സുഹൃത്തുക്കളേ,
കഥ ഇതുവരെ - ഹരീ ഒന്നിനും ഒരു പരിഹാരം ആയിട്ടില്ല. ദിവസങ്ങള്‍ എത്രയോ കടന്നുപോയി.
ഈ കാര്യത്തില്‍ തെറ്റ് ഉണ്ടായി എന്ന് സ്ഥാപിക്കുന്നതുപോലെ, ആ പോര്‍ട്ടലില്‍ നിന്ന് പോസ്റ്റുകള്‍, നീക്കം ചെയ്തു എന്നല്ലാതെ യാതൊരു നടപടിയും എടുക്കാതെ കൈയും കെട്ടി ഇരിക്കുകയാണ്. ഒരു മാപ്പ് പറയലോ, എന്തിന്, വെറുതെ ഒരു ഖേദപ്രകടനമോ അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഇത് നീണ്ടുപോവുകയാണ്. ബൂലോഗം മുഴുവന്‍ വിഴുങ്ങിയാലും നമ്മളെല്ലാവരും വെറുതെ വിഡ്ഡികളായി ഇരിക്കേണ്ടി വരും.
നിങ്ങള്‍ എഴുതുന്ന വരികള്‍ക്കും, വാക്കുകള്‍ക്കും, വായനക്കാര്‍ കല്‍പ്പിക്കുന്നതുപോലെ മാന്യതയും കരുതലും നിങ്ങള്‍ക്കുണ്ടെങ്കില്‍, നിങ്ങളറിയാതെ അത് വിറ്റ് കാശാക്കി, ചിലര്‍ കീശ വീര്‍പ്പിച്ച്, നിങ്ങളെ വെല്ലുവിളിച്ച് നടക്കുന്നതില്‍ അപാകതയുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍, പ്രതിഷേധിക്കുക.
ഒരു
പ്രതിഷേധം നടത്താം നമുക്കൊരുമിച്ച്. അവിടെ പ്രതിഷേധത്തില്‍ പങ്കുചേരുന്നതായി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
മാര്‍ച്ച് 5 ന്. എല്ലാവരും തങ്ങളുടെ ബ്ലോഗില്‍ ഒരു പോസ്റ്റ്, ഇംഗ്ലീഷിലോ മലയാളത്തിലോ, ഇട്ട് പ്രതിഷേധത്തില്‍ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നു.
മലയാളത്തേയും, മലയാളം ബൂലോഗത്തേയും, നിങ്ങളുടെ ഓരോ വാക്കുകളേയും, അത് ചേര്‍ത്ത് വെച്ച് നിങ്ങള്‍, മറ്റുള്ളവരുടെ മുന്നിലേക്കെത്തിക്കുന്ന വരികളേയും, നിങ്ങള്‍ എത്ര മാത്രം വിലമതിക്കുന്നുവെന്ന് ലോകത്തെ അറിയിക്കുക.
നിങ്ങള്‍ ഓരോരുത്തരും, ബ്ലോഗിലൂടെ പങ്ക് വെച്ച സന്തോഷാവസരങ്ങള്‍ക്കും, കൊച്ചുകൊച്ചുനൊമ്പരങ്ങള്‍ക്കും, ബ്ലോഗിലൂടെ മാത്രം നിങ്ങളെ അടുത്തറിഞ്ഞ ബൂലോഗവാസികള്‍ തന്ന സാമീപ്യത്തിനും, സ്വാന്ത്വനത്തിനും നിങ്ങള്‍ വില കല്‍പ്പിച്ചിരുന്നു എന്ന് എല്ലാവരേയും അറിയിക്കുക.
പലരുടേയൂം ബ്ലോഗുകളിലേയും വെബ്സൈറ്റുകളിലേയും അഭിപ്രായങ്ങള്‍
ഇവിടെ കാണാം കോപ്പിയടിക്കപ്പുറം കക്കാനും നില്‍ക്കാനും പഠിച്ചവര്‍ കടന്നല്‍കൂട്ടത്തില്‍ കല്ലെറിയരുതേ... ചന്ദ്രേട്ടന്‍ The inside story!
Dirty dirty games!
എന്നിവയും നിങ്ങള്‍ക്ക് വായിക്കാം.
ഇന്ന് എനിക്ക് വന്നത്, നാളെ വേറൊരാള്‍ക്ക് വരാം, പിന്നെ പലര്‍ക്കും വരാം, അതുകഴിഞ്ഞ് എല്ലാവര്‍ക്കും വരാം. അതുകൊണ്ട് നമ്മുടെ ബൂലോഗമാകുന്ന സ്വര്‍ണ്ണമത്സ്യത്തെ വിഴുങ്ങാന്‍ ഒരു തിമിംഗലത്തേയും അനുവദിക്കരുത്. ഒറ്റക്കെട്ടായി നില്‍ക്കുക. നമ്മളൊക്കെ വിഘടിച്ച് പോയാല്‍ നഷ്ടം നമ്മുടെ മലയാളത്തിന്, നമ്മുടെ ബൂലോഗത്തിന് ആവും.
ആലോചിക്കുക, നിങ്ങള്‍. വന്‍കിട കമ്പനികള്‍ക്ക് തരികിട കളിക്കാന്‍ ഉള്ളതല്ല നമ്മുടെ ബ്ലോഗുകള്‍ എന്ന് തെളിയിക്കാം.
ഇപ്പോള്‍ എനിക്കൊരു മെയില്‍ കിട്ടിയിട്ടുണ്ട്. താഴെ ഉള്ളത്പോലെ. നിങ്ങളില്‍ ചിലര്‍ക്കും കിട്ടിക്കാണും. തെറ്റ് ചെയ്തു എന്ന് അറിയിച്ച ഇവര്‍, ചെയ്ത തെറ്റിന് തക്കതായ ഖേദപ്രകടനം നടത്താതെ, കാര്യങ്ങള്‍ നേര്‍വഴിക്ക് നീക്കാതെ, ബ്ലോഗ്ഗേഴ്സിന്റെ അഭിപ്രായം ചോദിച്ച്, ബ്ലോഗ്ഗേഴ്സിനെ പിന്നെയും തമ്മിലടിപ്പിക്കാനുള്ള പരിപാടിയും കൊണ്ട് ഇറങ്ങിയിരിക്കുകയാണ്. അതിന് നിങ്ങള്‍ അര്‍ഹിക്കുന്ന പ്രാധാന്യം മാത്രം കൊടുക്കുക.
Dear Bloggers,
This is in relation to the posting made by Mrs. Suryagayatri – Su regarding posting of her recipe content on Yahoo! India Malayalam Website. Webdunia is the content provider for the above website (
http://malayalam.yahoo.in/ ). We observe that there have been some blog postings on the above topic. While we are in touch with Mrs. Suryagayatri through both email and phone to address her concerns, we also appreciate the concerns of the blogging community. We hence propose to have a communication with the community online on March 02, 2007 between 8 PM to 9.30 PM ( IST) on the following blogsite.
http://webdunia.wordpress.com/We invite you to participate at this blog and express your opinion.We shall be available online to instateneously answer at the scheduled time.
Thanks and Regards,
Vinay Chhajlani CEO Webdunia.com (India) Pvt Ltd