
ഉണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.
ഉഴുന്നരച്ചത് വേണം. ഉഴുന്ന് മൂന്നോ നാലോ മണിക്കൂർ വെള്ളത്തിലിട്ട ശേഷം മിനുസമായി അരച്ചെടുത്തത്. വെള്ളം അധികം പാടില്ല. അത്യാവശ്യത്തിനു മതി.
സേമിയ എത്രയാണെന്നുള്ളത് നോക്കിയാണ് ഉഴുന്ന് എടുക്കേണ്ടത്. സേമിയയുടെ നേർപകുതി ഉഴുന്നരച്ചത് ചേർക്കണം. സേമിയ ഒരു ഗ്ലാസ്സ് ഉണ്ടെങ്കിൽ ഉഴുന്ന് അരച്ചത് അര ഗ്ലാസ് ചേർക്കണം. അര ഗ്ലാസ്സ് മുഴുവൻ ഇല്ലെങ്കിലും സാരമില്ല. അധികം കുറയ്ക്കരുത്.
സേമിയ കഴുകുക. ഒന്ന് വെറുതേ വെള്ളത്തിലിട്ട് കഴുകിയാൽ മതി.
അതു കഴിഞ്ഞ് അല്പം വെള്ളത്തിൽ ഇടുക. സേമിയ നനയാൻ മാത്രം വെള്ളം മതി. കുറേ വെള്ളമൊഴിച്ച് മുക്കിയിടുകയൊന്നും വേണ്ട. പത്തുമിനുട്ട് ഇട്ടാൽ, ഉഴുന്നരച്ചതും ഉപ്പും ചേർത്ത് കുഴച്ചുവയ്ക്കുക. ഇന്നു കുഴച്ചുവെച്ചാൽ നാളെ ഇഡ്ഡലിയുണ്ടാക്കിയെടുക്കാം. വെള്ളം ഉഴുന്നിലും സേമിയയിലും ഉള്ളത് പോരാതെ വരില്ല. അതുകൊണ്ട് വേറെ ചേർക്കേണ്ട. ഇഡ്ഡലിപ്പാകത്തിനേ മാവിൽ വെള്ളം ഉണ്ടാകാവൂ.
കുഴച്ചുവെച്ചാൽ സേമിയയൊക്കെ അലിഞ്ഞു ചേർന്നിട്ടുണ്ടാവും. ഇഡ്ഡലിയുണ്ടാക്കുക. ചമ്മന്തി കൂട്ടിക്കഴിക്കുക. ഈ അളവിൽ മൃദു ആയിട്ടാണ്. കട്ടി വേണമെങ്കിൽ ഉഴുന്നിന്റെ അളവ് കുറയ്ക്കുക.
Subscribe to:
Post Comments (Atom)
5 comments:
സേമിയ ഉപ്പുമാവ് കഴിച്ചിട്ടുണ്ട്. ഇഡ്ഡലി കഴിച്ചിട്ടില്ല.
:)
ശ്രീ :) ഇനി വീട്ടിൽ പോകുമ്പോൾ പരീക്ഷിച്ച് നോക്കൂ.
കൊള്ളാലോ സംഭവം ! ആരവിടെ ! സേമിയ ഇഡ്ഡലി ഉണ്ടാക്കുവാനുള്ള സാമഗ്രികൾ തയ്യാറാവട്ടെ ..!
ശ്രീലാലേ :) ആരും അവിടേം ഇവിടേം ഇല്ല. ഒക്കെ സ്വയം തയ്യാറാക്കൂ.
എളുപ്പം ഉണ്ടാക്കാന് പറ്റുന്ന വല്ലതും പറന്നു തന്നു ഞങ്ങള് ബാച്ചിലേര്സിനെ രക്ഷിക്കണമെന്നു അപേക്ഷിച്ചു കൊള്ളുന്നു ...
Post a Comment