പച്ചടി, മോരുമൊഴിച്ചേ വയ്ക്കാവൂ എന്ന് ധരിക്കരുത്. പുളിപ്പച്ചടിയല്ലാതെ മധുരപ്പച്ചടിയും ഉണ്ടാക്കാം.
പഴുത്ത മാങ്ങ വേണം, (നാടന്‍ മാങ്ങ ആയാല്‍ നല്ലത്.) ശര്‍ക്കര വേണം, തേങ്ങ, പച്ചമുളക്, കടുക്, ചുവന്ന മുളക്, ഉപ്പ് എന്നിവയും വേണം. വറവിടാന്‍ വെളിച്ചെണ്ണയും.
പഴുത്ത നാലഞ്ച് ചെറിയ മാങ്ങ കഴുകി തോലൊക്കെക്കളഞ്ഞ് വയ്ക്കുക.
തിന്നരുത്.
അടുപ്പത്ത് അഥവാ തീയ്ക്കു മുകളില്‍, പാകത്തിനു ഉപ്പും, മൂന്നാല് പച്ചമുളക് ചീന്തിയിട്ടതും ചേര്‍ത്ത് വയ്ക്കുക. കുറച്ച് മുളകുപൊടിയും നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇടാം. വെള്ളവുമൊഴിച്ച് വയ്ക്കുക. അതൊന്ന് തിളച്ചാല്‍ മൂന്ന് നാല് ആണി ശര്‍ക്കര അഥവാ അതിനു തുല്യം ശര്‍ക്കര ഇടുക. വെന്താല്‍ വാങ്ങിവയ്ക്കുക. തണുക്കട്ടെ. മൂന്ന് ടേബിള്‍സ്പൂണ്‍ ചിരവിയ തേങ്ങ നന്നായി അരയ്ക്കുക. അര ടീസ്പൂണ്‍ കടുകും ഇട്ട് അരയ്ക്കുക. വെന്ത മാങ്ങ തണുത്താല്‍ അരച്ചത് കൂട്ടിച്ചേര്‍ക്കുക. കടുകും കറിവേപ്പിലയും മുളകുമൊക്കെ വറവിടുക.
മാങ്ങയും തേങ്ങയും കറിവേപ്പിലയും വീട്ടുവളപ്പില്‍. അതിനു പ്രത്യേക സ്വാദു തന്നെ. അടുപ്പത്ത് കല്‍ച്ചട്ടിയില്‍ വെച്ചാല്‍പ്പിന്നെ പറയേണ്ടല്ലോ.
Sunday, June 29, 2008
Subscribe to:
Posts (Atom)