Thursday, December 21, 2006
ഗോബി മഞ്ചൂരിയന്‍
കോളിഫ്ലവര്‍ - 1 എണ്ണം. അടര്‍ത്തിയെടുക്കുക.
മൈദ - 1/2കപ്പ്.
കോണ്‍ഫ്ലോര്‍ - 1/2 കപ്പ്
സവാള - 4 ചെറുതായി അരിഞ്ഞത്.
വെളുത്തുള്ളി - 15- 20 അല്ലി. കൊത്തിയരിയുക.
ഇഞ്ചി - ഒരു ചെറിയ കഷണം. നന്നായി അരിയുക.
അജിനോമോട്ടോ- ഒരു നുള്ള്. നിര്‍ബ്ബന്ധമില്ല.
ടൊമാറ്റോ സോസ് - 3 ടീസ്പൂണ്‍.
സോയ സോസ് - 3 ടീസ്പൂണ്‍
ചില്ലി സോസ് - 3 ടീസ്പൂണ്‍.
പച്ചമുളക് - 4 ചെറുതായി അരിയുക.
മല്ലിപ്പൊടിയും മുളകുപൊടിയും കുറേശ്ശെ.
ഉപ്പ്
മല്ലിയില അരിഞ്ഞത് കുറച്ച് അലങ്കരിക്കാന്‍.
മൈദയും, കോണ്‍ഫ്ലോറും, ഉപ്പും അല്‍പ്പം വെള്ളം ചേര്‍ത്ത് യോജിപ്പിക്കുക. ഒരു തുള്ളി സോയ സോസും.
കോളിഫ്ലവര്‍ ഇതില്‍ മുക്കി നല്ലപോലെ എണ്ണയിലിട്ട് വറുത്തെടുക്കുക.
കുറച്ച് എണ്ണ ചൂടാക്കി, ഇഞ്ചി, പച്ചമുളക്, അജിനോമോട്ടോ, സവാള എന്നിവയിട്ട് വഴറ്റുക. മൊരിഞ്ഞ് നില്‍ക്കണം.
സോസുകള്‍ ചേര്‍ക്കുക.
മുളകുപൊടിയും.
യോജിപ്പിച്ചതിനു ശേഷം, വറുത്തുവെച്ച കോളിഫ്ലവര്‍ ഇട്ട് യോജിപ്പിക്കുക.
സോസുകള്‍ വേണമെങ്കില്‍ ചേര്‍ക്കുക. ഉടഞ്ഞ് പോകരുത്. വാങ്ങി വെയ്ക്കുക.
മല്ലിയില തൂവുക. ടൊമാറ്റോ സോസ് ചേര്‍ത്ത് കഴിക്കാം.
(എന്റെ പ്രിയ വിഭവം ആണിത്. അതുകൊണ്ട് കറിവേപ്പിലയില്‍ അമ്പതാമത്തെ പോസ്റ്റ് ഇതാവട്ടെ എന്ന് കരുതി.)
അല്‍പ്പം ഉപ്പിട്ട ഇളംചൂടുവെള്ളത്തില്‍ കോളിഫ്ലവര്‍ അടര്‍ത്തിയിട്ടാണ് വൃത്തിയാക്കിയെടുക്കുന്നത്.
Monday, December 11, 2006
സ്വീറ്റ് സമോസ
ഇതെന്റെ സ്വന്തമായിട്ടുള്ള പരീക്ഷണം ആണ്. പാരമ്പര്യമായി കിട്ടിയ പാചകക്കുറിപ്പുകളോ, കൂട്ടുകാരുടെ അടുത്ത് നിന്ന് കിട്ടിയതോ, വേറെ എവിടെ നിന്നെങ്കിലും കിട്ടിയതോ അല്ല. എന്റെ ഈ പരീക്ഷണം വിജയിച്ചു എന്ന് പറയാന്‍ എനിക്ക് വളരെ സന്തോഷമുണ്ട്. അതിനാല്‍ ഇനിയും ഇത്തരം പരീക്ഷണങ്ങള്‍ തുടരാനും, നന്നായാല്‍ ബ്ലോഗില്‍ ഇടാനും സാധ്യതയുണ്ട്.
പരീക്ഷിക്കുന്നവര്‍ സ്വന്തം റിസ്കില്‍ പരീക്ഷിക്കുക.
മൈദ - ഒരു കപ്പ് (100-150 ഗ്രാം വേണ്ടിവരും)
മധുരക്കിഴങ്ങ് വേവിച്ച് കഷണങ്ങളാക്കിയത് - 2 (പുഴുങ്ങുക. കുഴഞ്ഞുപോവാതെ കഷണങ്ങള്‍ ആക്കാന്‍ പറ്റണം)
ഗ്രീന്‍പീസ് - 4 ടേബിള്‍സ്പൂണ്‍. (ഗ്രീന്‍പീസ് വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം വേവിച്ചെടുക്കുക)
പച്ചമുളക് ചെറുതായി അരിഞ്ഞത് - 4 എണ്ണം (എരിവ് അധികം വേണ്ടെങ്കില്‍ കുറയ്ക്കാം)
സവാള പൊടിയായി അരിഞ്ഞത് - 2 എണ്ണം
കാരറ്റ് ചെറുതായി അരിഞ്ഞത് - 1 വലുത്.
മല്ലിയിലയും, കറിവേപ്പിലയും ചെറുതായി അരിഞ്ഞത് കുറച്ച്.
മൈദ ആദ്യം തന്നെ കുറച്ച് ഉപ്പും, രണ്ട് ടീസ്പൂണ്‍ പഞ്ചസാരയും, കുറച്ച് വെളിച്ചെണ്ണയും ചേര്‍ത്ത്, വെള്ളം ചേര്‍ത്ത് ചപ്പാത്തിമാവിന്റെ അയവില്‍, അതിലും കുറച്ചുകൂടെ കട്ടി ആയി, യോജിപ്പിച്ച് വയ്ക്കുക.
കുറച്ച് പാചകയെണ്ണയെടുത്ത് (ഞാന്‍ വെളിച്ചെണ്ണയാണ് ഉപയോഗിച്ചത്) സവാളയും, കാരറ്റും, പച്ചമുളകും ഒരുമിച്ച് വഴറ്റുക.
കറിവേപ്പിലയും, മല്ലിയിലയും ഇട്ട് ഒന്നുകൂടെ യോജിപ്പിക്കുക.
ഉപ്പിട്ടശേഷം, ഗ്രീന്‍പീസ് വേവിച്ചതും, മധുരക്കിഴങ്ങ് വേവിച്ചതും ചേര്‍ക്കുക.
നന്നായി യോജിപ്പിച്ച് അടച്ച് വെച്ച് രണ്ട് മിനുട്ട് വെച്ച് വാങ്ങുക.
അടപ്പ് നീക്കി വയ്ക്കുക. അല്ലെങ്കില്‍ വെള്ളം ആവും.
മൈദ ചെറിയ ഉരുളകള്‍ ആക്കി പരത്തിയെടുക്കുക. നടുവേ മുറിയ്ക്കുക.
ഓരോന്നിന്റേയും നടുവില്‍ കൂട്ട് വെച്ച് ത്രികോണാകൃതിയില്‍ മടക്കുക. എല്ലാ വശങ്ങളും യോജിപ്പിക്കുക. നന്നായി എണ്ണയിലിട്ട് വറുത്തെടുക്കുക. അഥവാ മൈദയോ കൂട്ടോ ബാക്കി വന്നാല്‍, അടുത്ത വിഭവം കണ്ടുപിടിക്കുക. ;)
ദാല്‍ ഫ്രൈ
ശരിക്കുള്ള ദാല്‍ ഫ്രൈ എങ്ങനെയാണെന്ന് ഉണ്ടാക്കുന്നതെന്ന് അറിയില്ല. ഇത് ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ആണ്. നന്നാവാറുണ്ട്. ചപ്പാത്തിയുടെ കൂടെ പറ്റും. എളുപ്പവും ആണ്.
തുവരപ്പരിപ്പ് - 1 കപ്പ്
തക്കാളി - ചെറുതായി അരിഞ്ഞത് 2
സവാള - ചെറുതായി അരിഞ്ഞത് 2
പച്ചമുളക്- നടുവെ മുറിച്ച് നീളത്തില്‍ അരിഞ്ഞത് 2
മുളകുപൊടി- 1/4ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കുറച്ച്
ഉപ്പ്, പാചകയെണ്ണ.
പരിപ്പ്, തക്കാളിയും മഞ്ഞള്‍പ്പൊടിയും, മുളകുപൊടിയും ഇട്ട് കുക്കറില്‍ വേവിച്ചെടുക്കുക. വേവിക്കുമ്പോള്‍ പരിപ്പില്‍ ആവശ്യത്തിനുമാത്രം വെള്ളം ചേര്‍ക്കുക. പരിപ്പിനു മുകളില്‍ വേണ്ടിവരില്ല വെള്ളം. എന്നാല്‍ വെന്ത് കുഴയാതെ വേറെവേറെ ഇരിക്കും.
പാത്രത്തില്‍ പാചകയെണ്ണ ഒഴിച്ച്, കുറച്ച് ഉഴുന്നുപരിപ്പും, കടുകും, കറിവേപ്പിലയും മൊരിച്ച്, സവാള ചേര്‍ത്ത് വഴറ്റുക.
വേവിച്ചുവെച്ച പരിപ്പില്‍ ആവശ്യത്തിന് ഉപ്പിട്ടിളക്കി, സവാളക്കൂട്ടിലേക്ക് ഇടുക. നല്ലപോലെ യോജിപ്പിച്ച്, രണ്ടുമൂന്ന് മിനുട്ട് കഴിഞ്ഞ് വാങ്ങുക.
വെളുത്തുള്ളി വേണ്ടവര്‍ക്ക്, ഇടാവുന്നതാണ്.

Monday, December 04, 2006
മസാലക്കറി
മസാലക്കറി, ചപ്പാത്തിക്കും, ചോറിനും ഒരുപോലെ പറ്റും.
സവാള - 3 ചെറുതായി അരിഞ്ഞത്
തക്കാളി - 3 ചെറുതായി അരിഞ്ഞത്.
ഉരുളക്കിഴങ്ങ് - 4 ചെറുതായി അരിഞ്ഞത്.
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണിലും കുറവ്.
മുളകുപൊടി - 1/4 ടീസ്പൂണ്‍.
ഗരം മസാലപ്പൊടി - 1 ടീസ്പൂണ്‍.
ഉപ്പ്.
പാചകയെണ്ണ.
ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാക്കി, സവാള നന്നായി വഴറ്റുക. തക്കാളി ചേര്‍ത്ത് ഒന്നുകൂടെ നന്നായി വഴറ്റുക. ഉപ്പും, പൊടികളും ഇടുക. ഉരുളക്കിഴങ്ങ് ഇടുക. വെള്ളമൊഴിച്ച് വേവിക്കുക.
ഗരം മസാലയ്ക്ക് പകരം, വെജിറ്റബിള്‍ മസാലപ്പൊടിയും, മീറ്റ് മസാലപ്പൊടിയും ഇടാവുന്നതാണ്.
ഇതില്‍ത്തന്നെ വേണമെങ്കില്‍ വഴുതനങ്ങയും, കോളിഫ്ലവറും, കാപ്സിക്കവും, ഇട്ടും ഉണ്ടാക്കാവുന്നതാണ്.
മസാലപ്പൊടി, ആവശ്യാനുസരണം ചേര്‍ക്കുക.

Subscribe to:
Posts (Atom)