Friday, February 13, 2009

ചീട

ചീട അഥവാ ശീട എന്നൊക്കെ അറിയപ്പെടുന്ന പലഹാരം പല വിധത്തിൽ തയ്യാറാക്കാം.

1

അരിപ്പൊടിയിൽ, ഉഴുന്നരച്ചതും മുളകുപൊടിയും ഉപ്പും ജീരകവും ഇട്ട് കൂട്ടിക്കുഴച്ച്.

2

അരിപ്പൊടിയിൽ, ഉഴുന്നുപൊടി ചേർത്ത്, മറ്റു ചേരുവകളും ചേർത്ത്.

3
അരിപ്പൊടിയിൽ, തേങ്ങയും മറ്റുള്ളവയുമൊക്കെച്ചേർത്ത്.

അരിപ്പൊടിയുടെ കൂടെ, തേങ്ങയും എള്ളും ചേർത്ത് ഉണ്ടാക്കുന്നതാണ് കൂടുതൽ സ്വാദ്. എരിവില്ലാതെ.
തേങ്ങ ചിരവിയിട്ട് ഒന്ന് ചൂടാക്കി അതിലെ വെള്ളം കളഞ്ഞെടുത്താൽ നന്നായിരിക്കും.

മുളകുപൊടിക്കു പകരം കുരുമുളകും കൂട്ടാം. എരുവ് വേണ്ടെങ്കിൽ എല്ലാ വിധത്തിൽ നിന്നും ഒഴിവാക്കാം.

കായം എല്ലാ തരത്തിലും ചേർക്കാം. എള്ളും ചേർക്കാം.



ഞാനിവിടെ തയ്യാറാക്കിയത് വളരെ എളുപ്പത്തിലാണ്. അതിനാവശ്യമുള്ളത് :-
അരിപ്പൊടി - ആറ് ടേബിൾസ്പൂൺ
ഉഴുന്ന് വറുത്ത് പൊടിച്ചത് - ഒരു ടേബിൾസ്പൂൺ. (ആറിനൊന്ന് എന്ന കണക്കാണ്)
കുറച്ച് ജീരകം, കുറച്ച് മുളകുപൊടി, ഉപ്പ്, കായം.



ഒക്കെക്കൂടെ തേച്ചു കുഴച്ച് ഒരു പത്തുമിനുട്ട് വെച്ച് ഉരുട്ടി വെളിച്ചെണ്ണയിലിട്ട് വറുത്തെടുത്തു. ഇത് റൊട്ടിയുടെ പോലെയുള്ള കൂട്ടാണ്. തേങ്ങ കൂട്ടാതെയുണ്ടാക്കുന്നത് അധികനേരം കഴിഞ്ഞാൽ തിന്നാൻ പാടാണ്. കട്ടിയിൽ ഇരിക്കും.



നിങ്ങൾക്ക് മുകളിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ എല്ലാം ശ്രമിച്ചുനോക്കാം.

ചീടയ്ക്ക് ഉറപ്പ് അധികം ഇഷ്ടമല്ലെങ്കിൽ, ഉഴുന്ന് കുറച്ചും കൂടെ കൂട്ടിയാൽ മതി. മുറുക്കുപോലെ കറുമുറാന്ന് ഇരിക്കുന്നതാണ് ചീട. കടിച്ചാൽ വേഗം പൊട്ടരുത്.

വറുത്തെടുക്കുമ്പോൾ ഉള്ളിൽ നല്ലപോലെ വേവാൻ ശ്രദ്ധിക്കണം. തീ കൂട്ടിവെച്ച് വറുത്താൽ ഉള്ളിൽ പെട്ടെന്ന് വേവില്ല.

5 comments:

Unknown said...

സൂ,

ക്യൂരിയസ് -> വെജിറ്റേറിയനാണോ?

ഇറച്ചീം മീനുമൊന്നും കഴിക്കില്ലേ?

സു | Su said...

ഏവൂരാൻ :) വെജിറ്റേറിയൻ ആണ്. ഇറച്ചിയും മീനുമൊന്നും കഴിച്ചിട്ടില്ല. കഴിക്കില്ല.

സു | Su said...

ശ്രീ :)

Patchikutty said...

നേരത്തെ "തേടി തേടി ഞാന്‍ നടന്നു..." എന്നായിരുന്നു പാടിയിരുന്നത്‌...ഇനിപ്പോ തേടിയ വള്ളി കാലില്‍ അല്ല കയ്യില്‍ ചുറ്റി എന്നാക്കാം. നന്ദി ഈ കൂട്ട് പറഞ്ഞു തന്നതിന്.

Patchikutty said...

ചീട ഉണ്ടാക്കി നോക്കി ചേച്ചി...നന്നായിട്ടുണ്ട്. പക്ഷെ പക്കാവട എല്ലാം ഓക്കേ പക്ഷെ കട്ടി വല്ലാതെകുറഞ്ഞു പോകുന്നു... പേപ്പര്‍ പോലെ.മാവിന്‍റെ മുറുക്കം കൂട്ടിയാല്‍ ശരിയാകുമോ? നന്ദി

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]