നാടന്‍ അവില്‍ - 2 കപ്പ്
ഉഴുന്ന് പരിപ്പ് - 2 ടീസ്പൂണ്‍
കടുക് - 1 ടീസ്പൂണ്‍
കുറച്ച് കറിവേപ്പില
ഒരു ചുവന്ന മുളക് പൊട്ടിച്ചെടുത്തത്.
സവാള - 1 ചെറുതായി അരിഞ്ഞത്.
പച്ചമുളക്- 2 ചെറുതായി അരിഞ്ഞത്.
മഞ്ഞള്‍പ്പൊടി- ഒരു നുള്ള് (ഇല്ലെങ്കിലും സാരമില്ല. പക്ഷെ മഞ്ഞള്‍ ഒരു ഔഷധം ആണെന്ന് ഓര്‍ക്കുക)
ഉപ്പ്- പാകത്തിന്
ചിരകിയ തേങ്ങ- കുറച്ച്
അവില്‍ കഴുകിയെടുത്ത് (കുറേ നേരം വെള്ളത്തില്‍ ഇടരുത്. വെള്ളമൊഴിക്കുക, വറ്റിച്ചു കളയുക) ഉപ്പും മഞ്ഞളും ചേര്‍ത്ത് നന്നായി യോജിപ്പിച്ചുവെക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഉഴുന്ന് പരിപ്പ്, കടുക്, കറിവേപ്പില, മുളക്, എന്നിവ ഇട്ട് വഴറ്റിയതിനു ശേഷം സവാള അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേര്‍ക്കുക. ഒന്നുകൂടെ വഴറ്റിയതിനു ശേഷം അവില്‍ ഇട്ട് ഇളക്കി യോജിപ്പിച്ച് നല്ലപോലെ ചൂടാക്കി എടുക്കുക. അടുപ്പില്‍ നിന്ന് മാറ്റിയതിനുശേഷം ചിരകിയ തേങ്ങാ ഇട്ട് യോജിപ്പിച്ചെടുക്കുക.
Friday, June 02, 2006
Subscribe to:
Posts (Atom)