Monday, August 28, 2006

ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി





















ഇഞ്ചിപ്പുളി അഥവാ പുളിയിഞ്ചി പല വിധത്തില്‍ ഉണ്ട്. എനിക്കറിയാവുന്നത് പറയുന്നു. അത്രേ ഉള്ളൂ.

1)പുളി - കുറച്ച് വെള്ളത്തില്‍ ഇട്ട് വെക്കുക. കുറേക്കഴിയുമ്പോള്‍ ആ വെള്ളം കരടും പുളിയുടെ നാരും ഒന്നും ഇല്ലാതെ എടുക്കുക. വിദേശത്തെ കാര്യം എനിക്കറിയില്ല. നാട്ടിലേതില്‍ കല്ല് പോലും ഉണ്ടാകും. അതൊന്നും ഇല്ലാതെ പുളി ഇട്ടുവെച്ച വെള്ളം (2ഗ്ലാസ്, മൂന്ന് ഗ്ലാസ് ) അരിച്ചെടുക്കുക.

കുറച്ച് ഇഞ്ചിയും പച്ചമുളകും ചെറുതായി അരിയുക.

പുളിവെള്ളത്തില്‍ ഉപ്പും ഇഞ്ചിയും പച്ചമുളകും ഇട്ട് വേവിച്ച് കുറുക്കുക. വെന്ത് കുറുകിക്കഴിഞ്ഞാല്‍ വെറും വെള്ളം പോലെ ഇരിക്കരുത്. അതിലേക്ക് കുറച്ച് ശര്‍ക്കര( വെല്ലം) ഇടുക. അതിലേക്ക് ഉഴുന്നുപരിപ്പ്, കടുക്, വറ്റല്‍മുളക്, കറിവേപ്പില എന്നിവ മൊരിച്ച് ഇടുക. ഇഞ്ചിയും പച്ചമുളകും വെന്തു കഴിഞ്ഞാല്‍ വെള്ളം കുറുകുന്നതിനു മുമ്പ് തന്നെ കടുക് ഒക്കെ ഇടാവുന്നതാണ്. കറിവേപ്പില തണ്ടോടുകൂടെയും ഇട്ടാല്‍ നന്നായിരിക്കും. മൊരിച്ചിടുന്നത് കൂടാതെ. പച്ചയായിട്ട്.


2) പുളിവെള്ളം കുറച്ച് മാത്രം എടുക്കുക. ഇഞ്ചിയും പച്ചമുളകും അരിഞ്ഞത് വെളിച്ചെണ്ണ, കുറച്ചൊഴിച്ച് നന്നായി വറുത്തെടുക്കുക. തിളയ്ക്കുന്ന പുളി വെള്ളത്തില്‍ അത് ഇടുക. ഉപ്പും ചേര്‍ക്കുക. വെള്ളം കുറുകിയാല്‍ ശര്‍ക്കര ഇടുക. കടുകും, ഉഴുന്നുപരിപ്പും, വറ്റല്‍ മുളകും, കറിവേപ്പിലയും മൊരിച്ചിടുക. കറിവേപ്പില, പച്ചയായിട്ട് തണ്ടോടുകൂടെയും ഇടുക.




പ്രണയം പോലെ തന്നെ,

ആദ്യത്തേതിന് സ്വാദ് കൂടുതല്‍ ഉണ്ടാകും. ഒരുപാട് സമയമെടുക്കുമെങ്കിലും.
ഇരുന്നിരുന്ന് ആവുന്നതല്ലേ. ;)

രണ്ടാമത്തേത് ഇന്‍സ്റ്റന്റ് ആയി. അതിനിത്തിരി സ്വാദ് കുറവാകും.

കല്‍‌ച്ചട്ടിയില്‍ വേവിച്ചെടുത്ത പുളിയിഞ്ചിയ്ക്ക് പ്രത്യേക സ്വാദ് തന്നെയാണ്. ഗ്യാസ്‌‌സ്റ്റൌവില്‍ കല്‍ച്ചട്ടി വെക്കാറുണ്ട് ഞാന്‍. പക്ഷെ എന്തെങ്കിലും കുഴപ്പം കാണിച്ചാല്‍ പൊട്ടിപ്പോകും. തീ ഒന്നും അധികം ആവാതെ തിളച്ച് തൂവാതെ ഉണ്ടാക്കേണ്ടെ. കുറേ സമയം എടുക്കും. പുളിയിഞ്ചി അത്രയും എളുപ്പത്തില്‍ തീരുകയും ചെയ്യും.

12 comments:

Anonymous said...

Thank you very much Su. When I was a kid, I used to cut Ginger into tiny pieces. My Ammomma was never satisfied with the size. I am not a fan of 'Inchipuli', so I never tried to make it, but this Onam I am determined to make all the dishes.
Thanks again,
Lekha

Kumar Neelakandan © (Kumar NM) said...

ഈ പുളിയിഞ്ചി കസര്‍ത്തിനു ഒരുപാട് നന്ദി.
ശരിക്കും തപ്പിനടക്കുകയായിരുന്നു, തിരുവന്തരത്ത് പുളിയിഞ്ചിയില്ല. ഇഞ്ചിക്കറിയേ ഉള്ളും. അതും ഒരു വീരനാ.. ഞാന്‍ അതിന്റെ ആളാ (അതാവും ഇഞ്ചിസ്വഭാവം!)

ഇവിടെ എറണാകുളത്ത് സദ്യയ്ക്കൊക്കെ പുളിയിഞ്ചി കിട്ടും. ‘വര്‍ക്കീസില്‍‘ കവറിലാക്കി കിട്ടും.
ഇതിന്റെ കസര്‍ത്തു പറഞ്ഞുതന്നതിനു നന്ദി.
ഇനി ഒന്ന് കറികൂടി വച്ചു തന്നിരുന്നെങ്കില്‍ ഒരു നന്ദികൂടിപറയാമായിരുന്നു.

സു | Su said...

ലേഖ :)

കുമാര്‍ :) വായിച്ചതിനും കമന്റ് വെച്ചതിനും നന്ദി.

തുളസീ :)

ദമനകന്‍ :) ഉണ്ടാക്കാലോ. പുളി വല്ലാതെയാവും.

ദേവന്‍ said...

അപ്പോള്‍ ദമനകന്മാഷേ, വെല്‍ക്കം റ്റു തിരുവിതാംകൂര്‍. കുമാര്‍ പറഞ്ഞ ആ തെക്കന്‍ ഇഞ്ചിക്കറിയില്ലേ, അതില്‍ മധുരമില്ല, ഒന്നാന്തരം എരിവു മാത്രം..

ദാ ബാച്ചിലേര്‍'സ്‌ ഇഞ്ചിക്കറി റെസീഫ്‌
ആന്റണി : "ഡേ ദേവാ, ഈ ഇഞ്ചിക്കറി എങ്ങനാടേ വയ്ക്കുന്നത്‌"

ദേവന്‍ "മുട്ട റോസ്റ്റ്‌ അറിയുമല്ലോ, ഇല്ലേ, അതേല്‍ മുട്ടക്കു പകരം കൊത്തിയരിഞ്ഞ ഇഞ്ചി ചേര്‍ത്താ മതി"

വല്യമ്മായി said...

ദേവേട്ടാ,
ഇതെല്ലാം പ്രിന്‍റെടുത്ത് വിദ്യേച്ചിക്ക് കൊടുക്കൂ.ഓണത്തിന്‍റന്ന് ഒരഞ്ചാറില അധികം വിളമ്പേണ്ടതല്ലേ

ദേവന്‍ said...

അഞ്ചാറുപേരോ? ആരാ ഓണത്തിനു ജാഥയായി എന്റെ വീട്ടിലോട്ടു വരുന്നത്‌ വല്യമ്മായിയേ?

Rasheed Chalil said...

വല്ല്യമ്മായി ആ ലിസ്റ്റില്‍ ഈ ബൂലൊഗനെകൂടി ചേര്‍ത്തോളൂ.
ദേവേട്ടാ അപ്പോള്‍ ഇനി ഇലയുടെ പിന്നിലോ മുമ്പിലോ വെച്ച് കാണാം

വല്യമ്മായി said...

ഇല നാലെണ്ണം ഞങ്ങള്‍ക്ക്,പിന്നെയീ ഇത്തിരിവെട്ടത്തെ പോലെ ആരെങ്കിലും വഴീന്ന് കൈകാണിച്ചാല്‍ കയറ്റാണ്ടിരിക്കാന്‍ പറ്റോ?

Rasheed Chalil said...

അയ്യൊ അപ്പോള്‍ അഞ്ചാറ് എന്നത് ഒരു മുഴം നീട്ടിയെറിഞ്ഞതാ അല്ലേ...
ഡാങ്ക്സ്...

സു | Su said...

താരേ :) നന്ദി. സന്ദര്‍ശനത്തിന്.

Babu Kalyanam said...

പ്രിയ സു
too good i should say. I am also a fan of ഇന്ചിപ്പുളി.
പിന്നെ ഇയാളുടെ വിവാഹ‌വാറ്ഷിക‌ത്തിന്ടെ കഥ വായിച്ചു.ഇഷ്ടായി...

humour sense ഉള്ള പെണ്ണുങ്ങള് ചുരുങ്ങും.

so your husband is really lucky

ഇനിയും ഒരുപാടു എഴുതണം കേട്ടോ....
എന്നു
ഒരു കുഞ്ഞ‌നിയ‌ന്

സു | Su said...

Babu Kalyanam :) Welcome. thanks for reading my blog.

 
Creative Commons License
This work is licensed under a Creative Commons Attribution-NonCommercial-NoDerivs 2.5 License.

Copyright 2006-2015 [സു | Su]