ഈ ചമ്മന്തി എളുപ്പത്തിലുണ്ടാക്കാം. സ്വാദൊക്കെയുണ്ട്. യാത്രയിലൊക്കെ കൊണ്ടുപോകാം.
വേണ്ടത്:-
വല്യുള്ളി രണ്ട്,
കുഞ്ഞുള്ളി പന്ത്രണ്ട്,
വെളുത്തുള്ളി പതിനെട്ട് അല്ലി
ചുവന്ന മുളക്/ വറ്റൽ മുളക് - അഞ്ചോ ആറോ,
കറിവേപ്പില - കുറച്ച് ഇല,
കായം - പൊടിയോ കഷ്ണമോ കുറച്ച്,
പുളി - നെല്ലിക്കാവലുപ്പം,
ഉഴുന്നുപരിപ്പ് - മൂന്ന് ടീസ്പൂൺ,
കടലപ്പരിപ്പ് - മൂന്ന് ടീസ്പൂൺ,
വെളിച്ചെണ്ണയും കുറച്ചുപ്പും ഒരു ടീസ്പൂൺ പഞ്ചസാരയും.
ഉള്ളികളുടെ തോലു കളയുക, കഴുകുക. വല്യുള്ളിയും കുഞ്ഞുള്ളിയും കഷണങ്ങളാക്കുക. അധികം ചെറുതൊന്നുമാക്കേണ്ട. വെളിച്ചെണ്ണ ചൂടാക്കി പരിപ്പുകൾ വഴറ്റുക. വാങ്ങി മാറ്റുക.
ഉള്ളികളും മുളകും വഴറ്റുക. കറിവേപ്പില ഇടുക. മൊരിഞ്ഞാൽ പുളിയും കായവും ഇടുക. ഇളക്കി വാങ്ങുക. പരിപ്പ് ആദ്യം ഒന്നു മിക്സിയിൽ തിരിക്കാം. പിന്നെ ബാക്കിയെല്ലാം കൂടെ ഇടുക. ഉപ്പും പഞ്ചസാരയും ഇടുക. നന്നായി അരയ്ക്കുക.
പഞ്ചസാര വേണ്ടെങ്കിൽ ഒഴിവാക്കാം. അളവ് കുറച്ച് അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറിയാലും കുഴപ്പമില്ല.
Monday, November 05, 2012
Saturday, November 03, 2012
തിന മുറുക്ക്
തിനയും ചാമയെപ്പോലെതന്നെയുള്ള ഒരു ധാന്യമാണ്. പണ്ടത്തെക്കാലത്തുതന്നെയാണ് അതും കൂടുതലായിട്ട് നമ്മുടെ നാട്ടുകാർ കഴിച്ചിരുന്നത് എന്നു തോന്നുന്നു. തിന കൊണ്ട് ഉപ്പുമാവാണ്
കേട്ടിട്ടുള്ളത്. ഉപ്പുമാവിനോട് വല്യ പ്രിയം ഇല്ലാത്തതുകൊണ്ട് ഞാൻ ഉപ്പുമാവ് പരീക്ഷിച്ചില്ല. അമ്മ പരീക്ഷിച്ചു. തിനയ്ക്ക് നല്ല വേവുണ്ട് എന്നു കണ്ടുപിടിച്ചു. അതായത് തിന വേവാൻ സമയം
എടുക്കും. അല്ലെങ്കിൽ കുക്കറിൽ വയ്ക്കേണ്ടിവരും. ഇനി ഞാൻ പരീക്ഷിച്ചാൽ പറയാം. ഇപ്പോ, തിന കൊണ്ട് മുറുക്കു മതി എന്നുവെച്ചു. അതാവുമ്പോൾ കറുമുറെ ശബ്ദം ഉണ്ടാക്കി തിന്നാലോ.
ഇതാണ് തിന (Foxtail Millet) (Setaria Italica). തമിഴിൽ തിനൈ എന്നും തെലുങ്കിൽ കൊറല്ലു/കൊറാലു എന്നും കന്നടയിൽ നവനെ (നവണെ) എന്നും പറയും (വിക്കിപീഡിയയോടു കടപ്പാട്).
മുറുക്കുണ്ടാക്കിയത് എങ്ങനെയെന്നു പറയാം. സാദാ മുറുക്കുണ്ടാക്കുന്നതുപോലെത്തന്നെ. തിന വെള്ളത്തിൽ നാലു മണിക്കൂർ കുതിർത്തിട്ടു. അരിച്ചുകഴുകി വെള്ളം ഉണങ്ങാൻ വെച്ചു. തുണിയിൽ
ഇടുകയോ അടച്ചു കമഴ്ത്തിയിടുകയോ ചെയ്യാം.
ഒന്ന് ഉണങ്ങിക്കഴിഞ്ഞ് പൊടിച്ചു. അരിപ്പയിൽ അരിച്ചു മിനുസപ്പൊടി എടുത്തു. ഉഴുന്നു വറുത്തുപൊടിച്ചു.
തിനപ്പൊടി രണ്ടു ഗ്ലാസും, ഉഴുന്നുപൊടി അര ഗ്ലാസും എടുത്തു. അര ടീസ്പൂൺ മുളകുപൊടി, ഒരു ടീസ്പൂൺ ജീരകം, ഒരു ടീസ്പൂൺ കറുത്ത എള്ള്, അല്പം കായം പൊടി, അല്പം ചൂടാക്കിയ വെളിച്ചെണ്ണ, ആവശ്യത്തിനു ഉപ്പ്, അല്പം അജ്വൈയ്ൻ/ഓമം/അയമോദകം ചേർത്തു. നോർത്തിന്ത്യയിലൊക്കെ മിക്സ്ചറിലും മുറുക്കിലുമൊക്കെ ആ സംഗതി ചേർക്കും.
വെള്ളവും ചേർത്തു കുഴച്ചു.
മുറുക്കിന്റെ നാഴിയിൽ ഇട്ട് പ്ലാസ്റ്റിക് ഷീറ്റിലേക്കു പിഴിഞ്ഞു. വെളിച്ചെണ്ണയിൽ വറുത്തെടുത്തു.
അളവൊക്കെ കുറച്ച് മാറിയാലും പ്രശ്നമൊന്നുമില്ല. മുളകുപൊടി അധികമാക്കാം. വേണ്ടെങ്കിൽ
ചേർത്തില്ലെങ്കിലും സാരമില്ല. അങ്ങനെ എല്ലാം കുറച്ച് അങ്ങോട്ടുമിങ്ങോട്ടും മാറ്റണമെങ്കിൽ മാറ്റാം. ഈ അളവിൽ മുറുക്കു നന്നായിരുന്നു.
തിന വെള്ളത്തിലിടാതെ പൊടിച്ചും മുറുക്കുണ്ടാക്കിയാൽ കുഴപ്പമില്ലെന്നു തോന്നുന്നു.

Friday, November 02, 2012
ചാമ ദോശ
ചാമ പണ്ടുകാലത്ത് ആൾക്കാർ ഇഷ്ടംപോലെ കഴിച്ചിരുന്ന ഒന്നാണ്. ചാമച്ചോറും ചാമക്കഞ്ഞിയും പണ്ടുകാലത്ത് ഉണ്ടാക്കിക്കഴിച്ചിരുന്നു എന്ന് പലരിൽ നിന്നും കേട്ടും പലയിടത്തുനിന്നും വായിച്ചും അറിഞ്ഞു. എന്നാൽപ്പിന്നെ ചാമ തന്നെ ആയ്ക്കോട്ടെ എന്നുവിചാരിച്ചു. ഞാൻ ചാമകൊണ്ട് ദോശയുണ്ടാക്കാൻ തീരുമാനിച്ചു.
ഇത് ചാമ നന്നായി വൃത്തിയാക്കുന്നതിനുമുമ്പേയുള്ളതാണ്. ഇതിൽ പുല്ലും പൊടിയും കല്ലും ഒക്കെയുണ്ടാവും.
ഇത് വൃത്തിയാക്കിയ ചാമ.
സാമൈ എന്നും തമിഴിലും, സാവക്കി എന്നു കന്നടയിലും , Little Millet എന്നു ഇംഗ്ലീഷിലും ചാമ അറിയപ്പെടുന്നു എന്നാണു ഞാൻ മനസ്സിലാക്കി വെച്ചിരിക്കുന്നത്. Panicum Sumatrence എന്നാണിതിന്റെ ശാസ്ത്രീയനാമം.
ചാമകൊണ്ടു ദോശയുണ്ടാക്കാൻ വല്യ എളുപ്പമാണ്. ചാമ ഒരു ഗ്ലാസ്, പുഴുങ്ങലരി ഒരു ഗ്ലാസ്, ഉഴുന്ന് കാൽ ഗ്ലാസ്, ഉലുവ ഒരു ടീസ്പൂൺ എന്നിവ വെള്ളത്തിൽ നാലഞ്ചുമണിക്കൂർ കുതിർത്തു വയ്ക്കണം. കഴുകി മിനുസമായിട്ട് അരയ്ക്കണം. ഉപ്പും ചേർത്തു വയ്ക്കണം. അരയ്ക്കുമ്പോൾ അല്പം വെള്ളം ചേർത്താൽ മതി. തലേദിവസം അരച്ച് പിറ്റേന്ന് ദോശയുണ്ടാക്കുന്നതാണ് ഇവിടെ പതിവ്. പുളിച്ചത് ഇഷ്ടമില്ലാത്തവർക്ക് അരച്ചപാടേ ദോശയുണ്ടാക്കാം. ഉഴുന്നു കുറയ്ക്കണമെങ്കിൽ കുറയ്ക്കാം. അരിയില്ലാതെയും, ചാമ ദോശയുണ്ടാക്കാം. എനിക്കത്ര ഇഷ്ടമായില്ല.
ചാമദോശയും ചമ്മന്തിയും.
പഴഞ്ചൊല്ല് :- ചാമച്ചോറുണ്ടു ചെടിച്ചവനുണ്ടോ, ചെന്നേടത്തെ ചാമപ്പുത്തരിയ്ക്കു കൊതി?
Subscribe to:
Posts (Atom)