Wednesday, February 18, 2015
മാങ്ങായിഞ്ചിച്ചമ്മന്തി
മാങ്ങായിഞ്ചി കൊണ്ടൊരു ചമ്മന്തി. അതാണിത്. (വൈറ്റ് ജിഞ്ജർ, മാംഗോ ജിഞ്ജർ, വൈൽഡ് ടർമറിക്, ആം ഹൽദി, അംബാ ഹൽദി, Zedoary എന്നൊക്കെയും അറിയപ്പെടുന്നത് ഇതായിരിക്കണം.)
ചിത്രത്തിലുള്ളതുപോലെയുള്ളത്രേം മാങ്ങായിഞ്ചി തോലുകളഞ്ഞു. കഴുകി. രണ്ട് നെല്ലിക്കയും കഴുകി. രണ്ടും മുറിച്ചു. നെല്ലിക്കേന്റെ കുരു കളയണം. (കളയാണ്ട് എടുത്തുവെച്ചാൽ സമയം കിട്ടുമ്പോ എറിഞ്ഞുകളിക്കാം. :))) അത്ര സുന്ദരമായ ആകൃതിയിലൊന്നും മുറിക്കണ്ട. മിക്സിയ്ക്കും പണിവേണ്ടേ? ഞാൻ അങ്ങനെയൊക്കെ ചെയ്തു എന്നേയുള്ളൂ.
രണ്ട് പച്ചമുളക്, രണ്ട് തണ്ട് കറിവേപ്പിലയിൽ നിന്നുള്ള ഇലകൾ, ആവശ്യത്തിനുപ്പ്, കൊറച്ച് തേങ്ങ എന്നിവയും മാങ്ങായിഞ്ചിയും, നെല്ലിക്കയും കൂടെ ഒരുമിച്ച് അരയ്ക്കുക. വെള്ളമൊന്നും വേണ്ട.
ചമ്മന്തി കണ്ടില്ലേ? എന്തിന്റെയെങ്കിലും കൂടെക്കൂട്ടിക്കഴിക്കുക. ഒന്നൂല്ലെങ്കിൽ വെറുതെ തിന്നുക. ഇവിടെ പാലപ്പം ആയിരുന്നു. അതിന്റെകൂടെ കൂട്ടി. മാങ്ങാ ഇഞ്ചി ഒരു കൊല്ലം വരെ വയ്ക്കാംന്ന് കടക്കാരൻ (ഗുജറാത്തി) പറഞ്ഞു. ബാക്കി പറയേണ്ടല്ലോ?
Wednesday, February 04, 2015
സിംഗാഡപ്പൊടി കാച്ചിക്കുറുക്കിയത്
സിംഗാഡ/സിംഗാര (water chestnut) എന്ന ഈ കിഴങ്ങ് ഗുജറാത്ത് ഭാഗത്തൊക്കെ കിട്ടുന്ന ഒരു കിഴങ്ങാണ്.
ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെപ്പോലെ തോന്നി.
ഇത് ഒരുമിച്ച് പുഴുങ്ങി, കുറച്ച് തോലുകളഞ്ഞ്, വഴിവക്കിലൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു.
ആദ്യം തന്നെ പരീക്ഷണത്തിനൊന്നും പോകാതെ, കൂവപ്പൊടി കൊണ്ട് ചെയ്യുന്നതുപോലെ ചെയ്തു. ശർക്കര, വെള്ളവുമൊഴിച്ച് തിളപ്പിച്ച്, അലിയിച്ച്, അതിൽ, ഈ പൊടി (കുറച്ചു വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ലത്), ചിരവിയ തേങ്ങ, ചെറുതാക്കി നുറുക്കിയ പഴം എന്നിവയിട്ട് വേവുന്നതുവരെ കുറുക്കി, വാങ്ങിവെച്ച് മുകളിൽ കുറച്ച് ചുക്കുപൊടിയും വിതറി. ഏലക്കപ്പൊടിയും ഇടണം. ഇവിടെ ഇട്ടില്ല.
ഇനിയങ്ങോട്ട്, വാങ്ങിക്കൊണ്ടുവന്ന സിംഗാഡപ്പൊടി തീരുന്നതുവരെ പരീക്ഷണം നടത്തും. പിന്നെ! ഇവിടെ ഇടാണ്ട്! നിങ്ങളില്ലാതെ എനിക്കെന്താഘോഷം! ;)
ചേമ്പ്, ഉരുളക്കിഴങ്ങ് എന്നിവയൊക്കെപ്പോലെ തോന്നി.
ഇത് ഒരുമിച്ച് പുഴുങ്ങി, കുറച്ച് തോലുകളഞ്ഞ്, വഴിവക്കിലൊക്കെ വിൽക്കാൻ വെച്ചിരിക്കുന്നത് കണ്ടു.
ചോദിച്ചപ്പോൾ, വില്പനക്കാരിയായ ഒരു സ്ത്രീ പറഞ്ഞു, ഇതിന്റെ പൊടികൊണ്ടും പലവിഭവങ്ങൾ ഉണ്ടാക്കാം എന്ന്. കുറച്ചൊക്കെ ഇതിനെക്കുറിച്ച് അറിയാമായിരുന്നു. കടയിൽക്കയറി, (ഇതുതന്നെയാണെന്ന് വിചാരിച്ച) പൊടിയും വാങ്ങി പോന്നു.
ഇനിയങ്ങോട്ട്, വാങ്ങിക്കൊണ്ടുവന്ന സിംഗാഡപ്പൊടി തീരുന്നതുവരെ പരീക്ഷണം നടത്തും. പിന്നെ! ഇവിടെ ഇടാണ്ട്! നിങ്ങളില്ലാതെ എനിക്കെന്താഘോഷം! ;)
Subscribe to:
Posts (Atom)