നേന്ത്രപ്പഴം,
കുരുമുളകുപൊടി,
ഉപ്പ്, മഞ്ഞള്‍,
പച്ചമുളക്,
തേങ്ങ,
പുളിയുള്ള തൈര്‍ - കാല്‍ ലിറ്റര്‍,
കടുകും, മുളകും, കറിവേപ്പിലയും, വറവിടാന്‍.
ഒരു നേന്ത്രപ്പഴം, ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കുക. അതില്‍, അര ടീസ്പൂണ്‍ കുരുമുളകുപൊടിയും, ഉപ്പും, മഞ്ഞളും ഇട്ട് വേവിക്കുക. വേവാനുള്ള വെള്ളമേ വേണ്ടൂ. വെന്തുകഴിഞ്ഞാല്‍ വെള്ളമില്ലെങ്കില്‍ അത്രയും നല്ലത്. അധികം പഴുത്തത് അല്ലെങ്കില്‍ സ്പൂണ്‍ കൊണ്ട്, ഒന്ന് ഉടയ്ക്കുക. കാല്‍മുറിയില്‍ അല്‍പ്പം അധികം തേങ്ങ ചിരവി, രണ്ട് പച്ചമുളകും, കുറച്ച് ജീരകവും (അര ടീസ്പൂണ്‍) ചേര്‍ത്ത് നന്നായി അരയ്ക്കുക. വെള്ളത്തിനു പകരം, മോരും വെള്ളം ചേര്‍ത്ത് അരച്ചാല്‍ നല്ലത്. അരച്ചത്, വെന്ത കഷണങ്ങളില്‍ ചേര്‍ക്കുക. നന്നായി തിളച്ച് യോജിച്ച ശേഷം, തൈര്‍ ചേര്‍ത്ത് വാങ്ങിവെച്ച് വറവിടുക. തൈരിനു പകരം മോരായാലും കുഴപ്പമില്ല. പക്ഷെ വെള്ളമൊഴിച്ചത് ആവരുത്. എരിവ്, നിങ്ങളുടെ അളവിന് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക.
13 comments:
ഹൊ! നാടന്‍ കുത്തരിച്ചോറും കാളനും...
ഉം...ഉം... സൂവേച്ചി പിന്നേം കൊതിപ്പിക്കുവാണല്ലേ? :(
ഓ.ടോ.
വാഴയിലയില്‍ വിളമ്പിയതിന്റെ ചിത്രമായിരുന്നേല്‍ കുറച്ചു കൂടി ഭംഗിയാകുമായിരുന്നു എന്നു തോന്നുന്നു.
:)
സൂ എനിക്കെന്തിഷ്ടമാണെന്നോ ഈ കറി. സദ്യകളില്‍ മാത്രമേ ഞാനിത് കൂട്ടിയിട്ടുള്ളൂ. വീട്ടില്‍ മറ്റാര്‍ക്കും ഇഷ്ടമില്ലാത്തതിനാല്‍ ഇതുവരെ ഉണ്ടാക്കിയിട്ടില്ല.
വേറേ കറിയൊന്നും വച്ചില്ലേ? അല്ലാ, പാത്രത്തില്‍ അതുമാത്രം കണ്ടതുകൊണ്ടുചോദിച്ചതാണ് :)
പഴം കൊണ്ട് വച്ചു നോക്കിയിട്ടില്ല, ഇനി ഒന്നു നോക്കാം.
സൂ ചേച്ചി...
ഹഹാഹഹാ ഞാന്‍ എങ്ങിനെ പറയും...ഓര്‍ക്കുബോല്‍ ചിരി വരും
വായനാ ശീലമില്ലാത്തത് കൊണ്ട ഇങ്ങിനെ സംഭവിക്കുന്നത് അല്ലേ... ഈ എഴുത്തും , ചിന്തയും മാത്രമേയുള്ളു സ്വന്തമായി...
കാളന്‍ വായിച്ചു സൂപ്പര്‍ കഴിച്ചിട്ടുണ്ട്..പക്ഷേ ഇവിടെ ഓടി വന്ന് വയിച്ചത് ഇങ്ങിനെ നേന്ത്രപഴം കള്ളന്‍,,....ഹഹഹാഹാഹാ :)
നന്‍മകള്‍ നേരുന്നു
ചേച്ചി,
ചേച്ചി ഇതൊക്കെ ചേട്ടന് വച്ച് കൊടുക്കാറുണ്ടോ...?
:)
ഉപാസന
ശ്രീ :) വാഴയില തേടിപ്പോയില്ല. എന്നാലും അതായിരുന്നു ഭംഗി.
ശാലിനീ :) ഉണ്ടാക്കിനോക്കൂ. കറി വെച്ചു. പക്ഷെ ഇതില്‍ വച്ചില്ല. ഇത് കാളന്റെ ചിത്രം കാണിച്ചതല്ലേ.
എഴുത്തുകാരീ :)വച്ചുനോക്കൂ.
മന്‍സൂര്‍ :) ഹിഹിഹി. നേന്ത്രപ്പഴം കള്ളന്‍.
ഉപാസന :) അതെന്തൊരു ചോദ്യം. ചേട്ടനുവേണ്ടീട്ടല്ലേ ഇതൊക്കെ വച്ചുണ്ടാക്കുന്നത്. എപ്പഴും വയ്ക്കുന്നതു തന്നെ ഇതൊക്കെ.
എന്തെങ്കിലും ഒന്ന് പറയണം എന്നുണ്ട് പക്ഷേ എന്തു ചെയ്യാം, വായില്‍ ക്വീന്‍ മേരി ഓടിക്കാവുന്ന അത്ര വെള്ളമുണ്ട്. അത് കൊണ്ട് ഞാന്‍ വാതുറക്കുന്നില്ലേ..
കറിവേപ്പിലയിലെ കാളന്‍ കറി കൊള്ളാം.
പക്ഷെ ഇച്ചരെ കാള, ഇച്ചരെ കോഴി, ഇച്ചരെ ആട് ....
കൂട്ടത്തില്‍ കാളന്‍ മുഷിയില്ല.
പക്ഷെ നുമ്മടെ കാര്യം നാര്‍ണോനൂണിന് മോറണൊകണ്യാങ്ങണൊകപ്ലങ്ങണോന്ന്‌ള്ള സംശയം തന്നെ.
യോരോ ഹാട്ടലുകാരുടെ ഔദാരിദ്ര്യം
ചോറങ്ങേറെ വിയര്‍ക്കണ് വീശണോ വീശ്വാളണൊന്ന് എന്നും.
സൂ, കാളന്‍ കൊള്ളാം. ഇനിയും ധാരാളം വെജ് കറികള്‍ പോരട്ടേ....
സൂ..
എനിയ്ക്കും ഇഷ്ടമാണിത്. എന്തു ചെയ്യാം... കൊളസ്ട്രോള്‍ കാരണം നിയന്ത്രണത്തിലാ, കരളാണെങ്കില്‍ കള്ള് കൊത്തിപ്പോയി.
കൊളസ്ട്രോള്‍ കുറവുള്ള എന്തെങ്കിലും വിധികള്‍ ‘കറിവേപ്പില’യിലുണ്ടോ?
ഇല്ലെങ്കില്‍ ഇടുമോ??
ഇലക്കറികള്‍ മുഴുവനും നാട്ടില്‍ വെച്ച് പരീക്ഷിച്ചു ട്ടാ.
ഇവിടെയിങ്ങിനെയൊരു പരിപാടിനടക്കുന്നതിപ്പോഴാണറിഞ്ഞതു.
ഭക്ഷണം അവതരിപ്പിക്കുന്നതിനുംവേണം ഒരു കലാഹൃദയം.
അഭിനന്ദനങ്ങള്‍ സൂ!
എന്നെപ്പോലെയുള്ള പാവംസസ്യഭുക്കുകള്‍ക്കു പൊതുവേ പരിഗണന കുറവാണു കിട്ടുക:(
നജീമേ ഇനി ആരെയെങ്കിലും എന്തെങ്കിലും പറയാന്‍ തോന്നുമ്പോള്‍ ഇവിടെവന്ന് ഇതു നോക്കിപ്പോയാല്‍ മതി. പിന്നെ മിണ്ടാന്‍ പറ്റില്ലല്ലോ. ഹിഹി.
അഭയാര്‍ത്ഥിജീ :)
ഗീതാഗീതികള്‍ :)
അനിലന്‍ :) കൊളസ്ട്രോള്‍ “കൊളം” ആക്കാത്തത് കണ്ടുപിടിച്ച് ഇടാന്‍ നോക്കാം.
ഭൂമിപുത്രീ :) സ്വാഗതം.
നേന്ത്രക്കായ പഴുക്കണോ പഴമാവാന്‍?
Post a Comment