Tuesday, July 25, 2006
പുട്ട്
അരിപ്പൊടി.
ഉപ്പ്.
ചിരവിയ തേങ്ങ.
പുട്ടുകുറ്റി.
വെള്ളം.
പുട്ടുപൊടിയില്‍ ആവശ്യത്തിന് മാത്രം ഉപ്പിട്ട് അല്പാല്പമായി വെള്ളം ചേര്‍ത്ത് നല്ല പോലെ യോജിപ്പിക്കുക. കാണിച്ചിരിക്കുന്ന അത്ര അളവിലേ വെള്ളം വേണ്ടൂ. വേണമെങ്കില്‍ സ്വല്പം കൂടെ ആവാം. അധികമായാല്‍ സിംപിള്‍ ദോശ കഴിക്കേണ്ടി വരും.;)
ഇങ്ങനെ ആയിക്കഴിഞ്ഞാല്‍ മിക്സിയില്‍ ഇട്ട് ഒന്നുകൂടെ യോജിപ്പിച്ചാല്‍ വളരെ മൃദു ആകും.
പുട്ടുകുറ്റിയില്‍ ചില്ലിട്ട് ;) ആദ്യം കുറച്ച് തേങ്ങ ഇടുക. പിന്നെ അരിപ്പൊടി ഇടുക. പിന്നെ തേങ്ങ, പിന്നെ അരിപ്പൊടി. രണ്ടോ മൂന്നോ ഭാഗങ്ങള്‍ ആക്കാം വേണമെങ്കില്‍. ഇതില്‍ രണ്ട് ഭാഗമേ ഉള്ളൂ.
ഇത് കുക്കറിന്റെ മുകളില്‍ വെക്കുന്ന പുട്ടുകുറ്റിയാണ്. കുക്കറില്‍ വെള്ളം ഒഴിച്ച് (5 ഗ്ലാസ്സ് വെള്ളം മതിയാവും. ആരും കഷായം കുടിക്കുന്ന ഔണ്‍സ് ഗ്ലാസ് അല്ല ഉപയോഗിക്കുന്നതെന്നു കരുതുന്നു ;) .
കുക്കര്‍ ചൂടായി ആവി വന്നു തുടങ്ങുമ്പോള്‍ അതിനു മുകളില്‍ പുട്ടുകുറ്റി സ്ഥാപിക്കുക. പുട്ടുകുറ്റിയും ചൂടായി ആവി നല്ലപോലെ വന്നതിനു ശേഷം ( ആവി വന്ന് 2- 3 മിനുട്ട് ) തീ അണച്ച് ശേഷം പുട്ടുകുറ്റി എടുത്ത് പുട്ട് എടുക്കുക. ഒരു മിനുട്ട് വെച്ചതിനു ശേഷം പുട്ട് പ്ലേറ്റിലേക്ക് മാറ്റുക.
ഇനി ചൂടോടെ കറിയും കൂട്ടി കഴിക്കാം.
Sunday, July 23, 2006
പാവ് - ഭാജി
പാവ് എന്ന് പറയുന്നത് ബണ്‍-നെ ആണ്. ഭാജി അതിന്റെ കൂടെയുള്ള കറിയും. ഭാജി എന്നതിന് കറി എന്നാണര്‍ത്ഥം.
ഭാജി ഉണ്ടാക്കുന്നത്.
ഗ്രീന്‍ പീസ്- 1/2 കപ്പ് ( ഉണങ്ങിയതാണെങ്കില്‍ 4-5 മണിക്കൂര്‍ വെള്ളത്തിലിട്ട് കുതിര്‍ക്കണം.)
ഉരുളക്കിഴങ്ങ്- 2 എണ്ണം ( ചെറുതായി മുറിച്ചത്)
കോളിഫ്ലവര്‍ അരിഞ്ഞത് - 1/2 കപ്പ്
സവാള - 1 വലുത്. ( വളരെ ചെറുതായി അരിഞ്ഞത്)
വെള്ളുള്ളി - ഇഞ്ചി പേസ്റ്റ്- 1/2 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കുറച്ച്
തക്കാളി- 1 വലുത് ( വളരെ ചെറുതായി അരിഞ്ഞത്)
പാവ്-ഭാജി മസാല - 3 ടീസ്പൂണ്‍
മല്ലിയില
പാചകയെണ്ണ
ഉപ്പ്
ബട്ടര്‍
വെള്ളം
ഉരുളക്കിഴങ്ങും ഗ്രീന്‍പീസും കോളിഫ്ലവറും കൂടെ മഞ്ഞള്‍ ചേര്‍ത്ത് വേവിച്ചെടുക്കുക. പാകത്തിനു ഉപ്പ് ചേര്‍ത്ത് നന്നായി ഉടയ്ക്കുക.
ഒരു പാത്രത്തില്‍ കുറച്ച് എണ്ണയൊഴിച്ച് സവാള നല്ലപോലെ വഴറ്റിയെടുക്കുക. തക്കാളി ചേര്‍ക്കുക. തക്കാളിയും ഒന്ന് പാകമായതിനുശേഷം വെളുത്തുള്ളി- ഇഞ്ചി പേസ്റ്റ് ചേര്‍ക്കുക. പേസ്റ്റ് ഇല്ലെങ്കില്‍ രണ്ടും വേറെ വേറെ കുറച്ച് ചതച്ചെടുത്താലും മതി. അതും നന്നായി വഴറ്റി യോജിപ്പിച്ചതിനുശേഷം മസാല ചേര്‍ക്കുക (അടുത്ത തവണ മസാലപ്പൊടിയുടെ പാകം ആവശ്യം പോലെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാവുന്നതാണ്. ഞാന്‍ കുറച്ച് മുളകുപൊടി ചേര്‍ക്കാറുണ്ട്. പച്ചക്കറികള്‍ വേവിക്കുമ്പോള്‍. എരിവ് വേണ്ടാത്തവര്‍ സൂക്ഷിക്കുക) കുറച്ച് വെള്ളം ഒഴിച്ച് (1 കപ്പ്) 5 മിനുട്ട് വേവിക്കുക. മസാലയും യോജിച്ചതിനു ശേഷം ഉടച്ച് വെച്ച പച്ചക്കറികള്‍ ചേര്‍ത്ത് യോജിപ്പിച്ച് ഒന്നുകൂടെ തിളപ്പിക്കുക. പാചകം കഴിഞ്ഞതിനുശേഷം കുറച്ച് ബട്ടര്‍ ഭാജിയുടെ മേലെ ഇടുക. മല്ലിയില ചെറുതായി അരിഞ്ഞ് അതിനു മുകളില്‍ തൂവുക.
പാവ്(ബണ്‍) നെടുകെ പിളര്‍ന്ന് ബട്ടര്‍ പുരട്ടി ചൂടാക്കിയെടുക്കുക.
ഭാജിയും കൂട്ടി ചൂടോടെ കഴിക്കുക.
കഴിക്കുമ്പോള്‍, വേണമെങ്കില്‍ ഭാജിയില്‍ കുറച്ച് ചെറുനാരങ്ങ നീര് ചേര്‍ക്കാവുന്നതാണ്.
പച്ചക്കറികളുടെ കൂടെ കാപ്സിക്കവും ചേര്‍ക്കാവുന്നതാണ്.
Thursday, July 20, 2006
സിംപിള്‍ ദോശ.
മിനുസമുള്ള അരിപ്പൊടി
തേങ്ങ ചിരവിയത്
ഉപ്പ്
ചൂട്‌വെള്ളം
നിങ്ങള്‍ക്കാവശ്യമുള്ളത്ര അരിപ്പൊടി എടുത്ത് ( ഒരു കപ്പ്, രണ്ട് കപ്പ്) തേങ്ങ ചിരവിയതും പാകത്തില്‍ ഉപ്പും ഇട്ട് ചൂട്‌വെള്ളം ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ദോശമാവിന് പാകമാവുന്ന അയവില്‍ എടുക്കുക. ദോശ ഉണ്ടാക്കുക.
അധികം വെള്ളം ചേര്‍ക്കരുത്. ഉണ്ടാക്കിയെടുക്കുമ്പോള്‍ അടച്ച് വെച്ച് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.
തേങ്ങ ചിരവിയത്
ഉപ്പ്
ചൂട്‌വെള്ളം
നിങ്ങള്‍ക്കാവശ്യമുള്ളത്ര അരിപ്പൊടി എടുത്ത് ( ഒരു കപ്പ്, രണ്ട് കപ്പ്) തേങ്ങ ചിരവിയതും പാകത്തില്‍ ഉപ്പും ഇട്ട് ചൂട്‌വെള്ളം ഉപയോഗിച്ച് ഇളക്കി യോജിപ്പിക്കുക. ദോശമാവിന് പാകമാവുന്ന അയവില്‍ എടുക്കുക. ദോശ ഉണ്ടാക്കുക.
അധികം വെള്ളം ചേര്‍ക്കരുത്. ഉണ്ടാക്കിയെടുക്കുമ്പോള്‍ അടച്ച് വെച്ച് ഉണ്ടാക്കിയാല്‍ നന്നായിരിക്കും.
Subscribe to:
Posts (Atom)