Friday, March 21, 2008

കടലക്കറി

കടല ഒരു കപ്പ് എടുത്ത് കഴുകിവൃത്തിയാക്കി വെള്ളത്തിലിട്ട് അഞ്ചാറ് മണിക്കൂര്‍ കുതിര്‍ത്തിയെടുക്കുക. മഞ്ഞളിട്ട് വേവിയ്ക്കണം.
മൂന്ന് ടീസ്പൂണ്‍ തേങ്ങ ചിരവിയത് നന്നായി വറുക്കുക. അതിനുശേഷം ഒന്നര ടീസ്പൂണ്‍ മല്ലിയും, രണ്ട് ചുവന്ന മുളകും വറുക്കുക. വറുക്കുമ്പോള്‍ കുറച്ച് വെളിച്ചെണ്ണയൊഴിച്ചാല്‍ മതി. നന്നായി അരയ്ക്കുക. വെന്ത കടലയില്‍ ഉപ്പുമിട്ട്, തേങ്ങയും കൂട്ടിയതിനുശേഷം തിളപ്പിക്കുക. വാങ്ങിവെച്ച് വറവിടുക.
പുട്ടിന്റെ കൂടെ, ചപ്പാത്തിയുടെ കൂടെ, ദോശയുടെ കൂടെ, അപ്പത്തിന്റെ കൂടെ, എന്തിന്റെ കൂടെയാണെന്നുവെച്ചാല്‍ കഴിക്കുക. മല്ലിയുടേയും മുളകിന്റേയും അളവ് നിങ്ങളുടെ പാകമനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

5 comments:

Jayarajan said...

സൂവേച്ചീ, ഇത്‌ അരയ്ക്കാതെ ഉണ്ടാക്കാന്‍ വല്ല വഴിയും ഉണ്ടോ? വല്ല പൊടിയും വച്ച്‌ അഡ്ജസ്റ്റ്‌ ചെയ്യാന്‍ പറ്റില്ലേ? എത്ര നാളായി കടലക്കറി കഴിച്ചിട്ട്‌ :(

സു | Su said...

ജയരാജന്‍ :) അങ്ങനെയൊരു കറിയുണ്ടാക്കാം. തേങ്ങയര‍ക്കാതെ, തേങ്ങയിടാതെ. എഴുതാം.

ശ്രീ said...

സൂവേച്ചീ...

ഞങ്ങള്‍ ബാച്ചികള്‍ക്ക് ഈ തേങ്ങ അരയ്ക്കുന്നത് വലിയൊരൂ കീറാമുട്ടി തന്നെയാ...
തേങ്ങ ഇടുന്നതില്‍ പ്രശ്നമില്ല. അരയ്ക്കാതെ എങ്ങനെ ഒപ്പിയ്ക്കാം?

സു | Su said...

ശ്രീ :) മിക്സി വാങ്ങിയാല്‍ എന്താ പ്രശ്നം? വെച്ചുണ്ടാക്കാനുള്ള സമയം ഉണ്ടെങ്കില്‍ അരച്ചാലും പറ്റില്ലേ? അരയ്ക്കാതെ ഉണ്ടാക്കാം. ഉണ്ടാക്കിയിട്ട് പോസ്റ്റ് ഇടാം.

ശ്രീ said...

അതെ ചേച്ചീ... മിക്സി ഒരെണ്ണം വാങ്ങണം.
എന്തായാലും തേങ്ങ ഇല്ലാതെ എങ്ങനെയെല്ലാം ഒപ്പിയ്ക്കാമെന്നു കൂടി പോസ്റ്റുമല്ലോ. ഈ കടലക്കറിയാണെങ്കില്‍ തേങ്ങ അരച്ചു ചേര്‍ക്കാതിരുന്നാല്‍ ഒരു രസമില്ല(ഞങ്ങള്‍ ഉണ്ടാക്കുമ്പോള്‍)
:(

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]