മുളേഷ്യം, മൊളേഷ്യം, മൊളൂഷ്യം, മുളകേഷ്യം. നിങ്ങള്‍ക്ക് ഇഷ്ടമുള്ളപോലെ വിളിക്കാം. കായ, ചേന, വെള്ളരിക്ക, കുമ്പളങ്ങ എന്നിവ കൊണ്ട് ഉണ്ടാക്കാം.
കായ മുറിച്ച് കഷണങ്ങളാക്കുക. ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക്പൊടി, വെള്ളം എന്നിവ ചേര്‍ത്ത് നല്ലപോലെ വേവിക്കുക. വെന്താല്‍, കറിവേപ്പില, ഉഴുന്ന്, കടുക്, മൊരിച്ചിടുക. വേണമെങ്കില്‍ കുറച്ച് വെളിച്ചെണ്ണ മുകളില്‍ ഒഴിക്കുക. തയ്യാര്‍.
Tuesday, January 30, 2007
Monday, January 22, 2007
കേസരി
സൂചി റവ - ഒരു കപ്പ്
പഞ്ചസാര - 1 1/2 കപ്പ്
നെയ്യ് - 1 കപ്പ്
ഏലയ്ക്ക 4-5 എണ്ണം തൊലികളഞ്ഞ് പൊടിച്ചത്
അണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി, കുറേശ്ശെ.
ചൂടാക്കിയ വെള്ളം - രണ്ട് കപ്പ്. നോക്കിയിട്ട് ചേര്‍ക്കുക.
മഞ്ഞക്കളര്‍ - ഒരു നുള്ള്.
റവ, കുറച്ച് കുറച്ച് നെയ്യൊഴിച്ച് നല്ലപോലെ വറുക്കുക.
ഏലയ്ക്ക ചേര്‍ക്കുക.
അണ്ടിപ്പരിപ്പും മുന്തിരിയും അല്‍പ്പം നെയ്യില്‍ വറുത്തെടുത്ത് ചേര്‍ക്കുക. കളര്‍ ചേര്‍ക്കുക.
പഞ്ചസാര ചേര്‍ത്ത് യോജിപ്പിച്ച്, റവ വേവാന്‍ ആവശ്യമായ വെള്ളം ചേര്‍ത്ത് ഇളക്കിക്കൊണ്ടിരിക്കുക. വെന്ത് കട്ടി ആയാല്‍ വാങ്ങുക.
നെയ്യ്, ബാക്കിയുണ്ടെങ്കില്‍, പഞ്ചസാര ഇടുമ്പോള്‍ ചേര്‍ക്കാവുന്നതാണ്.
കുറച്ച് പാല്‍ ചേര്‍ക്കാവുന്നതാണ്.
Wednesday, January 17, 2007
ഗോതമ്പ് ലഡ്ഡു
ഗോതമ്പുപൊടി - 1 കപ്പ്
പഞ്ചസാര പൊടിച്ചത് - 1 കപ്പ്
നെയ്യ് - ഏകദേശം 3/4 കപ്പ്
ഏലയ്ക്ക- 4-5 എണ്ണം പൊടിച്ചെടുത്തത്.
ഗോതമ്പ് പൊടി അല്‍പ്പം നെയ്യ് ചേര്‍ത്ത് നന്നായി വറുക്കുക. കരിയരുത്. വറുത്തെടുത്താല്‍, പഞ്ചസാരപ്പൊടിയും ഏലയ്ക്കപ്പൊടിയും ഇടുക. നെയ്യ് ചൂടാക്കി ഒഴിച്ച് ഇളക്കി യോജിപ്പിക്കുക. ഉരുട്ടാന്‍ പാകത്തിന് മാത്രം നെയ്യ് ഒഴിക്കുക. ഉരുട്ടുക. വേഗം പൊടിഞ്ഞുപോകും. പക്ഷെ നല്ല സ്വാദുണ്ടാകും.

Monday, January 08, 2007
പനീര്‍ കുറുമ
പനീര്‍ - ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കഷണം 10- 12 എണ്ണം, എണ്ണയില്‍ മൊരിച്ചെടുത്തത്.
ബീന്‍സ് - 8- 10 എണ്ണം അരിഞ്ഞെടുത്തത്.
കാരറ്റ്- 2 എണ്ണം അരിഞ്ഞെടുത്തത്.
ഉരുളക്കിഴങ്ങ് - 2 എണ്ണം ചെറുതായി അരിഞ്ഞത്.
മല്ലിയില
ഉപ്പ്
മുളകുപൊടി - 1/4 ടീസ്പൂണ്‍.
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍.
കറുവാപ്പട്ട- ഒരു ചെറിയ കഷണം.
ഗ്രാമ്പൂ - 2 എണ്ണം
തേങ്ങ - 4 ടേബിള്‍സ്പൂണ്‍.
പച്ചമുളക് - 4 എണ്ണം നീളത്തില്‍ അരിഞ്ഞത്.
തേങ്ങ, കറുവാപ്പട്ടയും, ഗ്രാമ്പൂവും ഇട്ട് നന്നായി അരച്ചെടുക്കുക. ഉരുളക്കിഴങ്ങും, ബീന്‍സും, പച്ചമുളകും, കാരറ്റും, ഉപ്പും, മുളകുപൊടിയും, മഞ്ഞള്‍പ്പൊടിയും ഇട്ട് നന്നായി വേവിക്കുക. വെന്ത ശേഷം, മൊരിച്ചുവെച്ചിരിക്കുന്ന പനീര്‍ക്കഷണങ്ങള്‍ ഇടുക. തേങ്ങ ചേര്‍ക്കുക. തിളച്ചശേഷം വാങ്ങുക. മല്ലിയില തൂവുക. മുളകുപൊടിയ്ക്ക് പകരം ഇഞ്ചി അരച്ച് ചേര്‍ത്താലും മതി. വെളുത്തുള്ളി ഉപയോഗിക്കുന്നവര്‍ക്ക്, അതും കുറച്ച് അരച്ച് ചേര്‍ക്കാം. തേങ്ങ ചേര്‍ക്കുന്നതിനുമുമ്പ്, സവാള മൊരിച്ച്, കഷണങ്ങള്‍ അതില്‍ ചേര്‍ത്ത് വഴറ്റുന്നതും
നല്ലതാണ്. കോളിഫ്ലവര്‍, ഗ്രീന്‍പീസ് എന്നിവ ചേര്‍ത്തും ഉണ്ടാക്കാം.
Thursday, January 04, 2007
പക്കാവട
പക്കാവട, ഒരു ചായപ്പലഹാരം ആണ്. ചായയുടേയും കാപ്പിയുടേയും കൂടെ കൊറിക്കാനും, യാത്രകളില്‍, കഴിക്കാനും പറ്റിയ ഒന്ന്. പക്കാവട രണ്ട് തരത്തില്‍ ഉണ്ടാക്കാം. കടലമാവ് ചേര്‍ത്തിട്ടും, ചേര്‍ക്കാതെയും. കടലമാവ് ചേര്‍ക്കാതെ ഉണ്ടാക്കിയാല്‍ നല്ലത്.
അരിപ്പൊടിയും കടലമാവും ഓരോ കപ്പ് വീതം എടുക്കുക.
അതില്‍, കുറച്ച് കായവും(പൊടി), ഒന്ന്- രണ്ട് ടീസ്പൂണ്‍ മുളകുപൊടിയും ചേര്‍ക്കുക. എരിവ് വേണ്ടെങ്കില്‍ ഇത്രയും ചേര്‍ക്കരുത്. ഉപ്പും ചേര്‍ക്കുക. വെള്ളം ചേര്‍ത്ത്, ഒന്ന് രണ്ട് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്ത് കുഴച്ച് യോജിപ്പിക്കുക. വെളിച്ചെണ്ണ ഇല്ലെങ്കിലും സാരമില്ല. സേവനാഴിയില്‍, പക്കാവടയുടെ ചില്ലിട്ട് വെളിച്ചെണ്ണയിലേക്ക് പിഴിഞ്ഞ് വറുത്തെടുക്കുക.
ഇനി വേറൊരു വിധത്തില്‍, കടലമാവ് ഇല്ലാതെ, അരിപ്പൊടി മാത്രം ഇട്ട് ഉണ്ടാക്കുന്നതാണ്. അതിന് അരിപ്പൊടി ആദ്യം വന്നായി വറുത്തെടുക്കണം. പിന്നെ ഉപ്പും, കായവും, മുളകുപൊടിയും ഇട്ട് പക്കാവട ഉണ്ടാക്കാം.

Tuesday, January 02, 2007
കൂവ കുറുക്കിയത്
കൂവ കുറുക്കുന്നത്, കാച്ചുന്നത്, തിരുവാതിരയ്ക്കാണ്. നാളെയാണ് ധനുമാസത്തിലെ തിരുവാതിര.
കൂവ / കൂവപ്പൊടി (Arrowroot)
കൂവ കുറുക്കുന്നത് എളുപ്പത്തില്‍ ആവും. ആവശ്യമുള്ള വസ്തുക്കളൊക്കെ ആദ്യം തന്നെ തയാറാക്കി വെക്കണം.
കൂവപ്പൊടി - 1 കപ്പ്
ശര്‍ക്കര പൊടിച്ചത് - ഏകദേശം ഒരു കപ്പ്
തേങ്ങ ചിരവിയത് - 1/4 കപ്പ്
ഒരു നേന്ത്രപ്പഴം ചെറുതായി മുറിച്ചത്, അല്ലെങ്കില്‍ രണ്ട് ചെറുപഴം മുറിച്ചത്. അധികമായാലും കുഴപ്പമില്ല.
കൂവപ്പൊടി, ഏകദേശം അതിന്റെ അഞ്ചിരട്ടി വെള്ളത്തില്‍ കലക്കിയെടുത്ത് അടുപ്പത്ത്, ചെറുതീയില്‍ വെച്ച് ഇളക്കിക്കൊണ്ടിരിക്കുക. അത് കുറുകി വന്ന്, വെന്താല്‍, ശര്‍ക്കര ചേര്‍ക്കുക. ശര്‍ക്കര പൊടിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷെ, പൊടിയിട്ടാല്‍ എളുപ്പത്തില്‍ യോജിക്കും. ശര്‍ക്കരയും യോജിച്ചാല്‍, തേങ്ങയും പഴവും ഇട്ട് യോജിപ്പിച്ച് വാങ്ങിവെക്കുക.
ഇളക്കിക്കൊണ്ടിരുന്നില്ലെങ്കില്‍, കരിഞ്ഞുപോകാന്‍ സാദ്ധ്യതയുണ്ട്. വെള്ളം നല്ലപോലെ ചേര്‍ത്തില്ലെങ്കില്‍ കൂവ വേവില്ല.

Subscribe to:
Posts (Atom)