ഉള്ളിത്തണ്ടുകൊണ്ട് ചമ്മന്തിയുണ്ടാക്കി നോക്കിയിട്ടുണ്ടോ? ഇല്ലെങ്കിൽ ഉണ്ടാക്കിക്കഴിക്കുക. എളുപ്പത്തിലാവും, സ്വാദും ഉണ്ട്. പലവിധത്തിലും ഉണ്ടാക്കാം. ഇപ്പോൾ ഉള്ളിത്തണ്ടും മാങ്ങയും കൂടെ ചമ്മന്തിയുണ്ടാക്കിയത് എങ്ങനെയെന്ന് പറയാം.
ഉള്ളിത്തണ്ട് എടുത്ത് കഴുകുക - ആറേഴെണ്ണം ആവാം.
വേരു മാത്രം കളയുക. ബാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക.
മാങ്ങയും കഴുകി തോലുകളഞ്ഞ് മുറിച്ചെടുക്കുക. മാങ്ങയുടെ ഒരു ഭാഗം കഷണങ്ങളാക്കിയത് മതി.
ചുവന്ന മുളക്/വറ്റൽ മുളക് - ഒന്ന്.
ഉപ്പ് - ആവശ്യത്തിന്.
തേങ്ങ ചിരവിയത് - കുറച്ച് - ഏകദേശം 4 ടീസ്പൂൺ.
ആദ്യം, മാങ്ങ, തേങ്ങ, മുളക്, ഉപ്പ് അരയ്ക്കുക. അതിലേക്ക് ഉള്ളിത്തണ്ട് ഇട്ട് അരയ്ക്കുക. അധികം മിനുസമൊന്നും അരയേണ്ട കാര്യമില്ല. വെള്ളം ഒട്ടും ചേർക്കരുത്. അരഞ്ഞുകഴിഞ്ഞാൽ വെള്ളം ഉണ്ടാവും.
പച്ചമുളകും ഇഞ്ചിയും ചേർത്തും അരയ്ക്കാം. ചുവന്ന മുളകും നിങ്ങളുടെ ഇഷ്ടംപോലെ ചേർക്കാം. പക്ഷെ എരിവ് അധികം ചേർക്കാത്തതാണ് നല്ലത്.
Monday, June 14, 2010
Subscribe to:
Posts (Atom)