Tuesday, July 15, 2008

കായ ബജ്ജി

കായ ബജ്ജി നിർമ്മിക്കാൻ ആവശ്യമുള്ളത്, മണ്ണങ്കായ, വണ്ണങ്കായ, വെറും കായ ഇനത്തില്‍പ്പെട്ട നല്ല പച്ചക്കായ ആണ്. അത് കഴുകി, തലയും വാലും മുറിച്ച്, തോലൊന്നും കളയാതെ ചിത്രത്തിലെപ്പോലെ ചെരിച്ച് ചെരിച്ച് മുറിച്ചെടുക്കുക. വണ്ണം കുറച്ച്. തോലു കുറച്ച് ചീന്തിക്കളഞ്ഞാലും കുഴപ്പമില്ല. ആവശ്യമില്ല.

അരിപ്പൊടിയും കടലപ്പൊടിയും എടുക്കുക. ഒരു കപ്പ് കടലപ്പൊടിക്ക് അരക്കപ്പ് അരിപ്പൊടി. എന്നുവെച്ച് ഒരു കായ കൊണ്ട് ബജ്ജിയുണ്ടാക്കാൻ അത്രയൊന്നും വേണ്ട. അതു വെറും അനുപാതം. ഏകദേശം 3- 4 ടേബിൾസ്പൂൺ കടലപ്പൊടി മതിയാവും. അരി ഒന്ന്, അല്ലെങ്കിൽ രണ്ട് ടേബിൾസ്പൂണും. പൊടി പോരെങ്കിൽ പിന്നേം എടുത്താൽ മതി. അതിൽ ഉപ്പ്, കായം, മുളകുപൊടി ഇടുക. വെള്ളമൊഴിച്ച് യോജിപ്പിക്കുക. കുറേ വെള്ളമൊഴിക്കരുത്. കുറച്ച് കട്ടിയിൽ മതി.
എന്നിട്ട് വെളിച്ചെണ്ണ ചൂടാക്കി, മുറിച്ച കായക്കഷണം ഓരോന്നായി എടുത്ത് കടലപ്പൊടി - അരിപ്പൊടിക്കൂട്ടിൽ ഇട്ടു മുക്കി വെളിച്ചെണ്ണയിലേക്ക് ഇട്ട് പാകം വരുത്തി കോരിയെടുക്കുക.

അരിപ്പൊടി കൂട്ടാതേയും നോക്കാം. അനുപാതം മാറ്റിയും നോക്കാം.

3 comments:

ശ്രീ said...

നല്ല ചൂടോടെ കിട്ടിയാല്‍... ഹാവൂ... കൊതിയാകുന്നു...

അഭിലാഷങ്ങള്‍ said...

ശ്രീക്ക്‌ ചൂടോടെ കിട്ടിയെങ്കിൽ അവൻ ഒന്നും ബാക്കിവെക്കാൻ സാധ്യതയില്ല. അതോണ്ട്‌ തൽക്കാലം വായിച്ചുമനസ്സിലാക്കീട്ട്‌ പോകുന്നു.

പിന്നെ, ഒരു കാര്യം പറഞ്ഞോട്ടേ? താങ്കൾ ഇട്ട പോസ്റ്റുകളുടെ ഹെഡ്ഡിങ്ങ്‌ എല്ലാം കൂടി ഇട്ട്‌ ഒരു ഇൻഡക്സ്‌ ഉണ്ടാക്കി ഒരു പോസ്റ്റായി ഇട്ടിട്ട്‌ അതിന്റെ ലിങ്ക്‌ ബ്ലോഗിൽ കൊടുത്താൽ വളരെ ഉപകാരപ്രദമാവില്ലേ വായനക്കാർക്ക്‌? ആ ഇന്റക്സ്‌ പേജ്‌ സു പുതിയ പുതിയ പോസ്റ്റിടുമ്പോൾ അപ്ഡേറ്റ്‌ ചെയ്താൽ പോരേ? ഒരുപാട്‌ പോസ്റ്റുകളുണ്ടല്ലോ ഈ ബ്ലോഗിൽ. നമുക്കാവശ്യമുള്ളത്‌ ഉണ്ടോ എന്ന് തപ്പിക്കണ്ടുപിടിക്കുക എന്ന് പറയുന്നത്‌ ഭയങ്കര കഷ്ടമാണു. ഈയിടെ, 'പനീർ' കൊണ്ട്‌ എന്തൊക്കെ വിഭവങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌ ഈ 'സു' എന്ന് തപ്പി നോക്കാൻ ശ്രമിച്ചതിന്റെ എക്സ്പീരിയൻസ്‌ വച്ച്‌ പറയുന്നതാണേ... അങ്ങിനെ ഒരു ഈസി സംവിധാനം ഉണ്ടായിരുന്നേൽ എത്ര നന്നായിരുന്നു എന്ന് ചുമ്മാ ആലോചിച്ചുപോകുകയാണു.

ങും. എന്തൊക്കെയായാലും ഇത്‌ ഒരു ഉഗ്രൻ ബ്ലോഗ്‌ തന്നെ. അഭിയുടെ അഭിനന്ദനങ്ങൾ :-)

സു | Su said...

ശ്രീ :)

അഭിലാഷ് :) നന്ദി. ശ്രമിക്കും കേട്ടോ.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]