ചെറുപരിപ്പ് അഥവാ മൂംഗ്ദാൽ പായസം എളുപ്പത്തിൽ വയ്ക്കുന്നത് എങ്ങനെയെന്നാൽ ആദ്യം ചെറുപരിപ്പ്, ഒരു കപ്പ്, നന്നായി വറുക്കുക. അല്ലെങ്കിൽ തിളയ്ക്കുന്ന വെള്ളത്തിലേക്ക് വെറുതെ കഴുകിയിടുക. തിളച്ചുപതച്ചുപോകും. അതുകൊണ്ട് തീ കുറച്ചേ വയ്ക്കാവൂ. അത് വെന്താൽ, മിക്കവാറും വെള്ളം വറ്റിയാൽ (അധികം വെള്ളം ഇല്ലാത്തതാണ് നല്ലത്) ശർക്കര അഞ്ചെട്ട് ആണി ഇടുക. അത് യോജിച്ചാൽ സ്വാദ് നോക്കുക. മധുരം പോരെങ്കിൽ വീണ്ടും ശർക്കര ഇടുക. അതുകഴിഞ്ഞ് അരമുറിത്തേങ്ങ ചിരവിയിടുക. ഒന്ന് യോജിച്ചാൽ അടുപ്പിൽ നിന്നു വാങ്ങുക. ഏലയ്ക്ക പൊടിച്ചിടുന്നതും നല്ലതാണ്. ഇല്ലെങ്കിലും സാരമില്ല. നെയ്യും ഒഴിക്കാം ഒന്നോ രണ്ടോ ടീസ്പൂൺ. പായസം തയ്യാറായി. തയ്യാറായിക്കഴിഞ്ഞാൽ, വെള്ളം കുറച്ചുണ്ടെങ്കിലും കുഴപ്പമില്ല. വെള്ളം തീരെ ഇല്ലെങ്കിലും കുഴപ്പമില്ല.
തേങ്ങ പിഴിഞ്ഞ്, പാലെടുത്തൊക്കെ പായസമുണ്ടാക്കുന്നതിനിടയിൽ വല്ലപ്പോഴുമൊക്കെ ഇങ്ങനേയും പരീക്ഷിക്കാവുന്നതാണ്.
9 comments:
a best culture blog!
ഞാന്‍ ഒന്നു പറഞ്ഞോട്ടെ...ഈയിടെയായി ബ്ലോഗുകളില്‍ ഇതുപോലെ രസകരവും രുചികരവുമായ വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് കാണുമ്പോള്‍ അതൊക്കെ ഉണ്ടാക്കി കഴിക്കണമെന്ന് തോന്നും...
ഇതു വായിച്ചപ്പോഴും അങ്ങനെ തന്നെ...
ഒരു നാള് ഞാന്‍ ഇതൊക്കെ ഉണ്ടാക്കി കഴിക്കുക തന്നെ ചെയ്യും..
കാണുമ്പോള്‍ തന്നെ കൊതിയാവുന്നു സൂ ചേച്ചീ.. ഇതൊക്കെ ഉണ്ടാക്കണമെങ്കില്‍ ഞായറാഴ്ച്ച ആകണം..
ബ്ലോഗിയും, ചാറ്റിയും, സ്ക്രാപ്പിട്ടും, ഇമെയില്‍ ചെയ്തും ഇരിക്കുന്നതിനിടയില്‍ ജോലി പോലും മറന്ന് പോകുന്നു. അതിനാല്‍ ഞാന്‍ ഈ പോസ്റ്റ് ഭാര്യക്ക് കൊടുത്തു. അവള് പായസം ഉണ്ടാക്കുന്ന തിരക്കിലാണ്. കുടിച്ച് നോക്കി അഭിപ്രായം പറയാം.
ഇത് ഉണ്ടാക്കാന്‍ എളുപ്പമാണല്ലോ അല്ലേ?
:)
കണ്ടിട്ട് കൊതിയാവണല്ലോ സു ചേച്ചീ..അമ്മയോടൊന്നു സൂചിപ്പിച്ച് നോക്കട്ടെ........:)
kanker blogsite :)
ശിവ :) ഇപ്പോത്തന്നെ ഉണ്ടാക്കിക്കഴിച്ചാലെന്താ? ഞായറും തിങ്കളും അവധിയല്ലേ?
കാന്താരിക്കുട്ടീ :) ഞായറാഴ്ച തന്നെ ആയ്ക്കോട്ടെ.
നരിക്കുന്നൻ :)
ശ്രീ :) അതെ. എളുപ്പം.
റെയർ റോസ് :) എന്തിനാ അമ്മയോട് പറയുന്നത്? മോൾക്കു തന്നെ ഉണ്ടാക്കിയാലെന്താ?
സൂ ഞാനുണ്ടാക്കി, ഈ പായസം ഇന്നലെ. നന്നായിരുന്നു. എത്ര ഈസിയായിരുന്നു, നന്ദി.
ശാലിനീ :) നന്ദി.
Post a Comment