അമ്മയാണ് കുരുമുളകുകാപ്പിയുണ്ടാക്കാൻ പറഞ്ഞുതന്നത്. ഞങ്ങളിപ്പോ രാവിലെ കുടിക്കുന്ന സാദാ കാപ്പിക്കു പകരം ഇതും ഇടയ്ക്കു കുടിക്കാറുണ്ട്. നിങ്ങൾക്കും വേണമെങ്കിൽ പരീക്ഷിക്കാം.
കുരുമുളക് രണ്ട് ടേബിൾസ്പൂൺ, ഏലക്കായ അഞ്ചെണ്ണം തോലുകളഞ്ഞെടുത്തത്, ജീരകം ഒരു ടീസ്പൂൺ, കാൽ ടീസ്പൂൺ ചുക്കുപൊടി എന്നിവ ഒരുമിച്ചുപൊടിക്കുക. കുരുമുളകുകാപ്പിപ്പൊടി തയ്യാർ.
ഒരു ഗ്ലാസ് കാപ്പിക്കുവേണ്ടി ഒന്നേകാൽ ഗ്ലാസ് വെള്ളം ചൂടാക്കാൻ വയ്ക്കുക. സ്പൂണിന്റെ അറ്റത്ത് മാത്രം അല്പം കുരുമുളകുകാപ്പിപ്പൊടിയെടുത്ത് ഇടുക. ശർക്കര ഒരു കഷണം ഇടുക. അല്പനേരം തിളച്ചു കുറുകണം. കുറുകിയാൽ സാദാ കാപ്പിപ്പൊടി അളവു നോക്കി ഇടുക. തിളച്ചാൽ വാങ്ങുക. അല്പനേരം വെച്ചിട്ട് അരിച്ചെടുത്താൽ കുടിക്കാം.
കാപ്പിപ്പൊടിയും, കുരുമുളകുകാപ്പിപ്പൊടിയും ശർക്കരയും ഒക്കെ നിങ്ങളുടെ അളവനുസരിച്ച് ഇടുക. പാൽ കഴിക്കാൻ പറ്റാത്തവർക്കും, ജലദോഷം ഉള്ളവർക്കും, കഫക്കെട്ട് ഉള്ളവർക്കും ഒക്കെ നല്ലതായിരിക്കും ഈ കാപ്പി. കഫം ഇളകിപ്പോകാൻ സാദ്ധ്യതയുണ്ട്.
Wednesday, July 11, 2012
Sunday, July 01, 2012
കൂട്ടുപെരക്ക്
പെരക്ക് പച്ചടിപോലെയുള്ള ഒരു വിഭവമാണ്. പെരക്കിനു കഷണങ്ങൾ വേവിയ്ക്കില്ല. പച്ചടിയ്ക്കു വേവിയ്ക്കും. പുളിയില്ലാത്ത കറി വെയ്ക്കുമ്പോൾ പച്ചടിയോ പെരക്കോ സലാഡോ ഒക്കെ ഉണ്ടാക്കുന്നതു നല്ലതാണ്.
കൂട്ടുപെരക്കിനു വേണ്ടത് ഇവയൊക്കെയാണ്:-
ഒരു തക്കാളി.
ഒരു വലിയ മാങ്ങ.
ഒരു വലിയ ഉള്ളി (സവാള).
രണ്ടു പച്ചമുളക്.
അര ടീസ്പൂൺ മുളകുപൊടി.
കാൽ ടീസ്പൂൺ കടുക്.
അഞ്ചു ടേബിൾസ്പൂൺ തേങ്ങ.
കാൽ കപ്പ് തൈര്.
ഉപ്പ്.
തക്കാളിയും മാങ്ങയും ഉള്ളിയും വളരെച്ചെറുതാക്കി മുറിച്ചെടുക്കുക.മാങ്ങയുടെ തോലു കളയണം. പച്ചമുളകും ചെറുതാക്കി വട്ടത്തിൽ മുറിയ്ക്കുക.
തേങ്ങയിൽ കടുകുമിട്ട് അരയ്ക്കുക. അരയ്ക്കുമ്പോൾ പച്ചവെള്ളം ചേർക്കാതെ, മോരും വെള്ളം ചേർത്ത് അരയ്ക്കുക.
തക്കാളി, ഉള്ളി, മാങ്ങ, ഉപ്പ്, മുളകുപൊടി, പച്ചമുളക് എന്നിവ യോജിപ്പിച്ച്, തേങ്ങയരച്ചതും യോജിപ്പിച്ച്, തൈരും ചേർത്ത് യോജിപ്പിക്കുക.
മുളകുപൊടി നിങ്ങളുടെ ഇഷ്ടംപോലെ കൂട്ടിയോ കുറച്ചോ ഉപയോഗിക്കുക. നല്ല പുളിയുള്ള മാങ്ങയാണെങ്കിൽ പുളി അധികം ഇല്ലാത്ത തൈര് ഉപയോഗിക്കുക. മുളകുപൊടിയ്ക്കു പകരം, ചുവന്ന മുളക്, തേങ്ങയുടെ കൂടെ അരച്ചും ചേർക്കാം.

Subscribe to:
Posts (Atom)