ദോശയിഷ്ടമില്ലാത്തവരുണ്ടോ? സ്വാദിലും ഉണ്ടാക്കാൻ എളുപ്പത്തിനും ഒരു പലഹാരം ഇന്നും ദോശ തന്നെ. അതുകൊണ്ട് പരിപ്പുദോശയായാലോ? സാമ്പാറിനു വയ്ക്കുന്ന പരിപ്പ് കുറച്ചെടുത്തുവെച്ച് വെറുതെ തിന്നുമായിരുന്നു പണ്ട്. പരിപ്പുകൾ ആരോഗ്യത്തിനു നല്ലതുതന്നെ. എല്ലാംകൂടെച്ചേരുമ്പോൾ പരിപ്പുദോശയെന്നതിലുപരി ആരോഗ്യദോശയായി. മുളകിന്റെ കാര്യത്തിലും കുഴപ്പമൊന്നുമില്ല. കുറച്ച് മുളക് ആവശ്യം തന്നെ. കുഞ്ഞുകുട്ടികൾക്ക് കൊടുക്കുമ്പോൾ മുളക് ഒഴിവാക്കുക.
അരിയും പരിപ്പുകളും 2:1 എന്ന അനുപാതത്തിൽ എടുക്കണം.
പച്ചരി - 2 കപ്പ്/ഗ്ലാസ്സ്/പാത്രം.
ചെറുപരിപ്പും, കടലപ്പരിപ്പും, ഉഴുന്നുപരിപ്പും, തുവരപ്പരിപ്പും കൂടെ - 1 കപ്പ്/ഗ്ലാസ്സ്/പാത്രം.
ഉലുവ - 1 ടീസ്പൂൺ മതി.
ചുവന്ന മുളക് ഞാൻ നാലെണ്ണം എടുത്തു. (എരിവ് അധികം വേണ്ടാത്തവർ കുറയ്ക്കുക).
പിന്നെ കുറച്ച് കായം (പൊടി മതി).
പിന്നെ കറിവേപ്പില രണ്ട് തണ്ടിൽ ഉള്ള ഇലയും.
ഉപ്പ്.
അരിയും പരിപ്പുകളും ഉലുവയും വെള്ളത്തിൽ കുതിർത്ത് രണ്ട് - മൂന്ന് മണിക്കൂർ വെച്ച്, കഴുകിയെടുത്ത് അരയ്ക്കുക. അരയ്ക്കുമ്പോൾ കായം, മുളക്, ഉപ്പ്, കറിവേപ്പില എന്നിവ ചേർക്കണം. തരുതരുപ്പായിട്ട് അരച്ചാൽ മതി. അത്രയ്ക്കും നല്ലപോലെ അരയരുത്.
പിന്നെ ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞാൽ ദോശയുണ്ടാക്കാം. ഒരു മണിക്കൂർ വെച്ചില്ലെങ്കിലും സാരമില്ല. ദോശയുണ്ടാക്കുമ്പോൾ അധികം വട്ടം ആക്കിയില്ലെങ്കിൽ കൂടുതൽ സോഫ്റ്റ് ആയിരിക്കും. ഉണ്ടാക്കുമ്പോൾ എണ്ണയോ നെയ്യോ പുരട്ടുക.
ചമ്മന്തി മതി കൂടെക്കഴിക്കാൻ. ചൂടോടെ കഴിക്കുക. പരിപ്പുദോശയായതുകൊണ്ട് സാമ്പാറൊന്നും വേണമെന്നില്ല. പരിപ്പുകൾ അലർജിയുള്ളവർ മാത്രം ഈ ദോശയുണ്ടാക്കി കഴിക്കേണ്ട. വീട്ടിൽ അമ്മയുണ്ടാക്കാറുണ്ട്. എന്റെ കസിൻ ഉണ്ടാക്കാറുണ്ട്. അവർക്കൊക്കെ ഇഷ്ടം തന്നെ.
Subscribe to:
Post Comments (Atom)
14 comments:
ഇനി പരിപ്പ് ദോശയുണ്ടാക്കി നോക്കാം. ഇന്നലെ റവ ദോശ ഉണ്ടാക്കി :))
ഇനി പരിപ്പു ദോശ കഴിക്കാം. കൊള്ളാം.
-സുല്‍
മനുഷ്യന്നെ കൊതിപ്പിക്കാന്‍ വേണ്ടി ഇറങ്ങിപുറപ്പെട്ടിരിക്കാലേ.
പരിപ്പു ദോശ എനിയ്ക്ക് പുതിയ അറിവാണ്.
മനുഷ്യനിവിടെ വിശന്നിരിക്കുംബോ വെറുതേ കൊതിപ്പിക്കല്ലേ..!
പരീക്ഷിക്കാന്‍ ഒരു അപേക്ഷ സമര്പ്പിച്ചുനോക്കാം....
അതെ..എനിക്കും ഇതൊരു പുതിയ അറിവ്..ഡോക് ല - കേട്ടിട്ടുണ്ട്..ഇതുപോലത്തെ ഒരു ഇഡ്ഡലി.ചിത്രം കണ്ടിട്ട് കൊതിയായി.
സംഗതി കൊള്ളാം
പടം കണ്ടിട്ട് തന്നെ കൊതിയാവുന്ന്.
മേരിക്കുട്ടീ :) ഉണ്ടാക്കൂ.
സുൽ :) കഴിക്കൂ.
കുഞ്ഞിക്ക :) ഉണ്ടാക്കിക്കഴിക്കൂ.
ശ്രീ :) അവിടെ ഒരു മിക്സി വാങ്ങൂ.
ബി. എസ് :) അപേക്ഷ പരിഗണിക്കുമായിരിക്കും.
കുമാരൻ :)
സ്മിത :) ഡോൿല ഞാനുണ്ടാക്കിയിട്ടിരുന്നു. ഇതിൽനിന്നും അല്പം വ്യത്യാസമുണ്ട്. ഇവിടെയുണ്ട്
തരികിട :)
superb dosha. going to make it today
കൊള്ളാല്ലോ പരിപ്പൂ ദോശ. ഇതു പരീക്ഷിച്ചു നോക്കുന്നുണ്ട്
സപ്ന :)
ലക്ഷ്മി :)
വായില്‍ കപ്പലോടിക്കാന്‍ വെള്ളമായി, പ്രത്യേകിച്ച് ആ മധുര കൊഴുക്കട്ട...
അരുൺ :) കറിവേപ്പില സന്ദർശിക്കാനെത്തിയതിൽ നന്ദി.
Post a Comment